x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

വെബ് ഡെസ്ക്
Published: September 4, 2026 11:45 PM IST | Updated: September 4, 2026 11:45 PM IST

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന്
ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി.
ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ
അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​​ക്കി. അ​​പ്പോ​​ഴും എ​​പ്പോ​​ഴും
അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും. ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും.
ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും.
ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ
കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം
മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട്
മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ
അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ.
കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ
പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം
ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ
ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

 

അ​ധ്യാ​പ​നം ഒ​രു ത​പ​സ്യ
തൊ​ഴി​ലി​നേ​ക്കാ​ളു​പ​രി ക​ല​യും സ​മ​ർ​പ്പ​ണ​വു​മാ​ണ് അ​ധ്യാ​പ​നം. ജീ​വി​ത​ലാ​ളി​ത്യ​വും ക​രു​ത​ലും സ്നേ​ഹ​വു​മാ​ണ് ഓ​രോ അ​ധ്യാ​പ​ക​ന്‍റെ​യും മു​ഖ​മു​ദ്ര​യാ​കേ​ണ്ട​ത്. കു​ട്ടി​ക​ളെ സ്വ​ന്തം മ​ക്ക​ളാ​യി ക​ണ്ട് സ്നേ​ഹി​ക്കാ​നും അ​വ​രു​ടെ ഹൃ​ദ​യം തൊ​ടാ​നും അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. വി​ദ്യാ​രം​ഭം മു​ത​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ പു​ല​ർ​ത്തു​ന്ന സു​ഹൃ​ദ്ബ​ന്ധ​മാ​ണ് കു​ട്ടി​ക​ളി​ൽ മൂ​ല്യ​ബോ​ധം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ടി​ത്ത​റ. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത​സ്വാ​ധീ​ന​വും സാ​മൂ​ഹി​ക ജീ​ർ​ണ​ത​ക​ളും കു​ട്ടി​ക​ളെ തെ​റ്റാ​യ വ​ഴി​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ല​മാ​ണി​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ന്തം നാ​ടി​നെ ഉ​പേ​ക്ഷി​ച്ചു​ള്ള അ​മി​ത​മാ​യ വി​ദേ​ശ​പ​ലാ​യ​ന പ്ര​വ​ണ​ത കൗ​മാ​ര​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്നു. പ​ഠ​ന​മേ​ഖ​ല​യി​ലു​ട​നീ​ളം അ​ധ്യാ​പ​ക-ര​ക്ഷാ​ക​ർ​തൃ കൂ​ട്ടാ​യ്മ ശ​ക്ത​മാ​യാ​ൽ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും. സ്വ​ന്തം നാ​ടി​നെ സ്നേ​ഹി​ക്കാ​നും ഈ ​മ​ണ്ണി​ൽ​ത്ത​ന്നെ സേ​വ​നം ചെ​യ്യാ​നു​മു​ള്ള താ​ത്പ​ര്യം കു​ട്ടി​ക​ളി​ൽ ജ​നി​പ്പി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. നാ​ടി​ന് അ​ഭി​മാ​ന​മാ​കു​ന്ന ഉ​ത്ത​മ പൗ​ര​ന്മാ​രാ​യി കു​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ അ​ന്ധ​മാ​യ പ​ലാ​യ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​നാ​കും. നാ​ളെ​യു​ടെ ന​ന്മ​യു​ള്ള ത​ല​മു​റ​യ്ക്കാ​യി അ​ധ്യാ​പ​ക-ര​ക്ഷാ​ക​ർ​തൃ​ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക​ട്ടെ.

- സി​സ്റ്റ​ർ ആ​നി എ​സ്ഐ​സി
സെ​ന്‍റ് തോ​മ​സ് ഇ​എം യു​പി സ്കൂ​ൾ, വെ​ണ്ണി​ക്കു​ളം.

കു​ട്ടി​ക​ളെ പ​ഠി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക
വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും നി​ക്ഷേ​പി​ക്കു​ന്ന സ്നേ​ഹ​വും ആ​ദ​ര​വു​മാ​ണ് വി​ശു​ദ്ധ​മാ​യ അ​ധ്യാ​പ​ക​വൃ​ത്തി​യു​ടെ ബാ​ക്കി​പ​ത്രം. അ​റി​വ് പ​ക​രു​ക​യെ​ന്ന​തു മാ​ത്ര​മ​ല്ല, അ​ധ്യാ​പ​ക​ന്‍റെ ദൗ​ത്യം. പ​ഠി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​ട്ടി​ക​ളെ പ​ഠി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം. ചോ​ദി​ക്കാ​നും ചി​ന്തി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന​തി​നൊ​പ്പം തെ​റ്റു​ക​ളി​ൽ​നി​ന്നു പ​ഠി​ക്കാ​നും മ​റ്റു​ള്ള​വ​രെ മ​ന​സി​ലാ​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നും കു​ട്ടി​ക​ൾ പ​ഠി​ക്ക​ണം.
അ​റി​വ് പ​ക​രു​ന്ന​തി​നേ​ക്കാ​ൾ ത​ന്നെ മ​ന​സി​ലാ​ക്കാ​നും ക​ഴി​വു​ക​ളെ​യും ആ​ശ​ങ്ക​ക​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന സു​ഹൃ​ത്തി​നെ​യാ​ണ് ഇ​ന്ന​ത്തെ കു​ട്ടി​ക്ക് ആ​വ​ശ്യം. കു​ട്ടി ദി​വ​സ​വും കാ​ണു​ന്ന മ​നു​ഷ്യ​മാ​തൃ​ക​യാ​ണ് അ​ധ്യാ​പ​ക​ർ. പാ​ഠ​ങ്ങ​ളേ​ക്കാ​ളു​പ​രി പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​നാ​യി​രി​ക്കും അ​വ​ന്‍റെ ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ക. ക്ലാ​സ്മു​റി​യി​ൽ അ​ധ്യാ​പ​ക​ന്‍റെ ശ​ബ്‌​ദം അ​വ​സാ​നി​ച്ചാ​ലും അ​ദ്ദേ​ഹം പ​ക​ർ​ന്ന മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തി​ധ്വ​നി വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ൽ പി​ന്തു​ട​രും.

