x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

വെബ് ഡെസ്ക്
Published: September 5, 2026 12:31 AM IST | Updated: September 5, 2026 12:31 AM IST

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന് ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി. ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​ക്കി. അ​​പ്പോ​​ഴും എ​​പ്പോ​​ഴും അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും. ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും. ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും. ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട് മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ. കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

 

വി​വ​ര​ശേ​ഖ​ര​ണം വി​ര​ല്‍​ത്തു​മ്പി​ലാ​യ​തോ​ടെ അ​റി​വ് പ​ക​രു​ന്ന​വ​നെ​ന്ന നി​ല​യി​ലു​ള്ള അ​ധ്യാ​പ​ക​ന്‍റെ പ​ര​മ്പ​രാ​ഗ​ത സ്ഥാ​ന​ത്തി​നു മാ​റ്റം വ​രി​ക​യും വൈ​കാ​രി​ക​മാ​യ ആ​ത്മ​ബ​ന്ധം കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ക​ട​ന്നു​കൂ​ടി​യ വാ​ണി​ജ്യ​വ​ത്ക​ര​ണം അ​ധ്യാ​പ​ന​ത്തെ വെ​റു​മൊ​രു സേ​വ​ന-​ഉ​പ​ഭോ​ക്തൃ ബ​ന്ധ​മാ​യി ചു​രു​ക്കു​ക​യും സ്‌​നേ​ഹാ​ദ​ര​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് അ​ള​വു​കോ​ലു​ക​ള്‍ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തു.
ശി​ക്ഷാ​ഭ​യ​മി​ല്ലാ​ത്ത പു​തി​യ കാ​ല​ത്ത് കു​ട്ടി​ക​ളെ തി​രു​ത്താ​നോ നി​യ​ന്ത്രി​ക്കാ​നോ ശ്ര​മി​ക്കു​മ്പോ​ള്‍ ന​ട​പ​ടി​ക​ള്‍ ഭ​യ​ന്ന് പ​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നു സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു.
വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തേ​ക്കാ​ളും ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ളേ​ക്കാ​ളും പ​രീ​ക്ഷ​ക​ളി​ലെ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കി​നും ഗ്രേ​ഡു​ക​ള്‍​ക്കും മാ​ത്രം ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന യാ​ന്ത്രി​ക​മാ​യ പ്ര​ബോ​ധ​ന​രീ​തി അ​ധ്യാ​പ​ക​രി​ല്‍ ഭാ​ര​മാ​യി മാ​റു​ന്നു.
ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രെ​യും റീ​ല്‍​സ് സം​സ്‌​കാ​ര​ത്തെ​യും മാ​തൃ​ക​യാ​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് അ​ധ്യാ​പ​ക​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി തോ​ന്നു​മ്പോ​ള്‍ മൂ​ല്യ​ശ്രേ​ണി ത​ക​രു​ന്നു.
അ​ധ്യാ​പ​ക​രെ വി​ശ്വ​സി​ച്ച് കു​ട്ടി​ക​ളെ ഏ​ല്‍​പിക്കു​ന്ന പ​ഴ​യ രീ​തി മാ​റി, ചെ​റി​യ തി​രു​ത്ത​ലു​ക​ളെ​പ്പോ​ലും ചോ​ദ്യം ചെ​യ്യു​ക​യും സം​ശ​യ​ദൃ​ഷ്ടി​യോ​ടെ കാ​ണു​ക​യും ചെ​യ്യു​ന്ന ര​ക്ഷാ​ക​ര്‍​തൃ രീ​തി അ​ധ്യാ​പ​ക​രു​ടെ ആ​ത്മാ​ര്‍​ഥ​ത കു​റ​യ്ക്കു​ന്നു.
സ്‌​നേ​ഹ​വും ക​രു​ത​ലു​മു​ള്ള പ​ഴ​യ​കാ​ല ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്താ​ന്‍ കേ​വ​ലം ഉ​പ​ദേ​ശ​ങ്ങ​ള്‍​ക്ക​പ്പു​റം അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്കൂ മു​ന്നി​ല്‍ കൃ​ത്യ​മാ​യ മാ​തൃ​ക​ക​ളാ​യി മാ​റേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ്
സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്
(കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട്
അ​ധ്യാ​പ​ക​ൻ, ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​മ​ളി)

 

അ​ധ്യാ​പ​നം എ​ന്ന​ത് അ​റി​വ് പ​ക​ർ​ന്നുന​ൽ​കു​ക മാ​ത്ര​മ​ല്ല, ന​ല്ല മ​നു​ഷ്യ​രെ​യും ഉ​ത്ത​ര​വാ​ദി​ത്വമു​ള്ള പൗ​ര​ൻ​മാ​രെ​യും രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന മ​ഹ​ത്താ​യ ദൗ​ത്യം കൂ​ടി​യാ​ണ്. ന​ഴ്സിം​ഗ് അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ, അ​റി​വി​നൊ​പ്പം ക​രു​ണ​യും സ​ഹാ​നു​ഭൂ​തി​യും സേ​വ​നമ​നോ​ഭാ​വ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ ചി​ല അ​ക​ല​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സ്നേ​ഹ​വും വി​ശ്വാ​സ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നി​ല​നി​ന്നാ​ലേ ആ ​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കൂ. സ​മൂ​ഹ​ത്തി​ലെ മാ​റ്റ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും അ​ധ്യാ​പ​കസ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധ്യാ​പ​ക​ർ മൂ​ല്യ​ബോ​ധ​വും ധാ​ർ​മി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​തവി​ജ​യ​വും അ​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന മി​ക​ച്ച സം​ഭാ​വ​ന​യു​മാ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം.

