x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

വെബ് ഡെസ്ക്
Published: September 5, 2026 01:17 AM IST | Updated: September 5, 2026 01:17 AM IST

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന് ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി. ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​​ക്കി. അ​​പ്പോ​​ഴും എ​​പ്പോ​​ഴും അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും. ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും. ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും. ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട് മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ.
കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

വിദ്യാഭ്യാസം ഹൃദയത്തെ വായിക്കാൻ പഠിപ്പിക്കണം
അ​ധ്യാ​പ​ക​-വി​ദ്യാ​ര്‍​ഥി ബ​ന്ധം കാ​ല​ത്തി​ന് അ​ള​ക്കാ​നാ​കാ​ത്ത​തും ദൂ​ര​ത്തി​ന് മാ​യ്ക്കാ​നാ​കാ​ത്ത​തു​മാ​യ ഒ​രു ന​നു​ത്ത സ്പ​ര്‍​ശ​മാ​ണ്. ആ ​ശ്രേ​ഷ്ഠ​മാ​യ ബ​ന്ധ​ത്തി​ലെ അ​ക​ലം യ​ഥാ​ര്‍​ഥത്തി​ല്‍ ജ​നി​ക്കു​ന്ന​ത് "ത​ന്നെ ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല' എ​ന്ന് ഒ​രു കു​ട്ടി​യു​ടെ മ​ന​സ് നി​ശ​ബ്ദ​മാ​യി പ​റ​യു​ന്ന നി​മി​ഷ​ത്തി​ലാ​ണ്. ഹൃ​ദ​യ​ങ്ങ​ളെ വാ​യി​ക്കാ​നും മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി കാ​ണാ​നും പ​ഠി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ ഏ​റി​വ​രു​ന്നു. കു​ട്ടി​ക​ളെ കേ​ള്‍​ക്കു​ക എ​ന്ന​ത് ഒ​രു മി​ക​ച്ച അ​ധ്യാ​പ​ക​ന്‍റെ ധ​ര്‍​മ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നാ​കും, പ​ക്ഷേ, വി​വേ​കം പ​ക​രാ​ന്‍ വി​വേ​ക​മു​ള്ള ഒ​രു അ​ധ്യാ​പ​ക​നു മാ​ത്ര​മേ ക​ഴി​യൂ.

ടി.​എ​സ്. ഉ​മാദേ​വി,
വി​മ​ല സെ​ന്‍​ട്ര​ല്‍
സ്‌​കൂ​ള്‍, കാ​രം​കോ​ട്

വേണ്ടത് സ്വപ്നം കാണാൻ കഴിയുന്ന ബാല്യം
ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ​രം​ഗം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ് ക​ളി​ക്ക​ള​ങ്ങ​ളും വാ​യ​ന​യും ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന കൗ​മാ​രം. പ​ഠ​ന​ഭാ​ര​വും മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സ​വും കു​ട്ടി​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ ക​ളി​സ​മ​യ​ത്തെ​യും വാ​യ​നാ​സ​മ​യ​ത്തെ​യും ചു​രു​ക്കു​മ്പോ​ള്‍ മാ​റി​യ ജീ​വി​ത​സാ​ഹ​ച​ര്യ​വും അ​വ​രു​ടെ ഇ​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്നു. കു​ട്ടി​ക​ള്‍​ക്ക് നാം ​ന​ല്‍​കേ​ണ്ട​ത് പ​ഠി​ച്ച് വി​ജ​യി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഓ​ടി​ക്ക​ളി​ക്കാ​നും വാ​യി​ക്കാ​നും ചി​ന്തി​ക്കാ​നും സ്വ​പ്നം കാ​ണാ​നും ക​ഴി​യു​ന്ന ഒ​രു ബാ​ല്യം കൂ​ടി​യാ​ണ്.

