x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ഗ്രൂ​പ്പി​ല്‍​നി​ന്നു കാ​ണാ​താ​യ​ത് കോ​ടി​ക​ളു​ടെ മൂ​ല്യ​മു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍


Published: June 11, 2026 07:00 AM IST | Updated: June 11, 2026 07:00 AM IST

പാ​റ​ശാ​ല: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നാ​ലെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലും വ​ലി​യ തി​രു​വാ​ഭ​ര​ണ​ക്കൊ​ള്ള​യെ​ന്ന് വ്യ​ക്ത​മാ​ക്കി തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റു​ടെ ക​ത്ത്.

നെ​യ്യാ​റ്റി​ന്‍​ക അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍​ണ​ക്ക​ട്ടി​യും തൃ​ക്ക​ണ്ണും തി​രു​മു​ഖ​വും സ്വ​ര്‍​ണ​മു​ദ്ര​പ്പൊ​തി​യു​മ​ട​ക്കം അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നും തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റു​ടെ ക​ത്തി​ല്‍ പ​രാ​മ​ര്‍​ശം. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത് 20ഓ​ളം ക്ഷേ​ത്ര​ങ്ങ​ളി​ലെ കോ​ടി​ക​ള്‍ മൂ​ല്യ​മു​ള്ള തി​രു​വാ​ഭാ​ര​ണ​ങ്ങ​ളു​ടെ ര​ജി​സ്റ്റു​ക​ളി​ലും ക​ണ​ക്കു​ക​ളി​ലും.

നെ​യ്യാ​റ്റി​ന്‍​ക​ര ദേ​വ​സ്വ​ത്തി​ലെ 4,900 ഗ്രാം ​സ്വ​ര്‍​ണ​ക്കാ​ല്‍ ഉ​ള്‍​പ്പെ​ടെ ര​ജി​സ്റ്റ​റി​ലെ 350 ഓ​ളം ഇ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ദേ​വ​സ്വ​ത്തി​ന് 2008നു​ശേ​ഷം ല​ഭി​ച്ച വെ​ള്ളി ത്തി​രു​മു​ഖം, ടി​ആ​ര്‍ 132 ആ​യി ചേ​ര്‍​ത്ത തി​രു​വാ​ഭ​ര​ണം എ​ന്നി​വ മോ​ഷ​ണം പോ​യി. പാ​റ​ശാ​ല ദേ​വ​സ്വ​ത്തി​ലെ സ്വ​ർ​ണ​ക്ക​ട്ടി​യും 60ല്‍ ​അ​ധി​കം ഇ​ന​ങ്ങ​ളും കാ​ണാ​നി​ല്ല. മു​ര്യ​ങ്ക​ര ദേ​വ​സ്വ​ത്തി​ലെ സ്വ​ര്‍​ണ മു​ദ്ര​പ്പൊ​തി സം​ബ​ന്ധി​ച്ചും ര​ജി​സ്റ്റ​റി​ല്‍ വ്യ​ക്ത​ത​യി​ല്ല.

രാ​മേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ സ്വ​ര്‍​ണ​ത്താ​ലി​ക​ള്‍, ച​ന്ദ്ര​ക്ക​ല, സ്വ​ര്‍​ണ​ചെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ 70 ഇ​ന​ങ്ങ​ള്‍, വെ​ങ്ങാ​നൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ 16 ഗ്രാം ​സ്വ​ര്‍​ണ​മാ​ല ഉ​ള്‍​പ്പെ​ടെ 60 ഓ​ളം ഇ​ന​ങ്ങ​ള്‍, കേ​ളേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ സ്വ​ര്‍​ണ ഗോ​പി​യും 13 ഇ​ന തി​രു​വാ​ഭ​ര​ണ വ​സ്തു​ക്ക​ളും, വീ​ര​ണ​കാ​വ് ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി​യി​ലെ താ​മ​ര​പ്പൂ​വ്, പെ​രു​ങ്കു​ള​ത്തൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി​ത്ത​ട്ടം, മ​ങ്കാ​ര​മു​ട്ടം ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി​ത്തൃ​ക്ക​ണ്ണ്, തി​രു​മൂ​ക്ക്, ച​ന്ദ്ര​ക്ക​ല, അ​ര​ങ്ങ​ല്‍ ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി വ​ക​ക​ള്‍, വെ​ള്ളി മു​ദ്ര​പ്പൊ​തി, അ​രു​വ​ല്ലൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ മു​ഖാ​ഭ​ര​ണം, വെ​ള്ളി​വ​ക​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചും ര​ജി​സ്റ്റ​റു​ക​ളി​ല്‍ അ​വ്യ​ക്ത​യു​ണ്ട്.

