x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യും സം​സ്ഥാ​നത്ത് ഒ​ന്നാ​മ​ത്


Published: July 4, 2026 05:29 AM IST | Updated: July 4, 2026 05:29 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മതെത്തി​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ കു​ര്യ​ൻ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ

ക​ണ്ണൂ​ർ: 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി.​ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 72.29 ശ​ത​മാ​നം വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗി​ച്ച​പ്പോ​ൾ പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ 94.70 ശ​ത​മാ​നം വി​നി​യോ​ഗി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ 58.69 ശ​ത​മാ​നം വി​നോ​യോ​ഗി​ച്ചു.

ജി​ല്ല​ക​ളി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കേ​ള​ക​മാ​ണ് ഒ​ന്നാ​മ​ത്. കേ​ള​കം 79.83 ശ​ത​മാ​നം വി​നി​യോ​ഗി​ച്ച​പ്പോ​ൾ 79.38 ശ​ത​മാ​നം വി​നി​യോ​ഗി​ച്ച കീ​ഴ​ല്ലൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 78.71 ശ​ത​മാ​നം വി​നി​യോ​ഗി​ച്ച​കു​ന്നോ​ത്തു​പ​റ​മ്പാ​ണ് മൂ​ന്നാ​മ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പേ​രാ​വൂ​ർ ഒ​ന്നാ​മ​തെ​ത്തി. 70.03 ശ​ത​മാ​ന​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. പ​യ്യ​ന്നൂ​ർ ര​ണ്ടാ​മ​തും (69.17ശ​ത​മാ​നം) പാ​നൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി (65.41ശ​ത​മാ​നം).
ന​ഗ​ര​സ​ഭ​ക​ളി​ൽ ര​ണ്ടാംസ്ഥാ​നം പാ​നൂ​രും(78.13ശ​ത​മാ​നം) മൂ​ന്നാം സ്ഥാ​നം ത​ളി​പ്പ​റ​മ്പി​നു​മാ​ണ് (73.40ശ​ത​മാ​നം). ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​ഡ്ഹോ​ക്ക് യോ​ഗ​ത്തി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ കു​ര്യ​ൻ, ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ്, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ​എ​ന്നി​വ കാ​ര​ണം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ ക​മ്മി​റ്റി​യെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി നി​യോ​ഗി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റിയം​ഗ​ങ്ങ​ൾ. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ മേ​യ​ർ പി ​ഇ​ന്ദി​ര, ആ​സൂ​ത്ര​ണ സ​മി​തി മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് സി.​പി. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Tags : Nattuvishesham District news

Recent News

Corehub Up