x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളി​മാ​ലി ടൂ​റി​സം പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു, സി​ഡ്കോ​യ്ക്ക് കൈ​മാ​റി​യ 12 ല​ക്ഷം ന​ഷ്ട​മാ​യി?

വെബ് ഡെസ്ക്
Published: September 13, 2026 10:57 PM IST | Updated: September 13, 2026 10:57 PM IST

ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റ്.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക​ള്ളി​മാ​യി വ്യൂ ​പോ​യി​ന്‍റ് ടൂ​റി​സം സെ​ന്‍റ​ർ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി​മാ​റി. 2012ൽ ​ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ടൂ​റി​സം പ​ദ്ധ​തി ഇ​ന്നും യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല. ടെ​ൻ​ഡ​ർ ന​ട​ത്തി ക​രാ​ര്‍ ക​മ്പ​നി​ക്ക് അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ 12 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2012ൽ ​രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് പ​ദ്ധ​തി​ക​ള്‍​ക്കാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​റ​ക്ക​ല്ലി​ട്ട​ത്. ഇ​തി​ല്‍ ഒ​രു പ​ദ്ധ​തി​യാ​യ ശ്രീ​നാ​രാ​യ​ണ​പു​രം റി​പ്പി​ൾ വാ​ട്ട​ർഫാ​ൾ​സ് ഇ​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ഒ​രു കേ​ന്ദ്ര​മാ​യി ശ്രീ​നാ​രാ​യ​ണ​പു​രം മാ​റു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ഇ​തി​നൊ​പ്പം ഏ​റ്റെ​ടു​ത്ത ക​ള്ളി​മാ​യി വ്യൂ ​പോ​യി​ന്‍റ് ടൂ​റി​സം സെന്‍റ​ർ പ​ദ്ധ​തി ഇ​ന്നും എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. 1.18 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ല്‍ ആ​ദ്യഘ​ട്ട​ത്തി​ല്‍ അ​മ്പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും 25 ല​ക്ഷം രൂ​പ ഡി​ടിപി​സി​ക്ക് കൈ​മാ​റു​ക​യും അ​വ​ർ ഇ​തി​ല്‍​നി​ന്നു 12.5 ല​ക്ഷം രൂ​പ ക​രാ​ര്‍ ക​മ്പ​നി​യാ​യ സി​ഡ്‌​കോ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ഇ​തി​നുശേ​ഷം സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​ക്കാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ണ്ടു. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 15 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും കൊ​ടു​ത്ത തു​ക തി​രി​ച്ച് വാ​ങ്ങാ​നോ പ​ദ്ധ​തി മു​മ്പോ​ട്ട്‌​കൊ​ണ്ടു​പോ​കാ​നോ ഒ​രു​വി​ധ ന​ട​പ​ടി​യു​മി​ല്ല.

പ്ര​ദേ​ശ​ത്തിന്‍റെ വി​ക​സ​ന​ത്തി​നാ​യി ഗ്രാ​മപ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 28 ല​ക്ഷം മു​ട​ക്കി നി​ര്‍​മി​ച്ച കെ​ട്ടി​ടം മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള​ത്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. പ​ക​ല്‍ സ​മ​യ​ത്തുപോ​ലും ഇ​വി​ടെ മ​ദ്യ​പാ​ന​വും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും മ​റ്റ് അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ക്കു​ന്ന​ത് പ​ല​രും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Tags : tourism project NattuVishasham DistrictNews

Recent News

Corehub Up