ന​സീ​മ ഷ​ജീ​ര്‍,
റോ​സ് ഡെ​യ്‌ൽ
ഇ​എം​എ​ല്‍​പി​എ​സ്,
പോ​ള​യ​ത്തോ​ട്, കൊ​ല്ലം

നാടിന്‍റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണം
പു​തി​യ ലോ​ക​ത്തെ കാ​ഴ്ച​ക​ള്‍ തേ​ടി​യു​ള്ള വി​ദ്യാ​ഭ്യാ​സ/​തൊ​ഴി​ല്‍ കു​ടി​യേ​റ്റം ന​മ്മു​ടെ നാ​ട്ടി​ലെ വ​ലി​യൊ​രു ശ​ത​മാ​നം കു​ട്ടി​ക​ളും പി​ന്തു​ട​രു​ക​യാ​ണ്. ഈ ​യാ​ത്ര പ​ല​പ്പോ​ഴും അ​വ​രെ അ​വി​ടെ ത​ന്നെ പി​ടി​ച്ചു നി​ര്‍​ത്തു​ന്ന സ്ഥി​തി​യാ​ണ് . ഇ​തി​ല്‍ ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് മു​തി​ര്‍​ന്ന​വ​രും രോ​ഗി​ക​ളു​മാ​ണ്. കാ​ര​ണം ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ അ​സാ​ന്നിധ്യം അ​വ​രെ കൂ​ടു​ത​ല്‍ ത​ള​ര്‍​ത്തു​ക​യും മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെ​യ്യും. ഇ​തി​നൊ​ക്കെ ഒ​രു പ​രി​ഹാ​ര​മാ​യി ന​മ്മു​ടെ പു​തി​യ ത​ല​മു​റ​യെ ചി​ന്തി​ക്കാ​നും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കു​മാ​യി കൈ ​കോ​ര്‍​ത്തു നി​ര്‍​ത്താ​നും ക്ലാ​സ് മു​റി​ക​ള്‍​ക്കും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നും ക​രു​ത്തു​ണ്ടാ​വ​ണം.

സി​ജോ ജോ​യ്,
സെ​ന്‍റ് ആ​ന്‍റ​ണി​സ് യുപിഎ​സ്, ക​ണ്ട​ച്ചി​റ കൊ​ല്ലം

അധ്യാപകർ വഴികാട്ടികളാകണം
അ​റി​വ് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ല്‍ മാ​ത്ര​മാ​യി അ​ധ്യാ​പ​നം ഇ​ന്ന് ഒ​തു​ങ്ങു​ന്നി​ല്ല. മ​റി​ച്ച് കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ലും അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും അ​ധ്യാ​പ​ക​ര്‍ പ്ര​മു​ഖ പ​ങ്കു​വ​ഹി​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍ സ​ന്മാ​ര്‍​ഗിക മൂ​ല്യ​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കേ​ണ്ട​ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഒ​രു കൊ​ടു​ങ്കാ​റ്റു​പോ​ലെ​യാ​ണ് മൊ​ബൈ​ല്‍ അ​ഡി​ക്‌ഷനും ല​ഹ​രി​ഉ​പ​യോ​ഗ​വും ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ കാ​യി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തുവ​ഴി ഈ ​അ​ഡി​ക്‌ഷനി​ല്‍ നി​ന്ന് മോ​ച​നം നേ​ടാ​ന്‍ ക​ഴി​യും. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന വ​ഴി​കാ​ട്ടി​ക​ളാ​കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് സാ​ധി​ക്ക​ണം.

സ്മി​ത രാ​ജ​ന്‍,
സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍,
ചി​റ്റു​മ​ല, ഈ​സ്റ്റ്
ക​ല്ല​ട, കൊ​ല്ലം.

സ്‌​നേ​ഹ​വും ക​രു​ത​ലും പങ്കുവയ്ക്കണം
ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ഒ​രു വ​ലി​യ വി​ട​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​തി​നി​ട​യി​ലും സ്‌​നേ​ഹ​വും ക​രു​ത​ലും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നി​റ​ഞ്ഞ അ​ധ്യാ​പ​ക​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ങ്ങ​ള്‍ ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നു. അ​ധ്യാ​പ​ക​ന്‍ പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വ് മാ​ത്രം പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​യാ​ള​ല്ല. വി​ദ്യാ​ര്‍​ഥി​യു​ടെ ക​ഴി​വു​ക​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും തി​രി​ച്ച​റി​ഞ്ഞ് മു​ന്നോ​ട്ട് ന​യി​ക്കു​ന്ന ഒ​രു വ​ഴി​കാ​ട്ടി കൂ​ടി​യാ​ണ്. അ​റി​വി​നൊ​പ്പം സ്‌​നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വെ​ക്കു​ന്നി​ട​ത്താ​ണ് യ​ഥാ​ര്‍​ത്ഥ വി​ദ്യാ​ഭ്യാ​സം പൂ​വ​ണി​യു​ന്ന​ത്.