- ഡോ.​ഷേ​ർ​ലി സി. ​തോ​മ​സ്,
പ്രി​ൻ​സി​പ്പ​ൽ, എ​സ്എ​ച്ച് ടി​ടി​ഐ, മൈ​ല​പ്ര.

ക​ണ്ണേ മ​ട​ങ്ങു​ക, സ്ക്രീ​നു​ക​ളി​ൽ​നി​ന്ന്
കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ക​ളി​ക്ക​ള​ങ്ങ​ളും വാ​യ​ന​യും അ​പ്ര​സ​ക്ത​മാ​കു​ന്ന​ത് ഗൗ​ര​വ​മേ​റി​യ സാ​മൂ​ഹി​ക പ്ര​ശ്ന​മാ​ണ്. ലോ​കം വി​ര​ൽ​ത്തു​മ്പി​ലേ​ക്ക് ചെ​റു​താ​കു​ന്നു​വെ​ന്ന​ത് ആ​ല​ങ്കാ​രി​ക​മാ​യി നാം ​പ​റ​യു​മ്പോ​ഴും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മ​നു​ഷ്യ​നും അ​വ​ന്‍റെ പ​രി​സ​ര​ങ്ങ​ളും അ​ത്ര​മേ​ൽ ചെ​റു​താ​യി​പ്പോ​കു​ന്ന​ത് നാം ​അ​റി​യാ​തെ​പോ​കു​ന്നു. യു​വ​ത​യ്ക്ക് മു​ന്നി​ൽ കെ​ട്ടി​യു​യ​ർ​ത്തി​യി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ മ​തി​ലു​ക​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ അ​ധ്യാ​പ​ന​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ക്കു​ന്നു.
ക​ളി​ച്ചും വാ​യി​ച്ചും വ​ള​രാ​ത്ത ഒ​രു ത​ല​മു​റ​യ്ക്ക് എ​ങ്ങ​നെ​യാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​വു​ക. റീ​ലു​ക​ളും വീ​ഡി​യോ​ഗെ​യി​മു​ക​ളും ന​ൽ​കു​ന്ന താ​ത്കാ​ലി​ക കാ​ഴ്ചാ​ന​ന്ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​ക​ളേ​റെ​യും. സ​ർ​ഗാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും കാ​ര്യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യാ​നു​മു​ള്ള കു​ട്ടി​ക​ളു​ടെ ശേ​ഷി​യെ​യാ​ണ് ഇ​ത് ഇ​ല്ലാ​താ​ക്കു​ന്ന​ത്.
ജെ​ൻ​സി, ജെ​ൻ ആ​ൽ​ഫ എ​ന്നൊ​ക്കെ​യു​ള്ള വി​ശേ​ഷ​ണ​ങ്ങ​ളോ​ടെ ഏ​തോ ചി​ല പ്ര​ത്യേ​ക ജീ​വി​ക​ളാ​ണ് ന​മ്മു​ടെ കു​ട്ടി​ക​ളെ​ന്ന് ഇ​ന്ന് നാം ​പ​റ​ഞ്ഞു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും കൃ​ത്യ​മാ​യ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​വും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​ൻ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൊ​തു​സ​മൂ​ഹ​വും പ​രി​ശ്ര​മി​ച്ചാ​ൽ, അ​സു​ര​ഭാ​വ​ങ്ങ​ൾ മ​ലീ​മ​സ​മാ​ക്കാ​തെ കു​ഞ്ഞു​ങ്ങ​ളി​ൽ ദേ​വ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും. ഈ ​അ​ധ്യാ​പ​ക​ദി​നം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ന​മ്മു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​മാ​ക​ട്ടെ.

ഫാ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ
പ്രി​ൻ​സി​പ്പൽ, ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ, മു​ത്തൂ​ർ.

