x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ​ശ​ങ്ക​റി​ന് കൗ​ൺ​സി​ല​റാ​കാ​നും അ​റി​യാം, കാ​ടു​വെ​ട്ടാ​നും അ​റി​യാം


Published: August 17, 2026 06:31 AM IST | Updated: August 17, 2026 06:31 AM IST

ഒ​റ്റ​പ്പാ​ലം: കാ​ടു​വെ​ട്ടാ​ൻ ജോ​ലി​ക്കാ​രെ കി​ട്ടാ​തെ വ​ന്ന​തോ​ടെ കൗ​ൺ​സി​ല​ർ​ത​ന്നെ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ മു​പ്പ​ത്തി​മൂ​ന്നാം വാ​ർ​ഡി​ലാ​ണ് കാ​ടും​പൊ​ന്ത​യും നി​റ​ഞ്ഞ വ​ഴി​ത്താ​ര​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന ദൗ​ത്യം സ്വ​യം ഏ​റ്റെ​ടു​ത്ത​ത്.

സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന് പ​ണം മു​ട​ക്കി മെ​ഷീ​നും​വാ​ങ്ങി വാ​ർ​ഡി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ങ്ങു ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ വേ​ത​ന​കു​ടി​ശി​ക വ​രു​ത്തി​യ​തോ​ടെ ഇ​വ​രാ​രും ജോ​ലി​ക്ക് ഇ​റ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മ​ഴ പെ​യ്ത​തോ​ടെ കാ​ട്ടു​ചെ​ടി​ക​ൾ വ​ള​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ർ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും പ​രാ​തി​ക​ളു​യ​ർ​ന്നു. പ​ല​രെ​യും കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ൻ സ​മീ​പി​ച്ചെ​ങ്കി​ലും ആ​രെ​യും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഒ​ന്നും നോ​ക്കി​യി​ല്ല.

കൗ​ൺ​സി​ല​ർ ത​ന്നെ തൊ​ഴി​ലാ​ളി​യു​ടെ വേ​ഷം അ​ണി​ഞ്ഞു. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​ങ്ക​ണ​വാ​ടി പ​രി​സ​ര​മാ​ണ് ആ​ദ്യം വൃ​ത്തി​യാ​ക്കി​യ​ത്. ഇ​നി സ്വ​ന്ത​മാ​യി​ത​ന്നെ കാ​ടു​വെ​ട്ട​ൽ തു​ട​രാ​ൻ ത​ന്നെ​യാ​ണ് കൗ​ൺ​സി​ല​റു​ടെ തീ​രു​മാ​നം.

Tags : nattu vishesham Jayashankar can be a councilor

Recent News

Corehub Up