പ്രീ​തി എ​ഡ്വേ​ര്‍​ഡ്,
സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ണ്‍​വെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍, കൊ​ല്ലം.

കു​ഞ്ഞു​മ​ന​സു​ക​ളെ കാ​ക്കാം; ന​ല്ലൊ​രു നാ​ളേ​ക്കാ​യി
സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും മൊ​ബൈ​ല്‍ അ​ഡി​ക്‌ഷനും കു​ട്ടി​ക​ളി​ലെ അ​ക്ര​മ​വാ​സ​ന​യും ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം തേ​ടേ​ണ്ട​ത് അ​വ​രു​ടെ ബാ​ല്യ​ത്തി​ല്‍​ത്ത​ന്നെ ന​ല്ല ശീ​ല​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും വ​ള​ര്‍​ത്തി​ക്കൊ​ണ്ടാ​ണ്. മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍​ക്കു​പ​ക​രം ക​ഥ​ക​ള്‍, ക​ളി​ക​ള്‍, ക​ല, പ്ര​കൃ​തി, സൗ​ഹൃ​ദം, കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ലോ​കം സ​മ്പ​ന്ന​മാ​ക്ക​ണം. ഇ​ന്ന് കു​ഞ്ഞു​മ​ന​സു​ക​ളി​ല്‍ നാം ​വി​ത​യ്ക്കു​ന്ന ഓ​രോ ന​ല്ല ശീ​ല​വും നാ​ള​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​യി മാ​റും. ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ "ന​ല്ല ബാ​ല്യം... ന​ല്ല സ്വ​ഭാ​വം... ന​ല്ല നാ​ളെ​യി​ലേ​ക്ക്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​മു​ക്ക് കൈ​കോ​ര്‍​ക്കാം.

സി.മേ​രി സു​ജി​ത, ​
പ്രി​ന്‍​സി​പ്പ​ല്‍, മേ​രി
ഏ​ഞ്ച​ല്‍​സ് മോ​ണ്ടി​സോ​റി സ്‌​കൂ​ള്‍, മു​ണ്ട​യ്ക്ക​ല്‍. കൊ​ല്ലം

നാട്ടിൽ വേരുറപ്പിക്കാൻ അവസരമൊരുക്കണം
ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹം നേ​രി​ടു​ന്ന ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹി​ക പ്ര​തി​ഭാ​സ​ങ്ങ​ളി​ലൊ​ന്നാ​ണ് യു​വ​ത​ല​മു​റ​യു​ടെ അ​മി​ത​മാ​യ വി​ദേ​ശ​പ​ലാ​യ​നം. സ്വ​പ്ന​ങ്ങ​ള്‍​ക്ക് ചി​റ​കു​ന​ല്‍​കി അ​ന്യ​നാ​ടു​ക​ളി​ലേ​ക്ക് പ​റ​ക്കു​ന്ന​ത് തെ​റ്റ​ല്ലെ​ങ്കി​ലും വി​ദേ​ശ​ത്തേ​ക്കു​ള്ള യാ​ത്ര മാ​ത്ര​മാ​ണ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യെ​ന്ന ചി​ന്ത ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ക​ഴി​വും അ​ധ്വാ​ന​ശേ​ഷി​യു​മു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം യു​വാ​ക്ക​ള്‍ നാ​ടു​വി​ടു​മ്പോ​ള്‍ ന​മ്മു​ടെ നാ​ടി​ന്‍റെ മാ​ന​വ​വി​ഭ​വ​ശേ​ഷി​യി​ലും അ​തി​ന്‍റെ പ്ര​തി​ഫ​ല​നം കാ​ണാം. നാ​ട്ടി​ല്‍ ത​ന്നെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും സം​രം​ഭ​ക സാ​ധ്യ​ത​ക​ളും ഒ​രു​ക്കാ​ന്‍ ക​ഴി​യ​ണം. യു​വാ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ട​യു​ക​യ​ല്ല, മ​റി​ച്ച് ആ ​സ്വ​പ്ന​ങ്ങ​ള്‍​ക്ക് സ്വ​ന്തം മ​ണ്ണി​ലും വേ​രു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ന്യ​നാ​ടു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ന്ന ന​മ്മു​ടെ യു​വ​ത​ല​മു​റ​യു​ടെ ക​ഴി​വു​ക​ള്‍ സ്വ​ന്തം നാ​ടി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും പ്ര​യോ​ജ​ന​പ്പെ​ട​ണം.