അറിവും സംസ്കാരവും പകരണം
ഗു​രു​നാ​ഥ​ൻ എ​ന്ന പ​ദ​വി​യു​ടെ മ​ഹ​ത്വം വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്. അ​റി​വി​നൊ​പ്പം ന​ല്ലൊ​രു സം​സ്കാ​രം കൂ​ടി പ​ക​ർ​ന്നു​ന​ൽ​കു​മ്പോ​ഴാ​ണ് അ​ധ്യാ​പ​നം പൂ​ർ​ണ​മാ​കു​ന്ന​ത്. മാ​റു​ന്ന ലോ​ക​ത്ത് കേ​വ​ലം വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന​പ്പു​റം, ശ​രി​യും തെ​റ്റും തി​രി​ച്ച​റി​യാ​നു​ള്ള വി​വേ​കം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക​യാ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ചു​മ​ത​ല. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധ്യാ​പ​ക​ൻ കാ​ട്ടു​ന്ന സ്നേ​ഹ​വും ക​രു​ത​ലും വ​ലി​യൊ​രു പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തി​ൽ വ​ലി​യൊ​രു അ​ക​ലം ദൃ​ശ്യ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വും ജീ​വി​ത​രീ​തി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​കാം ഈ ​വി​ട​വി​നു കാ​ര​ണം. എ​ങ്കി​ലും, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഊ​ഷ്മ​ള ബ​ന്ധ​ങ്ങ​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ത് പ്ര​ത്യാ​ശ ന​ൽ​കു​ന്നു. മൂ​ല്യ​ച്യു​തി​ക​ൾ അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കേ​ണ്ട​വ​ർ സ്വ​യം വി​ശു​ദ്ധി സൂ​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. പോ​രാ​യ്മ​ക​ൾ തി​രു​ത്തി, പൂ​ർ​വ​സൂ​രി​ക​ൾ കാ​ട്ടി​ത്ത​ന്ന ന​ന്മ​യു​ടെ പാ​ത​യി​ലൂ​ടെ മു​ന്നേ​റാ​ൻ ഈ ​അ​ധ്യാ​പ​ക​ദി​നം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു.

- ജെ​സി വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പൽ,
എ​മി​ന​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, പ​ന്ത​ളം

മൈ​താ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും
തി​രി​കെ ന​ൽ​കാം
ഒ​രു​കാ​ല​ത്ത് മൈ​താ​ന​ത്തി​ന്‍റെ പൊ​ടി​പ​ട​ല​ങ്ങ​ളി​ൽ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത കൗ​മാ​രം ഇ​ന്ന് മൊ​ബൈ​ൽ സ്ക്രീ​നു​ക​ളു​ടെ ഇ​ത്തി​രി​വെ​ട്ട​ത്തി​ലേ​ക്ക് ചു​രു​ങ്ങി​പ്പോ​കു​ന്പോ​ൾ അ​ധ്യാ​പ​ന​വും വെ​ല്ലു​വി​ളി​ക​ളു​ടെ ലോ​ക​ത്താ​ണ്. മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ്ക്രീ​നു​ക​ൾ​ക്ക് മു​ന്പി​ൽ ഒ​തു​ങ്ങി​പ്പോ​കു​ന്പോ​ൾ അ​വ​രെ പു​റം​ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ഭാ​രി​ച്ച ദൗ​ത്യ​മാ​ണ് അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നു​ള്ള​ത്. അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ ഊ​ഷ്മ​ള​ത​യി​ലൂ​ടെ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കൂ. ക​ളി​മു​റ്റ​ങ്ങ​ളി​ൽ കൂ​ട്ടു​കാ​രു​ടെ ചി​രി​യും ആ​ര​വ​വും നി​റ​യേ​ണ്ട പ്രാ​യ​ത്തി​ൽ, ഹെ​ഡ്‌​ഫോ​ണു​ക​ളു​ടെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് ഉ​ൾ​വ​ലി​യു​ന്ന കു​ട്ടി​ക​ളെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ര​ണം. ജ​യ​വും പ​രാ​ജ​യ​വും ഒ​രു​പോ​ലെ സ്വീ​ക​രി​ക്കാ​ൻ പ​ഠി​പ്പി​ച്ച ക​ളി​ക്ക​ള​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ, ചെ​റി​യ പ​രാ​ജ​യ​ങ്ങ​ളെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത ദു​ർ​ബ​ല​മാ​യ മ​ന​സു​ക​ളാ​ണ് ഇ​വി​ടെ വ​ള​ർ​ന്നു​വ​രു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ഫോ​ണു​ക​ൾ മാ​ത്രം ന​ൽ​കാ​തെ, ഓ​ടി​ന​ട​ക്കാ​ൻ ക​ളി​മു​റ്റ​ങ്ങ​ളും വാ​യി​ക്കാ​ൻ ന​ല്ല പു​സ്ത​ക​ങ്ങ​ളും സ്വ​പ്നം കാ​ണാ​ൻ സ്വ​ന്ത​മാ​യ കു​റ​ച്ചു സ​മ​യ​വും നാം ​തി​രി​കെ ന​ൽ​ക​ണം. നാ​ളെ​യു​ടെ ക​രു​ത്തു​റ്റ മ​നു​ഷ്യ​രെ സൃ​ഷ്ടി​ക്കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​രെ​ന്ന​തി​ൽ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല.

-സി​സ്റ്റ​ർ മാ​ഗി എ​ലി​സ​ബ​ത്ത് സി​എം​സി, പ്രി​ൻ​സി​പ്പ​ൽ,
കാ​ർ​മ​ൽ കോ​ൺ​വെ​ന്‍റ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ൾ, ത​ടി​യൂ​ർ.