ജൂ​ലി ജോ​ഷ്വ, പ്രി​ൻ​സി​പ്പ​ൽ
ഡോ.​എ.​വി. ജോ​സ​ഫ് സ്കൂ​ൾ ഓ​ഫ്
ന​ഴ്സിം​ഗ്, നെ​ടു​ങ്ക​ണ്ടം

വി​ദ്യാ​ർ​ഥിസ​മൂ​ഹം അ​വ​രു​ടെ ന​ല്ലൊ​രു ശ​ത​മാ​നം സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. അ​വി​ടെ​നി​ന്ന് അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും പാ​ഠ​ങ്ങ​ളു​മാ​ണ് അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യും വ്യ​ത്യ​സ്ത​രാ​ണെ​ന്നും ത​ന​താ​യ ശൈ​ലി​ക​ളും രീ​തി​ക​ളു​മു​ള്ള​വ​രാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ് ശ​രി​യാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ക എ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ക​ർ​ത്ത​വ്യം. ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് അ​വ​രെ ന​യി​ക്കാ​ൻ ക​ഴി​യു​ന്നി​ട​ത്താ​ണ് ഉ​ത്ത​മ​രാ​യ പൗ​ര​ന്മാ​ർ രൂ​പ​പ്പെ​ടു​ന്ന​ത്.
എ​ല്ലാ​ക്കാ​ല​ത്തെ​യും​പോ​ലെ ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ്യ​വ​സ്ഥി​തി​ക​ളും പ്ര​ത്യേ​ക​ത​ക​ളും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​ലെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. അ​റി​വ് സ​ന്പാ​ദി​ക്കു​ന്ന​തു നി​ല​വി​ൽ വ​ള​രെ എ​ളു​പ്പ​മാ​ണ്. നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ല​ഭി​ക്കു​ന്ന ഭാ​ഷാ മാ​തൃ​ക​ക​ളു​ണ്ട്. എ​ങ്കി​ലും, എ​ന്ത് ചോ​ദി​ക്ക​ണം, എ​ങ്ങ​നെ ചോ​ദി​ക്ക​ണം എ​ന്നു​ള്ള​തു​കൂ​ടി ധാ​ർ​മി​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശീ​ലി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കേ​വ​ലം യാ​ന്ത്രി​ക​മാ​യ ജീ​വി​ത​ത്തേ​ക്കാ​ൾ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ൽ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വി​ത​രീ​തി​യാ​ണ് രൂ​പ​പ്പെ​ടേ​ണ്ട​ത്. പു​തി​യ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​രെ അ​തി​ന് സ​ജ്ജ​രാ​ക്കു​ക എ​ന്നു​ള്ള​താ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം.

ഡോ. ​കെ.​യു.​ ജ​സീ​ന, പ്രി​ൻ​സി​പ്പ​ൽ,
എം​ഇ​എ​സ് കോ​ളജ്, നെ​ടു​ങ്ക​ണ്ടം.

അ​ധ്യാ​പ​ക​ദി​നം സ്മാ​ർ​ട്ട്ഫോ​ണു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ന​ൽ​കു​ന്ന അ​മി​ത സ്വാ​ത​ന്ത്ര്യം പ​ല​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളി​ൽ ധാ​ർ​മി​ക മൂ​ല്യ​ച്യു​തി​ക്കും അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ അ​ക​ൽ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക്ലാ​സ് മു​റി​ക​ളി​ലെ അ​റി​വി​നേ​ക്കാ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തെ താ​ത്കാ​ലി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ൾ അ​ടി​മ​പ്പെ​ടു​ന്പോ​ൾ, അ​വ​രെ സ്നേ​ഹ​ത്തോ​ടെ തി​രു​ത്തു​ക എ​ന്ന​ത് അ​ധ്യാ​പ​ക​ന്‍റെ വി​ശു​ദ്ധ​മാ​യ ചു​മ​ത​ല​യാ​ണ്. സൈ​ബ​ർ ലോ​ക​ത്തെ ജീ​ർ​ണ​ത​ക​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​ത്തെ ശു​ദ്ധീ​ക​രി​ക്കാ​ൻ കേ​വ​ലം പാ​ഠ​പു​സ്ത​ക പ​ഠ​നം​കൊ​ണ്ടു​മാ​ത്രം സാ​ധി​ക്കി​ല്ല. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ന​ല്ല വ​ശ​ങ്ങ​ൾ​ക്കൊ​പ്പം അ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കേ​ണ്ട​തു​ണ്ട്.