രാ​ജ് ലാ​ല്‍ തോ​ട്ടു​വാ​ല്‍,
ഗ​വ.​എ​ല്‍ പി ​എ​സ്
തേ​വ​ല​ക്ക​ര ഈ​സ്റ്റ്

കുട്ടികൾക്കായി മറ്റൊരു ലോകം സൃഷ്ടിക്കണം
ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍​ക്ക് ലോ​കം മു​ഴു​വ​ന്‍ വി​ര​ല്‍​ത്തു​മ്പി​ലു​ണ്ട് പ​ക്ഷേ സ്വ​ന്തം ലോ​കം ചെ​റു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ല്‍ സ്‌​ക്രീ​ന്‍ കു​ട്ടി​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ട്, എ​ന്നാ​ല്‍ മൈ​താ​നം ന​ല്‍​കു​ന്ന അ​നു​ഭ​വം ന​ല്‍​കു​ന്നി​ല്ല. ഒ​രു ക​ളി​യി​ല്‍ തോ​ല്‍​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന നി​രാ​ശ​യും വീ​ണ്ടും ജ​യി​ക്കാ​നു​ള്ള ശ്ര​മ​വും ഒ​രു പു​സ്ത​ക​വും പ​ഠി​പ്പി​ക്കാ​ത്ത ചി​ല ജീ​വി​ത​പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കും. അ​തു​പോ​ലെ, ഒ​രു ന​ല്ല പു​സ്ത​കം കു​ട്ടി​യെ സ്വ​ന്തം ജീ​വി​ത​ത്തി​ന​പ്പു​റ​മു​ള്ള മ​നു​ഷ്യ​രെ​യും ലോ​ക​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തും. സ്‌​ക്രീ​നി​ന് പ​ക​രം തെര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു ലോ​കം സൃ​ഷ്ടി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും ചെ​യ്യേ​ണ്ട​ത്.

ഉ​ണ്ണി ഇ​ല​വി​നാ​ല്‍
എ​സ്‌സിവി​യു​പി​എ​സ്
മൈ​നാ​ഗ​പ്പ​ള്ളി

പ​രീ​ക്ഷ​യ്ക്ക​പ്പു​റ​മു​ള്ള ജീ​വി​ത​ത്തി​ന് സജ്ജമാക്കണം
ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള അ​റി​വു​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ പ്ര​ധാ​ന ക​രു​ത്ത്. എ​ന്നി​രു​ന്നാ​ലും ഡി​ജി​റ്റ​ല്‍ ലോ​ക​വു​മാ​യു​ള്ള ഈ ​നി​ര​ന്ത​ര​മാ​യ സ​മ്പ​ര്‍​ക്ക​ത്തി​ന് പോ​രാ​യ്മാ​ക​ളി​ല്ലാ​തി​ല്ല. വൈ​കാ​രി​ക​മാ​യ ക​രു​ത്തും ക്ഷ​മ​യും കു​റ​യു​ന്നു എ​ന്ന​താ​ണ് ഇ​തി​ലെ പ്ര​ധാ​ന ദൗ​ര്‍​ബ​ല്യം. ഒ​രു അ​ധ്യാ​പ​ക​ന്‍ ന​ല്‍​കു​ന്ന പ്ര​ചോ​ദ​നം, മാ​നു​ഷി​ക ബ​ന്ധം എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​കാ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ക​ഴി​യി​ല്ല. അ​ധ്യാ​പ​ക​ര്‍ അ​ന്വേ​ഷ​ണാ​ധി​ഷ്ഠി​ത​വും അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​തു​മാ​യ പ​ഠ​ന​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വി​മ​ര്‍​ശ​നാ​ത്മ​ക ചി​ന്ത, സ​ര്‍​ഗാ​ത്മ​ക​ത, മൂ​ല്യ​ങ്ങ​ള്‍, വൈ​കാ​രി​ക ബു​ദ്ധി, ആ​ജീ​വ​നാ​ന്ത പ​ഠ​നം എ​ന്നി​വ​യ്ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​മു​ള്ള ജീ​വി​ത​ത്തി​നാ​യി സ​ജ്ജ​രാ​ക്കു​ന്നു.

