കടുത്തുരുത്തി: കളത്തൂരിലെ കാണക്കാരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. കളത്തൂരിലെ ആശുപത്രി വികസനത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്. വിജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോള്‍ ജോബി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സിന്‍സി ജെയ്സൺ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് എണ്ണച്ചേരിയിൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സാം സാവിയോ, എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് മോഹൻ, കാണക്കാരി പഞ്ചായത്തംഗങ്ങളായ ഷിനി ബിജു, എല്‍സമ്മ ജോണ്‍, ബെറ്റ്സി മോള് ജോഷി, ജോബി ജോസഫ്, ബിന്‍സി സിറിയക്ക്, മരീന തമ്പി, അനിത ജയമോഹന്, അജയന് കാപ്പിലോരത്ത്, ബിബിന്‍ എബ്രാഹം, സോണി ജോസഫ്, റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്യാമളകുമാരി, ബിജു പഴയപുരയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി സോണി സി. ഹരിബാല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സിനി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Kalathoor Family Health Centre