അ​ജോ പി. ​ജോ​സ്,
(അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് സേ​വ്യേ​ഴ്സ്
എ​ച്ച്എ​സ്എ​സ് ചെ​മ്മ​ണ്ണാ​ർ)

 അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ​വും ക​രു​ത​ലും ത​ന്നെ​യാ​ണ് ഇ​ന്നും കു​ട്ടി​ക​ളെ അ​റി​വി​ലേ​ക്കും ന​ന്മ​യി​ലേ​ക്കും കൈ​പി​ടി​ച്ച് ന​ട​ത്തു​ന്ന​ത്. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ നേ​ർ​ത്ത അ​ക​ൽ​ച്ച പ​ട​ർ​ന്നി​ട്ടു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വേ​ഗ​ത​യും ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കും ഈ ​അ​ക​ലം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നും അ​നേ​കം ക്ലാ​സ് മു​റി​ക​ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​കെ​ടാ​തെ ക​ത്തി​നി​ൽ​ക്കു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജീ​ർ​ണ​ത​ക​ൾ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ലേ​ക്ക് അ​രി​ച്ചി​റ​ങ്ങു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ല. ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രും ഇ​ന്നും ത​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ന്‍റെ പ​വി​ത്ര​ത നെ​ഞ്ചോ​ടു ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​വ​രാ​ണ്. ശി​ക്ഷ​യ​ല്ല ശി​ക്ഷ​ണ​മാ​ണ്, വ​ടി​യ​ല്ല ചെ​വി​യോ​ർ​ക്ക​ലാ​ണ് വേ​ണ്ട​ത്. കു​ട്ടി​ക​ളെ ശ്ര​വി​ക്കു​ക, മ​ന​സി​ലാ​ക്കു​ക, അ​വ​രോ​ടൊ​പ്പ​മാ​കു​ക-​ഇ​താ​ക​ണം അ​ധ്യാ​പ​ന​ത്തി​ന്‍റെ മ​ന്ത്രം. ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും ന​ൽ​കു​ന്ന വി​ശ്വാ​സ​വും പി​ന്തു​ണ​യും ഈ ​ബ​ന്ധ​ത്തി​ന്‍റെ വേ​രു​ക​ൾ​ക്ക് ആ​ഴം കൂ​ട്ടും.

ജി​ൻ​സ് ജോ​സ്,
(ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്
യു​പി​എ​സ്, നെ​ടു​ങ്ക​ണ്ടം)

അ​ധ്യാ​പ​ക​ർ അ​റി​വ് പ​ക​രു​ന്ന​യാ​ൾ മാ​ത്ര​മ​ല്ല, ഒ​രു ത​ല​മു​റ​യു​ടെ ചി​ന്ത​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന ശി​ല്പി​യാ​ണ്. വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ ല​ഭി​ക്കു​ന്ന കാ​ല​യ​ള​വി​ൽ വി​വ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി​യേ​ക്കാ​ൾ വി​വേ​ക​ത്തി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി​യാ​കു​ക​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ ദൗ​ത്യം. കു​ട്ടി​യു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​യ്ക്ക് ചി​റ​കു​ന​ൽ​കു​ന്ന​താ​ണ് യ​ഥാ​ർ​ഥ അ​ധ്യാ​പ​നം. പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വി​നൊ​പ്പം ജീ​വി​ത​ത്തെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും മൂ​ല്യ​ബോ​ധ​വും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്ത​ണം.​അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ന്‍റെ ശ​ക്തി അ​ധി​കാ​ര​ത്തി​ല​ല്ല, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലും വി​ശ്വാ​സ​ത്തി​ലു​മാ​ണ്.
ഒ​രു കു​ട്ടി​യു​ടെ തെ​റ്റി​നെ ശി​ക്ഷി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​തി​ന്‍റെ കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് തി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന അ​ധ്യാ​പ​ക​നാ​ണ് യ​ഥാ​ർ​ഥ ഗു​രു. ന​ല്ല അ​ധ്യാ​പ​ക​ന്‍റെ സ്വാ​ധീ​നം ക്ലാ​സ്മു​റി​യു​ടെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല, വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ലു​ട​നീ​ളം നി​ല​നി​ൽ​ക്കു​ന്ന​താ​ണ്.
അ​തു​കൊ​ണ്ട് അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം എ​ത്ര കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു എ​ന്ന​തി​ല​ല്ല, എ​ത്ര ന​ല്ല മ​നു​ഷ്യ​രെ വ​ള​ർ​ത്തി​യെ​ടു​ത്തു എ​ന്ന​തി​ലാ​ണ്. അ​റി​വു​ള്ള ത​ല​മു​റ​യേ​ക്കാ​ൾ വി​വേ​ക​വും ക​രു​ണ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ന്പോ​ഴാ​ണ് അ​ധ്യാ​പ​ക​വൃ​ത്തി​യു​ടെ മ​ഹ​ത്വം പൂ​ർ​ണ​മാ​കു​ന്ന​ത്.

സി​സ്റ്റ​ർ ലി​സ്ന എ​സ്എ​ച്ച്
(അ​ധ്യാ​പി​ക, എ​സ്എ​ച്ച് ഇ​എം​എ​ൽ​പി​എ​സ്, നെ​ടു​ങ്ക​ണ്ടം)

