പ്രതീകാത്മക ചിത്രം
കട്ടപ്പന: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാക്കിയ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥക്കെതിരേ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തും.
22ന് രാവിലെ 11ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് നടക്കുന്ന സമരം ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനംചെയ്യും. ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, പ്രസിഡന്റ് എം. ശിവകുമാര്‍, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസത്തിലേറെയായി. സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത്, നിലവില്‍ ഏഴുപേര്‍ മാത്രമാണുള്ളത്.
നിലവിലുള്ള സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി ജോലി ചെയ്യുകയാണ്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുയാണെന്നും നിയാസ് അബു, എം. ശിവകുമാര്‍, ശരത് ലാല്‍ സോജൻ എന്നിവർ പറഞ്ഞു.
Tags : District News Nattuvishesham Kattappana Taluk Hospital Protest