x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 24, 2026 01:13 AM IST | Updated: August 24, 2026 01:13 AM IST

സ​മ്മേ​ള​നം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​റ​വി​ല​ങ്ങാ​ട്: ദ​ളി​ത്‌ ക്രൈ​സ്ത​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെയ്യാ​ൻ ഡി​സി​എം​എ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. പാ​ലാ രൂ​പ​ത നീ​തിഞാ​യ​റാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഡി​സി​എം​എ​സ് പാ​ലാ രൂ​പ​ത ക​മ്മി​റ്റി മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ച​ർ​ച്ച​യ്ക്കു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്നാ​ണ് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​ത്. പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ ശി​പാ​ർ​ശി​ത വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന് സാ​മ്പ​ത്തി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ശ​ക്തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഡി​സി​എം​എ​സ് പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി ജോ​ൺ അ​മ്പ​ലം​ക​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ റവ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, ആ​ർ​ച്ച്പ്രീ​സ്റ്റ് റവ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, ഡി​സി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​ന​ത്ത്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, ഡി​സി​എം​എ​സ് രൂ​പ​ത സെ​ക്ര​ട്ട​റി ബി​ന്ദു ആ​ന്‍റ​ണി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ മാ​ത്യു, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ഡി. ജോ​സ​ഫ് ക​പ്പ​ലു​മാ​ന്തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Dalit Christians NattuVishasham DistrictNews

Recent News

Corehub Up