x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി


Published: June 5, 2026 06:50 AM IST | Updated: June 5, 2026 06:50 AM IST

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി. തെ​രു​വു​നാ​യ ആ​ക്ര​മ​ണമു​ണ്ടാ​യ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നു​ള്ള കാ​ര​ണ​വും ഇ​വ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​ല​വി​ൽ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും വി​ശ​ദ​മാ​ക്ക​ണം.

ഒ​പ്പം, ഭാ​വി​യി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ന്തൊ​ക്കെ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യസ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും മ​രു​ന്നും ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

Tags : nattu vishesham Kayamkulam Street attack:

Recent News

Corehub Up