 അ​ധ്യാ​പ​ക​ന്‍റെ സ്വാ​ധീ​നം ക്ലാ​സ്മു​റി​യു​ടെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല. പ​ഠി​പ്പി​ച്ച നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും സ്നേ​ഹ​ത്തോ​ടെ ഓ​ർ​ത്തെ​ടു​ക്കു​ന്ന ഒ​രു വാ​ക്കോ, ഉ​പ​ദേ​ശ​മോ, സ​മീ​പ​ന​മോ അ​ധ്യാ​പ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ ബാ​ക്കി​പ​ത്ര​മാ​ണ്. അ​റി​വ് പ​ക​രു​ക എ​ന്ന​തി​ലു​പ​രി വി​ദ്യാ​ർ​ഥി​യു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ നേ​രി​ടാ​ൻ പ്രാ​പ്ത​നാ​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ ദൗ​ത്യം. കാ​ലം മാ​റി​യ​തോ​ടെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും വി​ശ്വാ​സ​ത്തി​ലും സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ബ​ന്ധ​ത്തി​ന് ഇ​ന്നും പ​ക​ര​ക്കാ​രി​ല്ല. സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ശോ​ഷ​ണ​ങ്ങ​ൾ അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​ധ്യാ​പ​ക​ർ ഗൗ​ര​വ​മാ​യി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട മു​ന്ന​റി​യി​പ്പാ​ണ്. കാ​ര​ണം, വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് കേ​ൾ​ക്കു​ന്ന​തി​നേക്കാ​ൾ കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ​നി​ന്നു ത​ന്നെ​യാ​ണ്.​ അ​തി​നാ​ൽ അ​ധ്യാ​പ​ക​ദി​നം പൂ​ക്ക​ളും ആ​ശം​സ​ക​ളും ഏ​റ്റു​വാ​ങ്ങു​ന്ന ദി​നം മാ​ത്ര​മ​ല്ല, നാം ​ഏ​തു ത​ല​മു​റ​യെ​യാ​ണ് രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ്വ​യം ചോ​ദി​ക്കേ​ണ്ട ദി​നംകൂ​ടി​യാ​ണ്.

ഡോ. ​ജെ. സ​തീ​ഷ് കു​മാ​ർ
(പ്രി​ൻ​സി​പ്പ​ൽ സി​പി​എ​എ​സ്, കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ
എ​ഡ്യൂ​ക്കേ​ഷ​ൻ, നെ​ടു​ങ്ക​ണ്ടം)

 

പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വി​ന​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ സാ​ഹ​ച​ര്യ​വും മ​ന​സി​ലാ​ക്കാ​നും ന​ല്ല മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. അ​ധ്യാ​പ​ക​ൻ വെ​റും അ​റി​വ് പ​ക​ർ​ന്ന വ്യ​ക്തി​യാ​യി ഒ​തു​ങ്ങ​രു​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും മ​ന​സി​ൽ ന​ല്ല റോ​ൾമോ​ഡ​ലാ​യി മാ​റാ​ൻ ക​ഴി​യ​ണം. സ​ഹ​പാ​ഠി​ക​ൾ​ക്ക് വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഓ​ണ​ക്കാ​ല​ത്ത് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​വ​രെ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും പ​ഠി​പ്പി​ക്കാ​നാ​ണ്. അ​ധ്യാ​പ​ക​രു​ടെ വാ​ക്കു​ക​ളും പ്ര​വ​ർ​ത്തി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ന്ത​ക​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന​താ​ക​ണം. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ മാ​തൃ​ക​യാ​യി മാ​റു​ന്ന​തി​നു അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. ന​ല്ല അ​ധ്യാ​പ​ക​ന്‍റെ വാ​ക്കു​ക​ളും സ്നേ​ഹ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​വും ഏ​തൊ​രു വി​ദ്യാ​ർ​ഥി​യു​ടേ​യും ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് എ​ന്‍റെ അ​നു​ഭ​വം.

സ​ജി മാ​ത്യു മ​ഞ്ഞ​ക്ക​ട​ന്പി​ൽ
(ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്
എ​ച്ച്എ​സ് തൊ​ടു​പു​ഴ)

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധം സ്നേ​ഹ​വും ക​രു​ത​ലും പ​ര​സ്പ​രവി​ശ്വാ​സ​വും ബ​ഹു​മാ​ന​വും നി​റ​ഞ്ഞ​താ​യി​രി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ക മാ​ത്ര​മ​ല്ല, അ​വ​രു​ടെ ക​ഴി​വു​ക​ളും സ​ർ​ഗാ​ത്മ​ക​ത​യും തി​രി​ച്ച​റി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ന​ല്ല ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ​ര​മാ​യ വ​ള​ർ​ച്ച​യ്ക്കൊ​പ്പം സാ​മൂ​ഹി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കും അ​ധ്യാ​പ​ക​ർ പി​ന്തു​ണ ന​ൽ​ക​ണം.
ഇ​തി​നാ​യാ​ണ് സ്കൂ​ളി​ൽ ചി​കി​ൽ​സാ​സ​ഹാ​യം, ഭ​വ​ന​നി​ർ​മാ​ണം ഉ​ൾ​പ്പടെ​യു​ള്ള വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ പ്ര​തീ​ക്ഷ ഭ​വ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് ന​ൽ​കാ​നു​മാ​യി. ഓ​ണ​ക്കാ​ല​ത്ത് സ്കൂ​ളി​ലെ ഏ​റ്റ​വും നി​ർ​ധ​ന​രാ​യ 75 കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. എ​ന്‍റെ വാ​ഴ പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വാ​ഴ​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ത്പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളി​ൽ സ​ഹാ​നു​ഭൂ​തി, ക​രു​ണ, സ​ഹ​ക​ര​ണം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും.

