ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിഴേയ്സ് ഓഫീസിന്റെ ഉദ്ഘാടനം കെ. സുധാകരൻ എംപി നിർവഹിക്കുന്നു.
കണ്ണൂർ: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ ഏഴുമുതല്‍ കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഡയറക്ടർ സി.എ. മുഹമ്മദ് സാലി പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്സിയാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ എതിരാളി. അഞ്ച് ഹോം മത്സരങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്. 10 ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, 19 ന് മലപ്പുറം എഫ്സി, 23 ന് ഫോഴ്സ കൊച്ചി എഫ്സി, 28 ന് കാലിക്കറ്റ് എഫ്സി എന്നിവര്‍ക്കെതിരെ കണ്ണൂര്‍ വാരിയേഴ്സ് ഏറ്റുമുട്ടും.
ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. സ്ത്രീകള്‍ക്കും 2013 ഡിസംബര്‍ 15 ന് ശേഷം ജനിച്ച 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഗാലറിയില്‍ പ്രവേശനം സൗജന്യമായിരിക്കും. സ്കൂള്‍ കോളജ് വിദ്യാർഥികള്‍ക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ് ഉണ്ടായിരിക്കും. കളി കാണാനെത്തുന്ന വിദ്യാർഥികള്‍ ഐഡി കാര്‍ഡ് കരുതേണ്ടതാണ്. 99 രൂപയുടെ ഗാലറി, 149 രൂപയുടെ ഡിലക്സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
149,199 രൂപയുടെ ടിക്കറ്റുകള്‍ എടുക്കുന്നവരുടെ കൂടെ ഒരു സ്ത്രീയ്ക്കും 2013 ഡിസംബര്‍ 15 ന് ശേഷം ജനിച്ച 12 വയസിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും ഡിലക്സ്, പ്രീമിയം വിഭാഗത്തില്‍ പ്രവേശിക്കാവുന്നതാണ്. ഒരു ടിക്കറ്റ് എടുത്താല്‍ നാല് പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കും. അതോടൊപ്പം 20 ശതമാനം വിലകുറവില്‍ അഞ്ച് മത്സരങ്ങളുടെ സീസണ് ടിക്കറ്റും ഓണ്‍ലൈനില്‍ ലഭ്യമാണ്. www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്.
ഓഫ്ലൈന് ടിക്കറ്റുകള്‍ ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, തൃക്കരിപ്പൂർ, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. കൂടാതെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഓഫീസിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണ്. വൈകുന്നേരം ഏഴുമുതലാണ് കേസ്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലി, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ജുവല്‍ ജോസ്, സംഘാടക സമിത ജനറല്‍ കണ്‍വീനര്‍ എം.കെ. നാസര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Kannur Warriors nattuvisesham local news