നിർമാണം പൂർത്തിയായ കാലിക്കടവ് പാലം.
ഭീമനടി: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി കാലിക്കടവിൽ ചൈത്രവാഹിനിപ്പുഴയ്ക്ക് കുറുകെ പണിത പാലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ് റിയാസ് നാടിന് സമർപ്പിക്കും.
ഇതോടെ ചെന്നടുക്കം, താലോലപൊയിൽ പ്രദേശത്തെ നൂറുകണക്കിന് കുടുബങ്ങളെ ഭീമനടി ടൗണുമായും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇനി സാധിക്കും. അതുപോലെ ഭീമനടിയിൽ നിന്ന് കമ്പലൂർ, ചെറുപുഴ, പാടിയോട്ടുചാൽ പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് ദൂരം കുറയും.
Tags : Kalikkadavu Bridge nattuvishesham local news.