സാം ​ജോ​സ​ഫ്
(അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്
യു​പി സ്കൂ​ൾ തൊ​ടു​പു​ഴ)

അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു​കൊ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഴി​വി​ള​ക്കാ​കു​ന്പോ​ഴാ​ണ് അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധം ഊ​ഷ്മ​ള​മാ​കു​ന്ന​ത്. ഗു​രു​വി​ന്‍റെ ഒ​രു സ്നേ​ഹ​വാ​ക്ക് മ​തി കു​ട്ടി​യു​ടെ ആ​ത്മ​വി​ശ്വാ​സം വാ​നോ​ളം ഉ​യ​ർ​ത്താ​ൻ. ക്ലാ​സ് മു​റി​ക​ളി​ലെ അ​റി​വു​ക​ൾ​ക്ക​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ന്മ​യും ഭാ​വി​യും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ഥ ഗു​രു​ക്ക​ന്മാ​ർ. അ​റി​വ് പ​ക​ർ​ന്നു ന​ൽ​ക​ൽ മാ​ത്ര​മ​ല്ല, പ​ര​സ്പ​ര​മു​ള്ള വി​ശ്വാ​സ​ത്തി​ലും ആ​ദ​ര​വി​ലു​മാ​ണ് ഈ ​ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന​ത്. തെ​റ്റു​ക​ൾ തി​രു​ത്തി​യും നേ​ർ​വ​ഴി കാ​ണി​ച്ചും ഒ​രു മാ​താ​വി​നെ​പ്പോ​ലെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളി​ലെ തി​ള​ക്ക​വും വി​ജ​യ​വും കാ​ണു​ന്പോ​ഴാ​ണ് ഏ​തൊ​രു അ​ധ്യാ​പ​ക​ന്‍റെ​യും മ​ന​സ് സ​ന്തോ​ഷം​കൊ​ണ്ട് നി​റ​യു​ന്ന​ത്. ക​ഠി​ന​മാ​യ നി​യ​മ​ങ്ങ​ൾ​ക്ക​പ്പു​റം സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ഭാ​ഷ​യാ​ണ് ന​ല്ലൊ​രു അ​ധ്യാ​പ​ക​ൻ സം​സാ​രി​ക്കു​ന്ന​ത്. ത​ള​ർ​ന്നു​പോ​കു​ന്പോ​ൾ തോ​ളി​ൽ ത​ട്ടി ധൈ​ര്യം പ​ക​രു​ന്ന വ​ലി​യൊ​രു ശ​ക്തി​യാ​ണ് ഗു​രു​വി​ന്‍റെ സാ​ന്നി​ധ്യം.
വി​ദ്യാ​ർ​ഥി​യു​ടെ ചെ​റി​യ വി​ജ​യ​ങ്ങ​ളി​ൽ പോ​ലും സ്വ​ന്തം വി​ജ​യം പോ​ലെ അ​ഭി​മാ​നി​ക്കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന ഏ​റ്റ​വും പ​വി​ത്ര​വും ഊ​ഷ്മ​ള​വു​മാ​യ സൗ​ഹൃ​ദ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധം.

ടെ​സി തോ​മ​സ്
പ്ര​ധാ​ന അ​ധ്യാ​പി​ക (സെ​ന്‍റ് മേ​രീ​സ്
എ​ച്ച്എ​സ്, കോ​ടി​ക്കു​ളം)

അ​ധ്യാ​പ​ക​ൻ ന​ല്ല മെ​ന്‍റ​റാ​ക​ണ​മെ​ങ്കി​ൽ ഓ​രോ കു​ട്ടി​യേ​യും മ​ന​സി​ലാ​ക്കാ​ൻ സ​മ​യ​വും ക്ഷ​മ​യും ഉ​ണ്ടാ​ക​ണം. ഓ​രോ കു​ട്ടി​യേ​യും തി​രി​ച്ച​റി​യു​ക എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല, കാ​ര​ണം ഓ​രോ കു​ട്ടി​യും ഒ​രു പാ​ഠ​പു​സ്ത​ക​മ​ല്ല വ്യ​ത്യ​സ്ത​മാ​യ ഒ​രു ജീ​വി​ത​ക​ഥ​യാ​ണ്. ഇ​വി​ടെ​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു പ്രാ​ധാ​ന്യ​മേ​റു​ന്ന​ത്. അ​ധ്യാ​പ​ക​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം ന​ല്ല അ​ധ്യാ​പ​ന​ത്തി​ന് അ​ടി​സ്ഥാ​ന​മാ​ണ്. സ​ന്തു​ഷ്ടി​യും മാ​ന​സി​ക ആ​രോ​ഗ്യ​വു​മു​ള്ള അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കു​ന്ന​ത്. മാ​റു​ന്ന ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളും അ​ധ്യാ​പ​ക​നു വ​രു​ന്ന മ​റ്റു ജോ​ലി ഭാ​ര​വും കു​ട്ടി​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. മാ​ന​സി​ക സ​മ​ർ​ദം പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​രെ ത​ള​ർ​ത്തു​ന്നു. കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ അ​ധ്യാ​പ​കമേ​ഖ​ല​യി​ലും അ​നി​വാ​ര്യ​മാ​ണ്.

മെ​റി​ൻ ജോ​സ​ഫ്
(അ​ധ്യാ​പി​ക, എ​സ്എ​എ​ച്ച്എ​സ്, വ​ണ്ട​ൻ​മേ​ട്)