കു​ട്ടി​ക​ളെ ന​ല്ല മ​നു​ഷ്യ​രാ​ക്കാ​ൻ
പ്രാ​പ്ത​രാ​ക്ക​ണം
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​റി​വി​നോ​ടു​ള്ള കൗ​തു​ക​വും ജി​ജ്ഞാ​സ​യും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​ത്ര തീ​വ്ര​മ​ല്ലെ​ന്ന നി​രീ​ക്ഷ​ണം പൊ​തു​വേ​യു​ണ്ട്. അ​തേ​സ​മ​യം, അ​റി​വ് പ​ക​രു​ന്ന​തി​ന​പ്പു​റം മ​നു​ഷ്യ​മൂ​ല്യ​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള ക​ഴി​വാ​ണ് യ​ഥാ​ർ​ഥ അ​ധ്യാ​പ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മെ​ന്ന പ​ഴ​യ ധാ​ര​ണ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.
അ​ധ്യാ​പ​ക​രി​ൽനി​ന്നു​ള്ള ചെ​റി​യ പ്രോ​ത്സാ​ഹ​ന​മോ, ത​ലോ​ട​ലോ, ശാ​സ​ന​യോ​പോ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കും. അ​ത്ത​രം നി​മി​ഷ​ങ്ങ​ളാ​ണ് അ​ധ്യാ​പ​ന​ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ നേ​ട്ട​ങ്ങ​ൾ.
ശ​മ്പ​ള​വും പ​ദ​വി​യും പു​ര​സ്കാ​ര​ങ്ങ​ളും ഒ​രു അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ലെ ബാ​ഹ്യാം​ഗ​ങ്ങ​ൾ മാ​ത്രം. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​ത്തോ​ടെ ഓ​ർ​മി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം. എ​ത്ര കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു എ​ന്ന​തി​നേ​ക്കാ​ൾ, എ​ത്ര കു​ട്ടി​ക​ളെ ന​ല്ല മ​നു​ഷ്യ​രാ​കാ​ൻ പ്രാ​പ്ത​രാ​ക്കി എ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ ജീ​വി​ത​സാ​ഫ​ല്യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം.

- സാ​ബു പു​ല്ലാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ,
സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ എ​ണ്ണൂ​റാം​വ​യ​ൽ, വെ​ച്ചൂ​ച്ചി​റ.

മൂ​ല്യ​ങ്ങ​ൾ പകർന്നു നൽകണം
അ​റി​വു പ​ക​രു​ക എ​ന്ന​തി​ന​പ്പു​റം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ലും വ്യ​ക്തി​ത്വ​വി​കാ​സ​ത്തി​ലും അ​ധ്യാ​പ​ക​ര്‍ വ​ഹി​ക്കു​ന്ന പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണ്. അ​ധ്യാ​പ​ന​കാ​ല​ത്ത് സ​മൂ​ഹ​ത്തി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന സ്‌​നേ​ഹാ​ദ​ര​ങ്ങ​ളാ​ണ് സ​ത്യ​ത്തി​ല്‍ അ​ധ്യാ​പ​ന​ ദൗത്യത്തിൻെ വി​ജ​യ​ത്തി​നാ​ധാ​രം. എ​ന്നാ​ല്‍ ആ​ധു​നി​ക കാ​ല​ത്ത് അ​ധ്യാ​പ​ക - വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ദൃ​ശ്യ​മാ​കു​ന്ന അ​ക​ലം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പ​ര​സ്പ​ര​സ്‌​നേ​ഹ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഗു​രു​-ശി​ഷ്യ​ബ​ന്ധ​ങ്ങ​ള്‍ ഇ​ന്നും ന​മു​ക്കു ചു​റ്റും നി​ല​നി​ല്‍​ക്കു​ന്നു എ​ന്ന​ത് പ്ര​ത്യാ​ശ ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്.
നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, പൊ​തു​സ​മൂ​ഹ​ത്തി​ലെ ചി​ല ജീ​ര്‍​ണ​ത​ക​ള്‍ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. മൂ​ല്യാ​ധി​ഷ്ഠി​ത​വും സ്‌​നേ​ഹ​നി​ര്‍​ഭ​ര​വു​മാ​യ സ്വ​ജീ​വി​ത​ത്തി​ലൂ​ടെ മാ​ത്ര​മേ കു​ട്ടി​ക​ളെ ശ​രി​യാ​യ വ​ഴി​യി​ലേ​ക്കു ന​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കു സാ​ധി​ക്കൂ. അ​തി​നാ​യി വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് സ്വ​യം സ​മ​ര്‍​പ്പി​ക്കു​ക എ​ന്ന​താ​ണ് ഓ​രോ അ​ധ്യാ​പ​ക​ദി​ന​ത്തി​ന്‍റെ​യും ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍.

- സ​ന്ധ്യാ പി .​ശ്യാം, അ​ധ്യാ​പി​ക,
എ​ന്‍​എ​സ്എ​സ് ടി​ടി​ഐ, ത​ടി​യൂ​ര്‍.

ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പാ​ര​സ്പ​ര്യം
മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ക​നി​ലും കു​ട്ടി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും
അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹം കു​ട്ടി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ക​രു​ത്തേ​കു​ന്നു. ക​രു​ത​ലു​ള്ള ഒ​രു വാ​ക്കു​പോ​ലും കു​ട്ടി​യു​ടെ മ​ന​സി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തും.
വി​ശ്വാ​സ​ത്തോ​ടെ ചേ​ർ​ത്തുപി​ടി​ക്കു​മ്പോ​ൾ, കു​ട്ടി ത​ന്‍റെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യു​ന്നു. അ​റി​വി​നൊ​പ്പം സ്നേ​ഹ​വും പ​ക​രു​ന്നി​ട​ത്താ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​കു​ന്ന​ത് .
അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹ​വും കു​ട്ടി​യു​ടെ വി​ശ്വാ​സ​വും ചേ​രു​മ്പോ​ൾ ഭാ​വി കൂ​ടു​ത​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​കു​ന്നു.

- ജെ​മി ചെ​റി​യാ​ൻ, ഹെ​ഡ്മി​സ്ട്ര​സ്,
ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, കോ​ന്നി.

