ഗായിക കെ.എസ്. ചിത്രയെ എഡിജിപി പി. വിജയന് ആദരിക്കുന്നു.
കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക് കേരള പോലീസിന്റെ ആദരം. ഓപ്പറേഷന് തൂഫാന് മുന്‍നിര്‍ത്തി സംഗീതമാണ് ലഹരി സ്റ്റേ എവേ ഫ്രം ഡ്രഗ് ആന്‍ഡ ക്രൈം എന്ന മുദ്രാവാക്യവുമായി കൊച്ചി സിറ്റി പോലീസിന്റെ കലിപ്സോ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. പാടിവട്ടം ആസീസിയ കണ്വന്ഷന് സെന്ററില്‍ നടന്ന തൂഫാന് ചിത്രഗീതം - 2026 പരിപാടിയില്‍ എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) പി. വിജയന് ചിത്രയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് അവരെ തൂഫാന് വാരിയറായി പ്രഖ്യാപിച്ചു.
2021 ല്‍ ലഹരിക്കേസുകളുടെ എണ്ണം 9,000 ആയിരുന്ന സ്ഥാനത്ത് 2026ല്‍ അത് 32,000 ആയി വര്‍ധിച്ചു. ലഹരിക്ക് ഇന്ന് വന്‍ ഡിമാന്‍ഡാണ്. പോലീസിനൊപ്പം ഓരോരുത്തരും ലഹരിക്കെതിരെ പൊരുതാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സംഗീതത്തിന്റെ ലഹരിയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയട്ടെയെന്ന് ചിത്ര പറഞ്ഞു.
ഗായകന് അഫ്സല് പാടിയ തൂഫാന് തീം സോംഗ് എഡിജിപി പി. വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറും ചേര്‍ന്ന് ലോഞ്ച് ചെയ്തു. പോലീസ് ഗായകര്‍ക്കൊപ്പം ഗായകരായ ബിജു നാരായണന്, അഫ്സല്, ചിത്ര അരുണ്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ഇസ്മയില്‍ കലാക്ഷേത്രയെ ചടങ്ങില്‍ ആദരിച്ചു. ഗ്രീറ്റ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി. മാധ്യമ പ്രവര്ത്തകന് ആര്. ശ്രീകണ്ഠന് നായര്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പ്രഗീഷ് രാജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : honours NattuVishasham DistrictNews