x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്ക​റ്റ് മ​ണി ഇ​നി സ​മ്പാ​ദ്യ​മാ​ക്കാം; സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു!

വെബ് ഡെസ്ക്
Published: July 9, 2026 10:06 PM IST | Updated: July 9, 2026 10:09 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജിലെ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റ​ർ നി​ക്ഷേ​പ ക്ല​ബ് ഫെ​ഡ​റ​ൽ ബാ​ങ്ക് വെ​ൽ​ത്ത് മാ​സ്റ്റ​ർ നി​ഖി​ൽ തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

മു​ണ്ട​ക്ക​യം: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ല​വും മി​ക​ച്ച നി​ക്ഷേ​പ അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റ​ർ നി​ക്ഷേ​പ ക്ല​ബ് ആ​രം​ഭി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് വെ​ൽ​ത്ത് മാ​സ്റ്റ​ർ നി​ഖി​ൽ തോ​മ​സ് ഏ​ബ്ര​ഹാം ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ങ്ങ​നെ ഇ​ന്‍റ​ലി​ജ​ന്‍റാ​യി ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ന​ട​ത്താം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ത്യേ​ക ക്ലാ​സും ന​യി​ച്ചു. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പോ​ക്ക​റ്റ് മ​ണി, പാ​ർ​ട്ട് ടൈം ​ജോ​ലി എ​ന്നി​വ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക കാ​ര്യ​ക്ഷ​മ​മാ​യി സ​മ്പാ​ദി​ച്ച് ഭാ​വി​യി​ലേ​ക്കൊ​രു ക​രു​ത​ലാ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന് പു​റ​മെ പു​തി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന മൂ​ല​ധ​ന സ​മാ​ഹ​ര​ണ​ത്തി​നും ഈ ​ക്ല​ബ് വ​ഴി​യൊ​രു​ക്കും.​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൊ​മേ​ഴ്സ് വ​കു​പ്പ് മേ​ധാ​വി ജി​നു തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​പ​ർ​ണ രാ​ജു, പി.​ആ​ർ. ര​തീ​ഷ്, ഡോ. ​ഷി​ജി​മോ​ൾ തോ​മ​സ്, വി​ദ്യാ​ർ​ഥി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​വ ബി​റ്റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up