x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ള​കം സ​ാന്തോം ഹൈ​സ്‌​കൂ​ൾ ടീ​മി​നെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 04:03 AM IST | Updated: September 21, 2026 04:03 AM IST

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ഗെ​യിം​സ് ഫു​ട്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​ക്കി​രീ​ടം നേ​ടി​യ കേ​ള​കം സ​ാന്തോം ഹൈ​സ്‌​കൂ​ൾ ടീം.

കേ​ള​കം: ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ഗെ​യിം​സ് ഫു​ട്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​ക്കി​രീ​ടം നേ​ടി കേ​ള​കം സ​ന്തോം ഹൈ​സ്‌​കൂ​ൾ. കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സ​ബ്‌ ജൂ​നി​യ​ർ, ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ​ാന്തോമിന്‍റെ വിജയം

ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ഫൈ​ന​ലി​ൽ കേ​ള​കം ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് (1-0) സ​ന്തോം കീ​ഴ​ട​ക്കി​യ​ത്. ആ​വേ​ശം നി​റ​ഞ്ഞ സ​ബ്‌​ജൂ​നി​യ​ർ ഗേ​ൾ​സ് ഫൈ​ന​ലി​ൽ ഇ​രി​ട്ടി എ​ച്ച്എ​സ്എ​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ് ടീം ​കി​രീ​ട​മു​യ​ർ​ത്തി​യ​ത്.
ഈ ​നേ​ട്ട​ത്തോ​ടെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ഫു​ട്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് സ്‌​കൂ​ളി​ൽ നി​ന്ന് 13 വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി.

ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് എ​ൻ. ജി​സ്‌​ന, ജി​യ വി. ​മ​രി​യ, ജ്യൂ​വ​ൽ ആ​ഗ്ന​സ് ജോ​ബി​ൻ, അ​ൽ​ഫോ​ൻ​സ ജോ​സ്, ആ​ഷ്‌​ലി​ൻ അ​ന്ന സി​ജോ, ആ​ൻ റി​യ എ​ലി​സ​ബെ​ത്ത് ബി​ജു എ​ന്നി​വ​രും സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ജി​യ​ന്ന നി​ഷാ​ദ്, ഹു​ദ ഫാ​ത്തി​മ കെ.​എ​സ്. എ​സ്ത​ർ മാ​ത്യു, അ​ന​യ്ക ബാ​ല​കൃ​ഷ്ണ​ൻ, കീ​ർ​ത്ത​ന ശ​ശി, അ​യോ​ണ തെ​രേ​സ സ​ജി, സാ​നി​യ സ​ജി തോ​മ​സ് എ​ന്നി​വ​രു​മാ​ണ് ജി​ല്ലാ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

വി​ജ​യി​ക​ളെ മു​ഖ്യാ​ധ്യാ​പി​ക ജി​ലു കെ. ​മാ​ണി, കാ​യി​ക അ​ധ്യാ​പ​ക​രാ​യ അ​നു​പ്രി​യ വി. ​ജോ​യ്, ജി​ബി​ൻ ജോ​സ​ഫ്, അ​ധ്യാ​പി​ക സി​മി പി. ​മാ​ത്യു എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up