ഡോ. ​ബ്രൂ​ണോ
ഡൊ​മി​നി​ക് ന​സ്ര​ത്ത്
(വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​ന്‍)

കുട്ടികളെ കേൾക്കുന്ന ഹൃദയമാകണം
ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ വ​ഴി​തെ​റ്റു​ന്നു എ​ന്നു പ​റ​യാ​ന്‍ എ​ളു​പ്പ​മാ​ണ്. പ​ക്ഷേ അ​വ​രി​ലേ​ക്ക് വ​ഴി​കാ​ട്ടി​യാ​യി നാം ​എ​ത്ര​ത്തോ​ളം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ചി​ന്തി​ക്ക​ണം. ല​ഹ​രി​ക്കും മൊ​ബൈ​ല്‍ അ​ടി​മ​ത്ത​ത്തി​നും പി​ന്നി​ല്‍ പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യ​മ​ല്ല, കേ​ള്‍​ക്ക​പ്പെ​ടാ​തെ പോ​യ ഒ​രു മ​ന​സാ​ണ്. കു​ട്ടി​യു​ടെ കൈ​യി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നേ​ക്കാ​ള്‍, അ​വ​ന്‍റെ മ​ന​സി​ലെ ഏ​കാ​ന്ത​ത​യെ മാ​റ്റു​ക​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ ദൗ​ത്യം. പാ​ഠ​പു​സ്ത​ക​ത്തി​ലെ ഉ​ത്ത​ര​ങ്ങ​ള്‍​ക്ക​പ്പു​റം ജീ​വി​ത​ത്തി​ലെ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ക​രു​ത്താ​ണ് വി​ദ്യാ​ഭ്യാ​സം പ​ക​രേ​ണ്ട​ത്. അ​ധ്യാ​പ​ക​ന്‍ ഒ​രു നി​രീ​ക്ഷ​ക​നാ​കു​ന്ന​തി​ലു​പ​രി കു​ട്ടി​യെ കേ​ള്‍​ക്കു​ന്ന ഹൃ​ദ​യ​മാ​ക​ണം. ശി​ക്ഷി​ക്കു​ന്ന​തി​നു​മു​മ്പ്, തെ​റ്റി​ലേ​ക്ക് അ​വ​നെ ന​യി​ച്ച കാ​ര​ണ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണം.

ഫാ. ​ഡോ.ജി.എ​ബ്ര​ഹാം
ത​ലോ​ത്തി​ല്‍,ഡ​യ​റ​ക്ട​ര്‍,
ബ്രൂ​ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍
സ്‌​കൂ​ള്‍, ശാ​സ്താം​കോ​ട്ട

ലഹരിക്കെതിരേ ഒരുമിച്ച് നിൽക്കണം
ഇ​ന്ന​ത്തെ കൗ​മാ​ര​ക്കാ​ര്‍ നാ​ള​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ്. എ​ന്നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ല​ഹ​രി​യു​ടെ ആ​ക​ര്‍​ഷ​ണ​വും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കു​ന്നു. ഒ​രു നി​മി​ഷ​ത്തെ പ​രീ​ക്ഷ​ണം പോ​ലും അ​വ​രു​ടെ പ​ഠ​ന​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും ഇ​രു​ട്ടി​ലാ​ക്കു​ന്നു. മൊ​ബൈ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യും അ​റി​വി​ന്‍റെ വാ​തി​ലു​ക​ളാ​ക​ണം, ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ച​ങ്ങ​ല​ക​ളാ​ക​രു​ത്. സ​മൂ​ഹ​വും അ​ധ്യാ​പ​രും മാ​താ​പി​താ​ക്ക​ളും ഒ​രൂ​മി​ച്ച് നി​ന്നാ​ല്‍ ല​ഹ​രി​യു​ടെ ഇ​രു​ട്ടി​നെ അ​റി​വി​ന്‍റെയും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വെ​ളി​ച്ചം കൊ​ണ്ട് മാ​റ്റാ​ന്‍ ക​ഴി​യും.

