x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടം എ​സ്‌യു​ടി ആ​ശു​പ​ത്രി​യിൽ ലോ​ക യോ​ഗ ദി​നം ആ​ച​രി​ച്ചു


Published: June 22, 2026 06:54 AM IST | Updated: June 22, 2026 06:54 AM IST

ലോക യോഗ ദിനാചരണത്തിന്‍റെ ഭാഗമായി പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് റോ​ട്ട​റി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് പി​എം​ജി റോ​ട്ട​റി ക്ലി​നി​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച യോഗ പരിശീലനം.

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് റോ​ട്ട​റി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക യോ​ഗ ദി​നം ആ​ച​രി​ച്ചു. പി​എം​ജി റോ​ട്ട​റി ക്ലി​നി​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ളും എ​സ്‌​യു​ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 100-റോ​ളം പേ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ യോ​ഗ​യു​ടെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക​യും, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​യി യോ​ഗ​യെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ന​സി​ക​സ​മ്മ​ര്‍​ദ നി​യ​ന്ത്ര​ണം, ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്ക​ല്‍, ശ​രീ​ര​ത്തി​ന്‍റെ വ​ഴ​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി യോ​ഗ​യു​ടെ വി​വി​ധ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശീ​ല​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

സ​മൂ​ഹ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​സ് യു ​ടി ആ​ശു​പ​ത്രി​യു​ടെ​യും തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് റോ​ട്ട​റി ക്ല​ബ്ബി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ​രി​പാ​ടി​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up