നെന്മേനി പഞ്ചായത്തിലെ കുന്താണിയില്‍ ജനവാസകേന്ദ്രത്തിന് സമീപം കണ്ടെത്തിയ കടുവയുടെ ദൃശ്യം.
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കുന്താണിയില്‍ ജനവാസകേന്ദ്രത്തിന് സമീപം കടുവയെ കണ്ടു. തൊവരിമല എസ്റ്റേറ്റില്‍ തമ്പുരാട്ടി പാറയോട് ചേര്‍ന്നാണ് കടുവയെ കണ്ടത്.
ഇന്നലെ രാവിലെ ഏഴോടെ പ്രദേശവാസിയായ രമേശാണ് കടുവയെ കണ്ടത്. ജനവാസകേന്ദ്രത്തില്‍ നിന്ന് നൂറ് മീറ്ററോളം മാറിയുള്ള പാറയുടെ മുകളില്‍ കടുവ കിടക്കുന്ന ദൃശ്യം പ്രദേശവാസികള്‍ കണ്ടിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തുമ്പോഴേക്കും കടുവ എസ്റ്റേറ്റിനുള്ളിലേക്ക് മറഞ്ഞിരുന്നു.
ഈ ഭാഗത്ത് പുലിയെയും നേരത്തെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങളും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവയെ കണ്ടതോടെ ജനങ്ങള്‍ ഭയാശങ്കയിലാണ്. വന്യമൃഗപ്രതിരോധത്തിന് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad