പിടികൂടിയ ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍.
കൊച്ചി: അന്താരാഷ്ട്ര ഫൈറ്റര്‍ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി, ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ കണ്ണികളാണിവര്‍. ഇന്നലെ ഇടപ്പള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ ബംഗളൂരുവില്‍ പിടിയിലായിട്ടുണ്ട്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്സിന്റെ (സിബിഎന്‍) ഓപ്പറേഷന് വജ്രയുടെ ഭാഗമായയായിരുന്നു നടപടി. ഡല്‍ഹിയിലെ ഗോഡൗണില്‍ നിന്നാണ് ചരക്ക് പിടികൂടിയത്. പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎന്‍ ബംഗളൂരുവിലെ ഒരു ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്റെ ഡയറക്ടറെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രധാന ഡൂഢാലോചനക്കാര് കൊച്ചിയിലാണെന്ന് വിവരം ലഭിച്ചത്. സംഭവത്തില്‍ സിബിഎന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ലിബിയയിലേക്ക് ഗുളികകള്‍ കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് ബ്ലാക്ക് മാര്‍ക്കറ്റില്‍ 1000 കോടിക്ക് മുകളില്‍ വില വരും.
Tags : arrested Nattuvishesham DistrictNews