x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: August 22, 2026 12:32 AM IST | Updated: August 22, 2026 12:32 AM IST

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി വി​ല​യി​രു​ത്തു​ന്നു.

ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി വി​ല​യി​രു​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യിന്‍റിലും നെ​ഹ്‌​റു പ​വ​ലി​യ​നി​ലും എ​ത്തി​യ എം​പി വ​ള്ള​സ​മി​തി​ക​ളെ​യും ക്ല​ബു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ആ​ലോ​ച​ന യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

സ്റ്റാ​ർ​ട്ടിം​ഗ്, ഫി​നി​ഷിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച എം​പി മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലും സം​ഘാ​ട​ന​ത്തി​ലും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കു​റ്റ​മ​റ്റ രീ​തി​യി​ലും എ​ല്ലാ​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​വു​ന്ന രീ​തി​യി​ലും വ​ള്ളം​ക​ളി ന​ട​ത്താ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, എ.​എ. ഷു​ക്കൂ​ർ, ആ​ർ​ഡി​ഒ ജെ. ​മോ​ബി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്. സു​മേ​ഷ്, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​മാ​യ പി.​എ​സ്. വി​നോ​ദ് എന്നിവർ മ​ന്ത്രി​യോ​ടൊ​പ്പമുണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistricteNews

Recent News

Corehub Up