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കേ​ണ്ട ഒ​ന്നാ​ണ്. കേ​വ​ലം അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന ഒ​രാ​ളാ​യി മാ​റു​ന്ന​ത​ല്ല അ​ധ്യാ​പ​ക​ൻ. മ​റി​ച്ച് ഒ​രു കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ​യും സ്വ​ഭാ​വ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​ബ​ന്ധ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. കു​ട്ടി​ക​ളു​ടെ ഉ​ള്ളി​ലു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും സം​ശ​യ​ങ്ങ​ൾ ഭ​യ​മി​ല്ലാ​തെ ചോ​ദി​ക്കാ​നും കു​ട്ടി​യെ പ്രാ​പ്ത​നാ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല​യാ​ണ്. ഇ​വി​ടെ​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ റോ​ൾ. അ​ധ്യാ​പ​ക​ൻ ഒ​രു വ​ഴി​കാ​ട്ടി​മാ​ത്ര​മ​ല്ല ന​ല്ലൊ​രു സു​ഹൃ​ത്തും ആ​യി​രി​ക്ക​ണം. പ​ക്ഷേ ആ​ധു​നി​ക​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ത​ല​മു​റ​യ്ക്കു​മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ന​ന്നേ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് അ​ധ്യാ​പ​ന​ത്തി​ന​പ്പു​റ​ത്തേ​ക്ക് അ​മി​തഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചെ​വി​കൊ​ടു​ക്കാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സ​മ​യം അ​ധ്യാ​പ​ക​രു​ടെ മു​ന്നി​ൽ ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഓ​രോ കു​ട്ടി​യും തു​റ​ന്ന ഒ​രു പു​സ്ത​ക​മാ​ണ്. എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ നു​കം വ​ഹി​ക്കു​ന്ന കാ​ള​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​വി​ടെ​യാ​ണ് മാ​റ്റു​വി​ൻ ച​ട്ട​ങ്ങ​ളേ എ​ന്ന വാ​ക്ക് അ​ന്വ​ർ​ത്ഥ​മാ​ക്കേ​ണ്ട​ത്.

മി​നി​മോ​ൾ തോ​മ​സ്
(അ​ധ്യാ​പി​ക, എ​സ്എ​എ​ച്ച്എ​സ്, വ​ണ്ട​ൻ​മേ​ട്)

 

ഒ​രു​കാ​ല​ത്ത് സ​ന്ധ്യ​ക​ളെ ചി​രി​ക​ളാ​ൽ നി​റ​ച്ചി​രു​ന്ന ക​ളി​ക്ക​ള​ങ്ങ​ളും മ​ന​സി​ന്‍റെ ജ​നാ​ല​ക​ൾ തു​റ​ന്നി​രു​ന്ന പു​സ്ത​ക​ത്താ​ളു​ക​ളും ഇ​ന്ന് ന​മ്മു​ടെ കൗ​മാ​ര​ത്തി​ൽ​നി​ന്ന് പ​തി​യെ അ​ക​ലു​ക​യാ​ണ്. മ​ണ്ണി​ന്‍റെ മ​ണ​വും കൂ​ട്ടു​കാ​രു​ടെ വി​ളി​ക​ളും ന​ഷ്ട​പ്പെ​ട്ട ബാ​ല്യം സ്ക്രീ​നി​ന്‍റെ നീ​ല​വെ​ളി​ച്ച​ത്തി​ൽ ഒ​തു​ങ്ങു​ന്ന കാ​ഴ്ച വേ​ദ​നാ​ജ​ന​ക​മാ​ണ്. ക​ളി​ക്ക​ള​ങ്ങ​ൾ ശ​രീ​ര​ത്തെമാ​ത്ര​മ​ല്ല, സൗ​ഹൃ​ദ​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും ജീ​വി​ത​ത്തി​ന്‍റെ ലാ​ളി​ത്യ​ത്തെ​യും പ​ഠി​പ്പി​ച്ച പാ​ഠ​ശാ​ല​ക​ളാ​യി​രു​ന്നു. അ​തു​പോ​ലെ ന​ല്ല പു​സ്ത​കം കു​ട്ടി​യു​ടെ കൈ​യി​ലെ​ത്തു​ന്പോ​ൾ അ​ത് അ​റി​വി​ന്‍റെമാ​ത്ര​മ​ല്ല, സ്വ​പ്ന​ങ്ങ​ളു​ടെ​യും സ​ങ്ക​ല്പ​ങ്ങ​ളു​ടെ​യും പു​തി​യ ലോ​ക​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക​യാ​ണ്. ഇ​ന്ന് വി​ര​ൽ​ത്തു​ന്പി​ൽ അ​റി​വി​ന്‍റെ മ​ഹാ​സ​മു​ദ്രം ഉ​ണ്ടാ​യി​ട്ടും പു​സ്ത​ക​ത്തി​ന്‍റെ മ​ണ​മ​റി​യാ​ത്തൊ​രു ത​ല​മു​റ വ​ള​രു​ന്നു​വെ​ന്ന​തു കാ​ല​ത്തി​ന്‍റെ വൈ​രു​ധ്യ​മാ​ണ്. ക​ളി ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ ചൈ​ത​ന്യ​വും വാ​യ​ന ന​ഷ്ട​പ്പെ​ടു​ന്പോ​ൾ മ​ന​സി​ന്‍റെ ആ​ഴ​വും കു​റ​യു​ന്നു. കു​ട്ടി​ക​ൾ​ക്ക് മാ​ർ​ക്കു​ക​ൾ മാ​ത്രം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ​മ​ല്ല, ഓ​ടാ​നും ചി​രി​ക്കാ​നും വാ​യി​ക്കാ​നും സ്വ​പ്നം കാ​ണാ​നും ക​ഴി​യു​ന്ന ഒ​രു ബാ​ല്യ​മാ​ണ് നാം ​ന​ൽ​കേ​ണ്ട​ത്. അ​തി​നാ​യി വീ​ടു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും ക​ളി​സ്ഥ​ല​ങ്ങ​ളെ​യും വാ​യ​ന​ശാ​ല​ക​ളെ​യും വീ​ണ്ടും കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളാ​ക്ക​ണം. കൗ​മാ​ര​ത്തി​ന്‍റെ കൈ​ക​ളി​ൽ മൊ​ബൈ​ൽ മാ​ത്രം ഏ​ൽ​പ്പി​ക്കാ​തെ ഒ​രു പു​സ്ത​ക​വും, സ്ക്രീ​നി​നു മു​ന്നി​ൽ മാ​ത്രം ഇ​രു​ത്താ​തെ ഒ​രു ക​ളി​ക്ക​ള​ത്തി​ലേ​ക്കും അ​വ​രെ ന​യി​ക്കാം. ക​ളി​ക്ക​ള​ത്തി​ന്‍റെ മ​ണ്ണും പു​സ്ത​ക​ത്തി​ന്‍റെ മ​ണ​വും തി​രി​ച്ചു​പി​ടി​ക്കു​ന്നി​ട​ത്താ​ണ് ന​മ്മു​ടെ കൗ​മാ​ര​ത്തി​ന്‍റെ ന​ഷ്ട​പ്പെ​ട്ട ചി​രി​യും സ്വ​പ്ന​ങ്ങ​ളും വീ​ണ്ടും പൂ​വ​ണി​യു​ന്ന​ത്.