ത​ല​മു​റ​ക​ൾ​ക്കൊ​പ്പം ന​ട​ക്കേ​ണ്ട​വ​​ർ
അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, അ​ധ്യാ​പ​ക​രും മാ​റി​യേ മ​തി​യാ​കൂ. മു​ൻ​വി​ധി​ക​ളി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യും സ​മീ​പി​ക്കു​ന്ന അ​ധ്യാ​പ​ക​നു മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ അ​ർ​ഥ​വ​ത്താ​യ ഒ​രു മാ​റ്റം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
കു​ട്ടി​ക​ളെ വി​ധി​ക്കാ​തി​രി​ക്കു​ക. അ​വ​രെ ഒ​ഴി​വാ​ക്കാ​തി​രി​ക്കു​ക. അ​വ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ക്ഷ​മ​യോ​ടെ​യും ശ്ര​ദ്ധ​യോ​ടെ​യും കേ​ൾ​ക്കു​ക. ആ​വ​ശ്യ​മാ​യി​ട​ത്ത് മാ​ത്രം തി​രു​ത്ത​ലു​ക​ൾ ന​ൽ​കു​ക. ഏ​റ്റ​വും പ്ര​ധാ​ന​മാ​യി, അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ത്തു​ക​ള​യാ​തി​രി​ക്കു​ക.
കു​ട്ടി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ ന​മ്മു​ടെ പ​ഴ​യ അ​നു​ഭ​വ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും മാ​ത്രം അ​വ​രി​ൽ അ​ടി​ച്ചേ​ൽ​പി​ച്ചാ​ൽ അ​വ​ർ അ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നി​ല്ല.
കു​ട്ടി​ക​ളെ അ​വ​രു​ടെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളോ​ടും കു​റ​വു​ക​ളോ​ടും കൂ​ടി അം​ഗീ​ക​രി​ക്കു​ക. അ​വ​രെ മാ​റ്റി​നി​ർ​ത്താ​തെ ചേ​ർ​ത്തു​പി​ടി​ക്കു​ക. അ​വ​രോ​ടൊ​പ്പം ന​ട​ക്കു​ക. അ​വ​രി​ൽ ആ​ത്മ​വി​ശ്വാ​സ​വും സ്നേ​ഹ​വും വ​ള​ർ​ത്തു​ക. പ്ര​തീ​ക്ഷ​യു​ടെ നാ​ളം അ​വ​രു​ടെ മ​ന​സി​ൽ തെ​ളി​ക്കു​ക. പ​രാ​ജ​യ​ങ്ങ​ളെ ഭ​യ​ക്കാ​തെ ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​ പോ​കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക.

- ടി.​എ​സ്. ഗീ​താ​കു​മാ​രി, അ​ധ്യാ​പി​ക, ചീ​ഫ് ഓ​ഫീ​സ​ർ, എ​ൻ​സി​സി
ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ, വെ​ച്ചൂ​ച്ചി​റ.

ക​ളി​മു​റ്റ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വീ​ണ്ടെ​ടു​ക്കാം
മു​പ്പ​തോ നാ​ല്പ​തോ വ​ർ​ഷം മു​മ്പു​ള്ള ബാ​ല്യ​വും കൗ​മാ​ര​വു​മൊ​ക്കെ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് വെ​റും ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​വാ​യ​ന അ​ന്യ​മാ​കു​ന്നു എ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ ഒ​രു വ​സ്തു​ത​യാ​ണ്.
ഇ​തോ​ടൊ​പ്പം എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത. ന​ഗ​ര​വ​ത്ക​ര​ണ​വും സ്ഥ​ല​പ​രി​മി​തി​യും കു​ട്ടി​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി ക​ളി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്നു. പ​ഠ​ന​ത്തി​ലെ അ​മി​ത സ​മ്മ​ർ​ദവും തു​ട​ർ​ച്ച​യാ​യ ട്യൂ​ഷ​നു​ക​ളും പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ളും കാ​ര​ണം ക​ളി​ക്കാ​നും വാ​യ​ന​യ്ക്കു​മാ​യി സ​മ​യം ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. പു​റ​ത്തി​റ​ങ്ങി ക​ളി​ക്കു​ന്ന ശീ​ലം കു​റ​ഞ്ഞ​തോ​ടെ സ​ജീ​വ​മാ​യ ജീ​വി​ത​ശൈ​ലി​യും വ്യാ​യാ​മ​വും ഇ​ല്ലാ​താ​കു​ന്നു.
ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്തി പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന് പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചു വ​ള​രു​ന്ന ന​ന്മ നി​റ​ഞ്ഞ ഒ​രു ന​ല്ല ത​ല​മു​റ​യെ നാ​ളേ​ക്കാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഉ​ദ്യ​മ​മാ​ണ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള​ത്.

- ജി. ​സ്മി​ത, അ​മൃ​ത വി​ദ്യാ​ല​യം, തി​രു​വ​ല്ല.