എ​സ്. സ്‌​നേ​ഹ മേ​രി
സെ​ന്‍റ് അ​ലോ​ഷ്യ​സ്
സ്‌​കൂ​ള്‍, കൊ​ല്ലം

പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം വേണം
ക​ളി​ക്ക​ള​ത്തി​ന്‍റെ വി​ശാ​ല​ത​യും പു​സ്ത​ക​ങ്ങ​ളു​ടെ ലോ​ക​വും ന​ഷ്ട​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ​യും ഡി​ജി​റ്റ​ല്‍ വി​നോ​ദ​ങ്ങ​ളു​ടെ​യും ലോ​ക​ത്തേ​ക്ക് പ​ല കു​ട്ടി​ക​ളും ഒ​തു​ങ്ങു​ക​യാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന​ത​ല്ല പ​രി​ഹാ​രം, അ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന് ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​ധി​ക​ള്‍ നി​ശ്ച​യി​ക്കു​ക​യും ക​ളി​ക്കും വാ​യ​ന​യ്ക്കും ജീ​വി​ത​ത്തി​ല്‍ അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കു​ക​യും വേ​ണം. കു​ട്ടി​ക​ളെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ക​യും പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ന​മ്മു​ടെ കാ​ല​ത്തി​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

സി.ബീ​ന,​കാ​ര്‍​മ​ല്‍​ഗി​രി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍,
പ​തി​നൊ​ന്നാം മൈ​ല്‍

പാഠപുസ്തകങ്ങള്‌ക്കപ്പുറം വായന വേണം
ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ പു​സ്ത​ക​വാ​യ​ന​യു​ടെ​യും ക​ളി​ക്ക​ള​ത്തി​ന്‍റെ​യും ലോ​ക​ത്തു​നി​ന്ന് കു​ട്ടി​ക​ള്‍ പ​തി​യെ അ​ക​ന്നു​പോ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. വാ​യ​ന അ​റി​വ് ന​ല്‍​കു​ന്ന​തി​നൊ​പ്പം ചി​ന്തി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും സ്വ​പ്നം കാ​ണാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്നു. ക​ളി​ക്ക​ളം ജ​യി​ക്കാ​നും തോ​ല്‍​വി​യെ സ്വീ​ക​രി​ക്കാ​നും കൂ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും ജീ​വി​ത​ത്തെ നേ​രി​ടാ​നും പ​ഠി​പ്പി​ക്കു​ന്നു. പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക​പ്പു​റ​മു​ള്ള വാ​യ​ന​യ്ക്കും, സ്വ​ത​ന്ത്ര​മാ​യ ക​ളി​ക്കു​മു​ള്ള സ​മ​യം കു​ട്ടി​ക​ള്‍​ക്ക് ഉ​റ​പ്പാ​ക്ക​ണം. "​എ​ത്ര മാ​ര്‍​ക്ക് നേ​ടി?'എ​ന്ന​തി​നൊ​പ്പം "എ​ന്താ​ണ് വാ​യി​ച്ച​ത്?'എ​ന്നും "ഇ​ന്ന് എ​ന്താ​ണ് ക​ളി​ച്ച​ത്?' എ​ന്നും ചോ​ദി​ക്കാം.​വി​ജ​യി​ക്കാ​നു​ള്ള ക​ഴി​വി​നൊ​പ്പം ജീ​വി​തം ആ​സ്വ​ദി​ക്കാ​നു​ള്ള ക​ഴി​വും ന​ല്‍​കു​മ്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സം യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ പൂ​ര്‍​ണ​മാ​കു​ന്ന​ത്.