ചെ​ഴു​ങ്ങാ​നൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ എ​ട്ടി​നം വ​ക​ക​ള്‍, തി​രു​നാ​രാ​യ​ണ​പു​രം ദേ​വ​സ്വ​ത്തി​ലെ ഇ​രു​പ​തും തൃ​ക്ക​ണ്ണ​പു​രം ദേ​വ​സ്വ​ത്തി​ലെ എ​ട്ടും ദേ​വേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ പ​ത്തും വെ​ള്ളാ​യ​ണി സ​ബ് ഗ്രൂ​പ്പ് വെ​ള്ളാ​യ​ണി ദേ​വ​സ്വ​ത്തി​ലെ 29 തി​രു​വാ​ഭ​ര​ണ​വ​ക​ക​ളും സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കൂ​ടാ​തെ ഭ​ര​ദ്വാ​ജ​ഋ​ഷീ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ തി​രു​വാ​ഭ​ര​ണം ര​ജി​സ്റ്റ​റി​ല്‍ ചേ​ര്‍​ക്കാ​ത്ത സ്വ​ര്‍​ണ ച​ന്ദ്ര​ക്ക​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​താ​നും ഇ​ന​ങ്ങ​ള്‍ ശാ​ന്തി സൂ​ക്ഷി​ച്ചു വ​രു​ന്ന​താ​യും ക​ണ്ടെ​ത്തി. മാ​ണി​നാ​ട് ദേ​വ​സ്വ​ത്തി​ലെ ആ​റി​ന​ങ്ങ​ള്‍ ഗോ​ള്‍​ഡ് മോ​ണി​റ്റൈ​സേ​ഷ​നു വേ​ണ്ടി ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും അ​ത് തി​രു​വാ​ഭ​ര​ണം ര​ജി​സ്റ്റ​റി​ല്‍ കു​റ​വ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്കു പി​ന്നാ​ലെ​യാ​ണു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലെ മു​ഴു​വ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും തി​രു​വാ​ഭ​ര​ങ്ങ​ൾ, വി​ല​പി​ടി​പ്പു​ള്ള ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ പ​രി​പാ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ണ​ക്കെ​ടു​പ്പു തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്നാ​ണ് സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍​മാ​രി​ല്‍​നി​ന്നും റി​പ്പോ​ര്‍​ട്ട് ശേ​ഖ​രി​ച്ച് അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ വ​ഴി തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. ആ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ല്‍ വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

മ​ല​യി​ന്‍ കീ​ഴ് സ​ബ്ഗ്രൂ​പ്പി​ലെ രേ​ഖ​ക​ൾ നി​ശ്ചി​ത രീ​തി​യി​ൽ അ​ല്ലാ​തെ​യാ​ണ് ന​ൽ​കി​യ​ത്. രേ​ഖ​ക​ളി​ലെ അ​പ​രാ​ധ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കാ​നും ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2026 മേ​യ് 23നു ​ന​ൽ​കി​യ നി​ര്‍​ദേ​ശ​ത്തി​ല്‍ സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വി​വ​രം കൈ​മാ​റി​യ​ത​ല്ലാ​തെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ത​യാ​റാ​യി​ട്ടി​ല്ല.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up