സ്വ​ഭാ​വശു​ദ്ധി​യു​ടെ​ കാ​വ​ലാ​ൾ
ഒ​രു സ്‌​കൂ​ളി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ഓ​രോ ക്ലാ​സ് മു​റി​യി​ല്‍നി​ന്നും കേ​ള്‍​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ പാ​ഠ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഒ​രു നാ​ടി​ന്‍റെ ഭാ​വി​യാ​ണ്. കു​ട്ടി​ക​ളു​ടെ മാ​ര്‍​ക്ക് ലി​സ്റ്റി​നേ​ക്കാ​ള്‍ അ​വ​രു​ടെ സ്വ​ഭാ​വ​ശു​ദ്ധി​ക്കും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും കാ​വ​ലി​രി​ക്കേ​ണ്ട കാ​ല​മാ​ണി​ത്.
സ്മാ​ര്‍​ട്ട് ക്ലാ​സ്റൂ​മു​ക​ളും പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും വ​ന്നെ​ങ്കി​ലും ഒ​രു അ​ധ്യാ​പി​ക​യു​ടെ സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ സാ​മീ​പ്യ​ത്തി​ന് പ​ക​ര​മാ​വാ​ന്‍ ഒ​ന്നി​നും ക​ഴി​യി​ല്ല. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കാ​ന്‍ സൗ​ഹൃ​ദ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സ​മൂ​ഹ​ത്തി​ലെ ചി​ല ജീ​ര്‍​ണ​ത​ക​ള്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്കും പ​ട​രു​ന്നു എ​ന്ന യാ​ഥാ​ര്‍​ഥ്യ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും, സ്വ​യം തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ക​യും വേ​ണം.
കു​റ​വു​ക​ളു​ള്ള ഒ​രു കു​ട്ടി​യെ​യും മാ​റ്റി​നി​ര്‍​ത്താ​തെ, സ്‌​നേ​ഹം കൊ​ണ്ടും മാ​ര്‍​ഗ​ദ​ര്‍​ശ​നം കൊ​ണ്ടും ചേ​ര്‍​ത്തു​പി​ടി​ക്കു​മ്പോ​ഴാ​ണ് അ​ധ്യാ​പ​നം പൂ​ര്‍​ണ​മാ​കു​ന്ന​ത്. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​നേ​ഹ​ത്തോ​ടെ വ​ന്ന് കൈ​പി​ടി​ക്കു​മ്പോ​ഴാ​ണ് ഒ​രു പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്ന നി​ല​യി​ല്‍ ഏ​റ്റ​വും വ​ലി​യ സം​തൃ​പ്തി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

- ബീ​ന എം. ​നാ​യ​ര്‍, പ്ര​ഥ​മാ​ധ്യാ​പി​ക,
ഡി​വി​എ​ച്ച് എ​ല്‍​പി സ്‌​കൂ​ള്‍, കാ​ഞ്ഞീ​റ്റു​ക​ര, ത​ടി​യൂ​ര്‍.

ശ​രി തെ​റ്റു​ക​ളെ പ​ക​ർ​ന്നു ന​ൽ​ക​ണം
അ​ധ്യാ​പ​നം കേ​വ​ലം ഒ​രു തൊ​ഴി​ൽ മാ​ത്ര​മ​ല്ല, അ​ടു​ത്ത ത​ല​മു​റ​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു വ​ഹി​ക്കു​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​വും കൂ​ടി​യാ​ണ്. അ​ധ്യാ​പ​ക​ർ അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ന​ല്ല വ​ഴി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. സ്നേ​ഹ​വും വി​ശ്വാ​സ​വും ബ​ഹു​മാ​ന​വും നി​റ​ഞ്ഞ അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി ബ​ന്ധം ന​ല്ല പ​ഠ​ന​ത്തി​നും കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് മാ​ത്ര​മ​ല്ല, അ​വ​രു​ടെ ന​ല്ല സ്വ​ഭാ​വ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​ലാ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ യ​ഥാ​ർ​ഥ വി​ജ​യം. ന​ല്ല മ​നു​ഷ്യ​രാ​യി വി​ദ്യാ​ർ​ഥി​ക​ൾ വ​ള​രു​ന്ന​തു ത​ന്നെ​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​വും അ​ധ്യാ​പ​ന​വൃ​ത്തി​യു​ടെ വി​ജ​യ​വും.

- ബി. ​ജ​യ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ,
നി​ർ​മ​ൽ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, മ​ല്ല​പ്പ​ള്ളി.

പ​ര​സ്പ​ര സ്നേ​ഹ​ം അ​ധ്യാ​പ​ന​ത്തി​ന്‍റെ കാ​ത​ൽ
അ​ധ്യാ​പ​നം കേ​വ​ലം അ​റി​വ് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന ജോ​ലി മാ​ത്ര​മ​ല്ല; ഒ​രു ത​ല​മു​റ​യു​ടെ ചി​ന്ത​യെ​യും സ്വ​ഭാ​വ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന മ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ധ്യാ​പ​ക, വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ചി​ല അ​ക​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും, പ​ര​സ്പ​ര സ്‌​നേ​ഹ​വും വി​ശ്വാ​സ​വും നി​ല​നി​ല്‍​ക്കു​ന്നി​ട​ത്ത് പ​ഠ​നം കൂ​ടു​ത​ല്‍ അ​ര്‍​ഥവ​ത്താ​കു​ന്നു.
പൊ​തു​സ​മൂ​ഹ​ത്തി​ലെ ജീ​ര്‍​ണ​ത​ക​ള്‍ അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ സ്വ​ന്തം മാ​തൃ​ക​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​ക​ണം.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, അ​വ​ര്‍ ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​രു​ന്ന​തി​ലാ​ണ് അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യം. അ​ധ്യാ​പ​ക​വൃ​ത്തി​യു​ടെ മ​ഹ​ത്വം നി​ല​നി​ര്‍​ത്തു​ന്ന​ത് സ്‌​നേ​ഹ​ത്തോ​ടെ​യും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും നി​ര്‍​വ​ഹി​ക്കു​ന്ന സേ​വ​ന​മാ​ണ്.