എ​യ്ഞ്ച​ല്‍ വ​ര്‍​ഗീ​സ്
ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്‌​കൂ​ള്‍,അ​ഞ്ച​ല്‍


ആകർഷകമായ അനുഭവങ്ങളൊരുക്കണം
കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍​നി​ന്ന് പു​സ്ത​കം ന​ഷ്ട​പ്പെ​ട്ട​തി​ലു​പ​രി, അ​വ​രു​ടെ മ​ന​സില്‍ നി​ന്ന് വാ​യി​ക്കാ​നു​ള്ള കൗ​തു​കം ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. അ​തു​പോ​ലെ ക​ളി​ക്ക​ള​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് വ്യാ​യാ​മം മാ​ത്ര​മ​ല്ല, പ​രാ​ജ​യ​ത്തെ നേ​രി​ടാ​നും വി​ജ​യ​ത്തെ വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നും പ​ഠി​ക്കു​ന്ന ജീ​വി​ത​പാ​ഠ​ങ്ങ​ളാ​ണ്. കു​ട്ടി​ക​ളെ മൊ​ബൈ​ലി​ല്‍ നി​ന്ന് മാ​റ്റു​ക എ​ന്ന​തി​നേ​ക്കാ​ള്‍ ഉ​പ​രി, അ​തി​ലും ആ​ക​ര്‍​ഷ​ക​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ നാം ​അ​വ​ര്‍​ക്ക് ഒ​രു​ക്ക​ണം. മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക്ക് വി​ല​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​നു മു​മ്പ്, ഒ​രു ന​ല്ല പു​സ്ത​ക​വും ഒ​രു തു​റ​ന്ന ക​ളി​സ്ഥ​ല​വും ന​ല്‍​കാ​ന്‍ ശ്ര​മി​ക്ക​ണം. ഇ​ന്ന​ത്തെ കു​ട്ടി​ക്ക് നാം ​ന​ല്‍​കേ​ണ്ട ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം ഒ​രു പു​സ്ത​ക​വും ഒ​രു ക​ളി​ക്ക​ള​വു​മാ​ക​ട്ടെ.

പി.തു​ഷ്യ, ​
ചെ​റു​പു​ഷ്പ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, ആ​യൂര്‍

സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹം
""നി​ന​ക്ക് പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന ഒ​രാ​ള്‍ മാ​ത്ര​മാ​കാ​ന്‍ എ​നി​ക്ക് ഒ​രി​ക്ക​ലും ആ​ഗ്ര​ഹ​മി​ല്ല. നി​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍​ക്കൊ​പ്പം ന​ട​ക്കാ​നും വീ​ഴു​മ്പോ​ള്‍ കൈ​പി​ടി​ക്കാ​നും തെ​റ്റു​മ്പോ​ള്‍ സ്‌​നേ​ഹ​ത്തോ​ടെ തി​രു​ത്താ​നും ഓ​രോ ചെ​റി​യ വി​ജ​യ​ത്തി​ലും നി​ന്നെ​ക്കാ​ള്‍ സ​ന്തോ​ഷി​ക്കാ​നും ക​ഴി​യു​ന്ന ഒ​രാ​ളാ​കാ​നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. നി​ന്‍റെ ക​ണ്ണു​ക​ളി​ല്‍ തെ​ളി​യു​ന്ന പ്ര​തീ​ക്ഷ​യും ഹൃ​ദ​യ​ത്തി​ല്‍ വ​ള​രു​ന്ന ന​ന്മ​യും കാ​ണു​മ്പോ​ഴാ​ണ് എ​ന്‍റെ അ​ധ്യാ​പ​ക​ജീ​വി​ത​ത്തി​ന് അ​ര്‍​ത്ഥം ല​ഭി​ക്കു​ന്ന​ത്. നീ ​എ​ത്ര ഉ​യ​ര​ത്തി​ല്‍ എ​ത്തി​യാ​ലും നി​ന്നെ ആ​ദ്യ​മാ​യി വി​ശ്വ​സി​ച്ച ഒ​രു ടീ​ച്ച​റു​ടെ ഹൃ​ദ​യ​ത്തി​ല്‍ നീ​യെ​ന്നും ആ ​കൊ​ച്ചു കു​ട്ടി​യാ​യി​രി​ക്കും. നി​ന്‍റെ ജീ​വി​ത​ത്തി​ല്‍ തെ​ളി​യു​ന്ന ഓ​രോ ന​ന്മ​യു​ടെ​യും വെ​ളി​ച്ച​ത്തി​ല്‍ എ​ന്‍റെ അ​ധ്യാ​പ​ന​ത്തി​ന്‍റെ ഒ​രു ചെ​റി​യ പ​ങ്കു​ണ്ടെ​ങ്കി​ല്‍, അ​താ​ണ് എ​നി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഗു​രു​ദ​ക്ഷി​ണ.''

