x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​യി​യെ എ​തി​ർ​ത്ത് ക​ട​കം​പ​ള്ളി; നീ​ര​സ​ത്തി​ൽ വി. ശി​വ​ൻ​കു​ട്ടി


Published: June 11, 2026 07:07 AM IST | Updated: June 11, 2026 07:07 AM IST

സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി ഗോ​വി​ന്ദ​ൻ


തി​രു​വ​ന​ന്ത​പു​രം : പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​ ജോ​യി​യെ ത​ന്നെ വീ​ണ്ടും തീ​രു​മാ​നി​ച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ഇ​ന്ന​ലെ ചേ​ർ​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു ശേ​ഷം ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ജോ​യി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ന്ന​തി​ൽ മൂ​ന്നുപേ​ർ എ​തി​ർ​പ്പു രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ജോ​യി സെ​ക്ര​ട്ട​റി​യാ​യി തു​ട​രാ​നു​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. രാ​വി​ലെ ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​ ശി​വ​ൻ​കു​ട്ടി വി​ട്ടു​നി​ന്നു.

ജോ​യി​യെ സെ​ക്ര​ട്ട​റി​യാ​ക്കി തീ​രു​മാ​നി​ച്ച​തി​ലു​ള്ള നീ​ര​സ​മാ​ണു ശി​വ​ൻ​കു​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണു വി​വ​രം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി.​ ജോ​യി മ​ത്സ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്.

പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും രാ​ജ്യ​സ​ഭ എം​പി​യു​മാ​യ എ.​എ.​ റ​ഹി​മി​നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു പി​ന്നാ​ലെ ജോ​യി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്കു സ്വാ​ഭാ​വി​ക​മാ​യും തി​രി​ച്ചെ​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റ​റി സ്ഥാ​ന​വും പാ​ർ​ട്ടി സം​ഘ​ട​നാ ചു​മ​ത​ല​യും ഒ​രാ​ൾ വ​ഹി​ക്കു​ന്ന​തു സി​പി​എം സം​ഘ​ട​നാ രീ​തി​യ​നു​സ​രി​ച്ചു ശ​രി​യ​ല്ലെ​ന്ന വാ​ദ​മാ​ണു ജോ​യി​യെ എ​തി​ർ​ക്കു​ന്ന ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ശി​വ​ൻ​കു​ട്ടി​ക്കും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​എ​തി​ർ​പ്പ് ര​ണ്ടു​പേ​രും പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ വി.​ ജോ​യി​യെ ത​ന്നെ സെ​ക്ര​ട്ട​റി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യി. ഇ​ക്കാ​ര്യം ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എം.​വി.​ ഗോ​വി​ന്ദ​ൻ റി​പ്പോ​ർ​ട്ടു ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​ശി​വ​ൻ​കു​ട്ടി​യെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ എം.​ വി​ജ​യ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി.​ ജോ​യി​ക്കൊ​പ്പം നി​ന്നു. ഇ​തു പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി.

വി.​ ശി​വ​ൻ​കു​ട്ടി നി​ല​വി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലോ ജി​ല്ലാ ക​മ്മി​റ്റി​യി​ലോ ശി​വ​ൻ​കു​ട്ടി അം​ഗ​മ​ല്ല. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ൽ ഈ ​യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​നു പ​ങ്കെ​ടു​ക്കാം. അ​തു​കൊ​ണ്ടു ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലോ ക​മ്മി​റ്റി​യി​ലോ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. വി.​ ജോ​യി​യെ വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​ക്കി​യ​തി​ലൂ​ടെ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഗ്രൂ​പ്പു പോ​ര് പു​തി​യ ത​ല​ത്തി​ലേ​യ്ക്ക് എ​ത്തിയിരിക്കുകയാണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up