-എ​സ്. സു​നി​ല്‍​കു​മാ​ര്‍,
അ​ധ്യാ​പ​ക​ന്‍, എം​പി​വി എ​ച്ച്എ​സ് സ്‌​കൂ​ള്‍, കു​മ്പ​ഴ.

കു​ട്ടി​ക്കൂ​ട്ടാ​യ്മ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം
മൊ​ബൈ​ൽ സ്ക്രീ​നി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ൾ മു​ഴു​കു​മ്പോ​ൾ, മ​ണ്ണി​ൽ ഓ​ടി​ക്ക​ളി​ച്ച ബാ​ല്യം എ​വി​ടെ​യോ മ​റ​ഞ്ഞു​പോ​കു​ന്നു. ക​ളി​സ്ഥ​ല​ങ്ങ​ൾ തോ​ൽ​വി​യെ പു​ഞ്ചി​രി​യോ​ടെ സ്വീ​ക​രി​ക്കാ​നും കൂ​ട്ടാ​യ്മ​യി​ൽ വി​ജ​യം പ​ങ്കി​ടാ​നു​മാ​യി​രു​ന്നു കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​നും സ്വ​യം ചി​ന്തി​ക്കാ​നും ഇ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു എ​ന്നാ​ണ് അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്.​വേ​ഗ​ത്തി​ൽ ഫ​ലം കി​ട്ടു​ന്ന വി​നോ​ദ​ങ്ങ​ൾ ശീ​ല​മാ​ക്കു​ന്ന മ​ന​സി​ന്, സാ​വ​ധാ​നം വ​ള​രു​ന്ന അ​റി​വി​നോ​ടും സൗ​ഹൃ​ദ​ത്തോ​ടും ക്ഷ​മ ന​ഷ്‌​ട​പ്പെ​ടു​ന്നു.
ഇ​ത് കു​ട്ടി​ക​ളു​ടെ മാ​ത്രം കു​റ്റ​മ​ല്ല, മു​തി​ർ​ന്ന​വ​രു​ടെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ പേ​രി​ൽ അ​ട​ച്ചി​ട്ട കു​ടു​ബാ​ന്ത​രീ​ക്ഷ​ങ്ങ​ളു​ടേ​തു​മാ​ണ്. ക​ളി​ക്ക​ള​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന​ത് കോ​ൺ​ക്രീ​റ്റി​ന്‍റെ വ​ള​ർ​ച്ച​യി​ൽ മാ​ത്ര​മ​ല്ല, കു​ട്ടി​ക്കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഇ​ടം കൊ​ടു​ക്കാ​ത്ത ന​മ്മു​ടെ മ​നോ​ഭാ​വ​ത്തി​ലും കൂ​ടി​യാ​ണ്. കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ വേ​ണം മാ​റു​ന്ന ലോ​ക​ത്തെ അ​ധ്യാ​പ​ന​ത്തി​ന്‍റെ വേ​രു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​ത്.
വാ​യ​ന തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ഗ്ര​ന്ഥ​ശാ​ല​ക​ളെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ ഉ​ത്സ​വ​ഭൂ​മി​ക​ളാ​ക്കി മാ​റ്റ​ണം, ക​ളി​ക്ക​ള​ങ്ങ​ളെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രി​ച്ചു​പി​ടി​ക്ക​ണം.

- ജി. ​മ​ഞ്ജു, അ​ധ്യാ​പി​ക,
എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്, വ​ട​ക്കേ​ട​ത്തു​കാ​വ്, അ​ടൂ​ർ.

അ​ധ്യാ​പ​ക​ൻ എ​ന്ന സ്നേ​ഹ​സാ​ന്നി​ധ്യം
അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ ന​ല്ല സൗ​ഹൃ​ദ​മു​ണ്ട്. പ​ണ്ട് ഗു​രു​വി​ന്‍റെ മു​ന്നി​ൽ ശി​ഷ്യ​ൻ വി​ന​യ​ത്തോ​ടെ നി​ന്നി​രു​ന്ന സ്ഥാ​ന​ത്ത്, ഇ​ന്ന് ഗൂ​ഗി​ളി​നും എ​ഐ​ക്കും മു​ന്നി​ലാ​ണ് പു​തി​യ ത​ല​മു​റ നി​ൽ​ക്കു​ന്ന​ത്. പ​ഠ​ന​കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ഴും കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ൾ എ​പ്പോ​ഴും ഫോ​ണി​ലെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​യും ഡി​ജി​റ്റ​ൽ ലോ​ക​ത്താ​ണ്.
തെ​റ്റു​ക​ൾ തി​രു​ത്താ​നോ ശ​കാ​രി​ക്കാ​നോ മു​തി​ർ​ന്നാ​ൽ പ്ര​ശ്ന​മാ​കു​മോ എ​ന്ന ഭ​യം കാ​ര​ണം അ​ധ്യാ​പ​ക​ർ പ​ല​പ്പോ​ഴും ശാ​സി​ക്കാ​ൻ മ​ടി​ക്കു​ന്നു. സ്നേ​ഹ​ക്കു​റ​വു​കൊ​ണ്ട​ല്ല, കാ​ലം മാ​റി​യ​തു​കൊ​ണ്ടാ​ണ് ഈ ​അ​ക​ൽ​ച്ച. വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ എ​ഐ​ക്ക് സാ​ധി​ച്ചേ​ക്കാം, ഒ​രു കു​ട്ടി​യു​ടെ ക​ണ്ണി​ലെ നി​രാ​ശ​യോ സ​ങ്ക​ട​മോ തി​രി​ച്ച​റി​ഞ്ഞ് ചേ​ർ​ത്തു​പി​ടി​ക്കാ​നും, പ​രാ​ജ​യ​ങ്ങ​ളി​ൽ ത​ള​രാ​തെ എ​ങ്ങ​നെ തി​രി​കെ എ​ഴു​ന്നേ​ൽ​ക്ക​ണ​മെ​ന്ന് പ​ഠി​പ്പി​ക്കാ​നും ഒ​രു ഗു​രു​നാ​ഥ​ന് മാ​ത്ര​മേ സാ​ധി​ക്കൂ. അ​ധ്യാ​പ​ക​ൻ എ​ന്ന​ത് വെ​റു​മൊ​രു ജോ​ലി​യ​ല്ല, ഹൃ​ദ​യം തൊ​ടു​ന്നൊ​രു സാ​ന്നി​ധ്യ​മാ​ണ്. ആ ​വി​ട​വ് അ​ക​ല​മ​ല്ല, പ​ര​സ്പ​ര സ്നേ​ഹ​വും വി​ശ്വാ​സ​വും കൊ​ണ്ട് നാ​ള​ത്തെ ന​ല്ല മ​നു​ഷ്യ​രെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ഇ​ട​മാ​ണ്.