റി​നി​മോ​ൾ മാ​ത്യു
(ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് സേ​വ്യേ​ഴ്സ്
എ​ച്ച്എ​സ്എ​സ് ചെ​മ്മ​ണ്ണാ​ർ)

അ​റി​വ് പ​ക​ർ​ന്നുന​ൽ​കു​ന്ന​വ​ൻ മാ​ത്ര​മ​ല്ല സ്നേ​ഹം സം​വ​ഹി​ക്കു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ അ​ധ്യാ​പ​ക​ൻ. ഇ​ന്ന് കു​ട്ടി​ക​ൾ​ക്ക് അ​റി​വ് ഗൂ​ഗി​ളി​ൽ​നി​ന്നു ല​ഭി​ക്കും. എ​ന്നാ​ൽ ആ​ത്മ​ധൈ​ര്യ​വും സ്നേ​ഹ​വും ക​രു​ത​ലും സു​ര​ക്ഷി​ത​ത്വ​വും ല​ഭി​ക്കേ​ണ്ട​ത് ഗു​രു​വി​ൽ​നി​ന്നാ​ണ്. ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴും ഒ​രു ന​ല്ല മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ൻ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. ശ​കാ​രി​ച്ചു പ​ഠി​പ്പി​ച്ചി​രു​ന്ന കാ​ലം ക​ഴി​ഞ്ഞു, ചേ​ർ​ത്തു​പി​ടി​ച്ചു പ​ഠി​പ്പി​ക്കേ​ണ്ട കാ​ല​മാ​ണി​ത്. ഒ​രു കു​ട്ടി​യു​ടെ തെ​റ്റി​നെ​പ്പോ​ലും സ്നേ​ഹ​ത്തോ​ടെ തി​രു​ത്തു​ന്പോ​ഴാ​ണ് അ​ധ്യാ​പ​നം വി​ശു​ദ്ധ​മാ​കു​ന്ന​ത്. ആ ​സ്നേ​ഹ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും അധ്യാപകരെ എ​ന്നും ഓ​ർ​ക്കു​ന്ന​ത്.

കൊ​ച്ചു​റാ​ണി ജോ​സ​ഫ്
(ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് മേ​രീ​സ്
ഹൈ​സ്കൂ​ൾ വാ​ഴ​വ​ര)

ഒ​രു കു​ട്ടി​യു​ടെ ക​ഴി​വ് അ​വ​ൻ എ​ത്ര വേ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്നു എ​ന്ന​തി​ല​ല്ല, മ​റി​ച്ച് അ​വ​രു​ടെ ക​ഴി​വു​ക​ളെ പ​ര​മാ​വ​ധി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ലാ​ണ്. വി​ദ്യാ​ഭ്യാ​സം എ​ന്നെ പ​ഠി​പ്പി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ഠ​വും അ​തു​ത​ന്നെ​യാ​ണ്. ചി​ല കു​ട്ടി​ക​ൾ ഒ​രു അ​ക്ഷ​രം എ​ഴു​തു​ന്ന​തു പോ​ലും വ​ലി​യ വി​ജ​യ​മാ​ണ്. മ​റ്റു​ചി​ല​ർ​ക്ക് സ്വ​ന്തം കാ​ര്യം സ്വ​യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തും നേ​ട്ട​മാ​ണ്. അ​തി​നാ​ൽ ഓ​രോ ചെ​റി​യ മു​ന്നേ​റ്റ​വും ഒ​രു അ​ധ്യാ​പ​ക​ന്‍റെ വ​ലി​യ വി​ജ​യ​മാ​യി മാ​റു​ന്നു. പ​ഠി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല എ​നി​ക്കും ക​ഴി​യും എ​ന്ന ആ​ത്മ​വി​ശ്വാ​സം കു​ട്ടി​യു​ടെ മ​ന​സി​ൽ വ​ള​ർ​ത്തു​ക​കൂ​ടി​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ യ​ഥാ​ർ​ത്ഥ ദൗ​ത്യം. കു​ട്ടി​യു​ടെ പ​രി​മി​തി​ക​ളെ നോ​ക്കാ​തെ അ​വ​ന്‍റെ സാ​ധ്യ​ത​ക​ളെ കാ​ണു​ന്ന ക​ണ്ണാ​ണ് ഒ​രു ന​ല്ല അ​ധ്യാ​പ​ക​ന് ഉ​ണ്ടാ​കേ​ണ്ട​ത്. ചി​ല​പ്പോ​ൾ കു​ട്ടി​ക​ളു​ടെ ജീ​വി​തം മാ​റ്റു​ന്നു എ​ന്ന് ക​രു​തു​ന്പോ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​വ​ർ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ അ​ർ​ത്ഥ​വ​ത്താ​ക്കു​ന്ന​ത്.

