സർവോദയ സംഘം സ്റ്റാഫ് ആന്റ് ഖാദി ആർട്ടിസാൻസ് സംസ്ഥാന കൺവൻഷൻ
പാലക്കാട്: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ കുടിശിക ഓണത്തിനു മുന്പായി നൽകണമെന്നു സർവേദയസംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എം. ഗീത അധ്യക്ഷത വഹിച്ചു.
അഞ്ചുവർഷമായി കുടിശികയായ ഉത്പാദന പ്രോത്സാഹന വേതനം മുഴുവൻ നല്കുക, ഓണം അലവൻസ് 5000 രൂപ എല്ലാ ഖാദിതൊഴിലാളികൾക്കും നൽകുക എന്നിവയാണ് മറ്റാവശ്യങ്ങൾ. കെ. ചന്ദ്രൻ, പി. ശാന്തകുമാരി, കെ. ദീപ, പി. സുധാമണി, കെ.ബി. ബേബി, ടി.വി. പ്രമീള, ആർ. രമാദേവി, കെ.പി. മോനിഷ, പി. പത്മിനി, കെ. സജിത എന്നിവർ പ്രസംഗിച്ചു.