പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയില്‍ ഒരുക്കിയ ഭീമന് ജപമാല കേക്ക് വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ മുറിക്കുന്നു
കരുവന്നൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളില്‍ അമ്മയ്ക്കൊരു ജന്മദിന കേക്ക് ഒരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക. 59 കേക്കുകള്‍ കോര്‍ത്തിണക്കി 50 അടി നീളത്തില്‍ ജപമാലയുടെ രൂപത്തില്‍ ഒരുക്കിയ ഭീമന് കേക്ക് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി.
സിഎല്സിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട ആശയത്തില്‍ കേക്ക് ഒരുക്കിയത്. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് വിശ്വാസസമൂഹം കേക്കിന്റെ മധുരം പങ്കിട്ടു. സിഎല്‍സി അംഗങ്ങളുടെ മനോഹരമായ നൃത്തവിരുന്നും അരങ്ങേറി.