ടി.​ജെ.​ സെ​മി
(സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ, അ​മ​ൽ​ജ്യോ​തി
സ്പെ​ഷ​ൽ സ്കൂ​ൾ പൈ​നാ​വ്)

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ പു​തുലോ​കം പ​ക​ർ​ന്നുന​ൽ​കു​ന്ന​തി​ന് ത്യാ​ഗ​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ജീ​വി​തം ആ​വ​ശ്യ​മാ​ണ്. പ്ല​സ് ടു ​ഹി​സ്റ്റ​റി സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ട്ട സാ​ഞ്ചി സ്തൂ​പ​​ത്തെ​ക്കു​റി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഞ്ചി​യി​ലെ​ത്തി ഇ​തി​ന്‍റെ നി​ർ​മാ​ണ ഘ​ട​ന​യും ച​രി​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ൽ​കി​യ ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ദ​ണ്ഡി യാ​ത്ര​യി​ലെ മ​ല​യാ​ളി സ​ത്യ​ഗ്ര​ഹി​ക​ളെ​കു​റി​ച്ച് ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ത​യാ​റാ​ക്കാ​ൻ നി​ര​വ​ധി വ്യ​ക്തി​ക​ളു​മാ​യി അ​ഭി​മു​ഖ​വും പ​ഠ​ന​വും ന​ട​ത്തി​യ​തി​നു പി​ന്നി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​രി​ത്ര​പാ​ഠ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള അ​ഭി​നി​വേ​ശ​ന​മാ​ണ് പ്രേ​ര​ണ​യാ​യ​ത്. കേ​ര​ള​ത്തി​ൽ സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ആ​ദ്യ വ​നി​ത​യാ​യ മു​ക്കാ​പ്പു​ഴ കാ​ർ​ത്ത്യാ​യ​നി അ​മ്മ​യു​ടെ സ്വാ​ത​ന്ത്ര്യസ​മ​രജീ​വി​തം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​നും ക​ഴി​ഞ്ഞു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ന​ല്ല ഹൃ​ദ​യ​ബ​ന്ധം ഉ​ണ്ടാ​യാ​ലേ അ​വ​രു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്താ​നും ന​ല്ല​ മ​നു​ഷ്യ​രാ​യി അ​വ​രെ മാ​റ്റി​യെ​ടു​ക്കാ​നും ക​ഴി​യൂ. മൂ​ല്യ​ങ്ങ​ളു​ടെ കൈ​മാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​ൻ അ​ധ്യാ​പ​ക​രോ​ളം ക​ഴി​യു​ന്ന മ​റ്റാ​രു​മി​ല്ല.

ടോം ​ജോ​സ് ക​ള​പ്പു​ര
(അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ്
എ​ച്ച്എ​സ്എ​സ് അ​റ​ക്കു​ളം)

നി​ർ​മി​തബു​ദ്ധി​യു​ടെ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ ഒ​രു​പി​ടി മു​ന്നി​ലാ​ണ്. ഏ​തു കാ​ര്യ​ത്തി​നും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യം തേ​ടു​ക​യും അ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ത​ല​മു​റ​യാ​ണ് ഇ​ന്ന് ക്ലാ​സ് റൂ​മു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് മു​ന്നി​ലു​ള്ള​ത്. വി​ര​ൽ​ത്തു​ന്പി​ൽ അ​റി​വ് ല​ഭി​ക്കു​ന്ന കാ​ല​യ​ള​വി​ൽ അ​ധ്യാ​പ​ക​ർ അ​വ​രു​ടെ ചി​ന്താ​ഗ​തി​ക​ളെ മാ​റ്റേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കൊ​പ്പം നി​ന്നാ​ലേ അ​ധ്യാ​പ​ക​രെ കു​ട്ടി​ക​ൾ ശ്ര​ദ്ധി​ക്കൂ. പ​ഴ​യ​കാ​ല​ത്തെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധം പോ​ലെ​യാ​ക​ണം അ​ധ്യാ​പ​ക​ർ എ​ന്നു​ള്ള ചി​ന്ത മാ​റി​യെ മ​തി​യാ​വൂ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​പ്പം അ​പ്ഡേ​റ്റ് ആ​യി നി​ൽ​ക്കു​ന്ന അ​ധ്യാ​പ​ക​രോ​ടാ​ണ് ഇ​ന്ന് കു​ട്ടി​ക​ൾ​ക്ക് താ​ത്പ​ര്യം. ഇ​ങ്ങ​നെ കൂ​ടെനി​ൽ​ക്കു​ന്ന അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞുകൊ​ടു​ക്കു​ന്ന തി​രു​ത്ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ കു​ട്ടി​ക​ൾ ത​യാ​റാ​കും. എ​ന്തും ആ ​അ​ധ്യാ​പ​ക​രോ​ട് തു​റ​ന്നുപ​റ​യാ​ൻ കു​ട്ടി​ക​ൾ ധൈ​ര്യംകാ​ണി​ക്കു​ക​യും ചെ​യ്യ

Tags : Nattuvishesham Districtnews Deepikanews classroom.

Recent News

Corehub Up