‌- സി​സ്റ്റ​ർ അ​ല​ക്സി എ​സ് വി​എം
പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മേ​രീ​സ് ഇ​എം സ്കൂ​ൾ, ക​ല്ലി​ശേ​രി.

പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​ന്‍റെ
പു​തി​യ പാ​ല​ങ്ങ​ൾ പ​ണി​യാം
വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ വി​ര​ൽ​ത്തു​മ്പി​ൽ അ​റി​വു​ക​ൾ നി​റ​യ്ക്കു​ന്ന ആ​ധു​നി​ക ക്ലാ​സ്മു​റി​ക​ളി​ൽ അ​ധ്യാ​പ​ക​ന്‍റെ പ​ങ്ക് കേ​വ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലും അ​പ്പു​റ​ത്തേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്നു. അ​റി​വ് എ​വി​ടെ​നി​ന്നും ല​ഭ്യ​മാ​കു​ന്ന ഇ​ക്കാ​ല​ത്ത്, വി​വ​ര​ങ്ങ​ളെ വി​വേ​ക​മാ​ക്കി മാ​റ്റാ​നും ചി​ന്ത​ക​ളെ ദി​ശാ​ബോ​ധ​മു​ള്ള​താ​ക്കാ​നു​മു​ള്ള വ​ഴി​കാ​ട്ടി​ക​ളാ​ണ് ഗു​രു​ക്ക​ന്മാ​ർ.
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ഠി​പ്പി​ച്ചു തീ​ർ​ക്കു​ന്ന​തി​ന​പ്പു​റം കു​ട്ടി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളെ​യും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും തി​രി​ച്ച​റി​യു​ന്ന സൗ​ഹൃ​ദ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മാ​ണ് ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ​ത്ത​ന്നെ വ്യ​ക്തി​ത്വ​ത്തെ മു​റി​വേ​ല്പി​ക്കാ​തെ ചേ​ർ​ത്തു​പി​ടി​ക്കാ​നും, സം​ശ​യ​ങ്ങ​ൾ തു​റ​ന്നു​ചോ​ദി​ക്കാ​നു​ള്ള ഇ​ടം ന​ൽ​കാ​നും അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലും സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ആ​ത്മ​ബ​ന്ധ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. അ​ക​ൽ​ച്ച​യു​ടെ മ​തി​ലു​ക​ൾ പൊ​ളി​ച്ച്, മൂ​ല്യ​ബോ​ധ​മു​ള്ള നാ​ളെ​യു​ടെ പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ ഹൃ​ദ​യ​സ്പ​ർ​ശം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഈ ​അ​ധ്യാ​പ​ക​ദി​നം പ്രേ​ര​ണ​യാ​ക​ട്ടെ.

- ബീ​ന റോ​യ്സ്,
ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, തി​രു​വ​ല്ല.

കഴിവുകൾ തിരിച്ചറിയുന്നവരാകണം
അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ അ​ക്ഷ​യ വി​ള​ക്കു​ക​ളാ​ണ്. ത​ല​മു​റ​ക​ളെ അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന പ​വി​ത്ര​മാ​യ നി​യോ​ഗ​മാ​ണ് അ​വ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഈ ​സ​മ​ർ​പ്പ​ണ​ബോ​ധ​മാ​ണ് അ​ധ്യാ​പ​ക​വൃ​ത്തി​യെ സ​മൂ​ഹ​ത്തി​ൽ എ​ക്കാ​ല​ത്തും ഉ​ന്ന​ത​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വു​ക​ൾ​ക്ക​പ്പു​റം, ജീ​വി​ത​വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ ഉ​ത്ത​മ മൂ​ല്യ​ങ്ങ​ളും നൈ​പു​ണ്യ​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ക്കു​ന്നു.
അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ക​രു​ത​ൽ ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും പ​ഠ​ന​ത്തെ​യും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തെ​യും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ ക​ഴി​വു​ക​ളും പ്ര​തി​ഭ​യും തി​രി​ച്ച​റി​ഞ്ഞ്, അ​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ക​ഴി​യു​മ്പോ

Tags : Nattuvishesham Districtnews Deepikanews classroom.

Recent News

Corehub Up