പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 14 ന് രാവിലെ പത്തു മുതൽ ഉച്ചക്ക് 1.30 വരെ തൊഴിൽ മേള സംഘടിപ്പിക്കും.
ബികോം അല്ലെങ്കിൽ എംകോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചർമാർ, മാർക്കറ്റിംഗ് അസോസിയറ്റ്, ടെലികോളർ, ഓഫിസ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ.
കൂടാതെ 45 വയസ് വരെയുള്ള എസ്എസ്എൽസി, പ്ലസ് ടു, ഐടി, പോളിടെക്നിക്, ബികോം, ബിബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും തൊഴിൽ മേളയിൽ അവസരങ്ങളുണ്ട്. മുന്പ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ (അഞ്ച് കോപ്പി) എന്നിവ സഹിതം മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. ഫോണ്: 0483 2734737, 8078428570.
Tags : Job fair NattuVishasham DistrictNews