മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ ആന്റി ഡ്രഗ് ആൻഡ് ആന്റി റാഗിംഗ് സെൽ സംഘടിപ്പിച്ച നാടകം എഎസ്പി ആഷ ശർമ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ ആന്റി ഡ്രഗ് ആൻഡ് ആന്റി റാഗിംഗ് സെൽ സംഘടിപ്പിച്ച നാടകം അവതരിപ്പിച്ചു.
ചടങ്ങ് പാലക്കാട് എഎസ്പി ആഷ ശർമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി അധ്യക്ഷത വഹിച്ചു. ആന്റി ഡ്രഗ് സെൽ സെക്രട്ടറി ഡോ.കെ. അന്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു.
ജനമൈത്രി സിആർഒ വി.പി. ശശി പദ്ധതിയുടെ വിഷയാവതരണം നടത്തി.
തുടർന്ന് പാലക്കാട് നാടകപ്പുരയുടെ ചേരാമംഗലം ചാമുണ്ണി രചനയും സംവിധാനവും നിർവഹിച്ച ചൂരൽ എന്ന നാടകം അരങ്ങേറി.
Tags : NattuVishesham.DistricteNews