സി​സ്റ്റ​ര്‍ മേ​രി ഐ​റി​ന്‍ വി ടി, സെ​ന്‍റ് ഗൊ​രേ​റ്റി
എ​ച്ച്എ​സ് എ​സ്,
പു​ന​ലൂ​ര്‍

മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ സ്പ​ര്‍​ശി​ക്കാ​നു​ള്ള നിയോഗം
അ​ധ്യാ​പ​ക​വൃ​ത്തി ഒ​രു തൊ​ഴി​ല്‍ എ​ന്ന​തി​ലു​പ​രി, ഒ​രു​പാ​ട് മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ സ്പ​ര്‍​ശി​ക്കാ​നു​ള്ള അ​പൂ​ര്‍​വ​മാ​യ നി​യോ​ഗ​മാ​ണ്. ക്ലാ​സ് മു​റി​യി​ല്‍ നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പി​രി​ഞ്ഞു​പോ​യ ഒ​രു വി​ദ്യാ​ര്‍​ഥി ഇ​ന്നും സ്‌​നേ​ഹ​ത്തോ​ടെ ''ടീ​ച്ച​ര്‍'' എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍, ഈ ​ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം അ​താ​ണെ​ന്ന് തോ​ന്നാ​റു​ണ്ട്. പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വി​നേ​ക്കാ​ള്‍ സ്‌​നേ​ഹ​വും ക​രു​ത​ലും മ​നു​ഷ്യ​ത്വ​വു​മാ​ണ് ഒ​രു കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റ​വും ആ​ഴ​ത്തി​ല്‍ പ​തി​യു​ന്ന​തെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഇ​ന്ന് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ചി​ല അ​ക​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും, ആ​ത്മാ​ര്‍​ത്ഥ​മാ​യ ഒ​രു ബ​ന്ധ​ത്തി​ന് കാ​ല​വും സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​രി​ക്ക​ലും ത​ട​സ​മാ​കി​ല്ല.

റി​യ ഫേ​ണ്‍​സ്
സെ​ന്‍റ് ഗൊ​രേ​റ്റി
എ​ച്ച് എ​സ് എ​സ്,
പു​ന​ലൂ​ര്‍


അറിവിനൊപ്പം അകക്കണ്ണും തുറക്കണം
അ​ധ്യാ​പ​നം അ​ത് വ​ന്ന വ​ഴി​യും സ​ഞ്ച​രി​ച്ച വ​ഴി​യും ഇ​നി പോ​കേ​ണ്ട വ​ഴി​യും ഞാ​ന്‍ ക​ണ്ട​ത് മാ​റ്റ​ങ്ങ​ളു​ടെ ഒ​രു ഘോ​ഷ​യാ​ത്ര​യാ​യി​ട്ടാ​ണ്. കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ന​രീ​തി​ക​ളും പ​ഠ​ന​സ​മ്പ്ര​ദാ​യ​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളും കു​ട്ടി​ക​ളു​ടെ ലോ​ക​വും വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി. കോ​വി​ഡാ​ന​ന്ത​ര സ​മൂ​ഹം സൃ​ഷ്ടി​ച്ച​ത് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കു​ത്തൊ​ഴു​ക്ക് മാ​ത്ര​മ​ല്ല, അ​തി​ന്‍റെ പ്ര​ള​യ​ത്തി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​തെ മു​ങ്ങി​ത്താ​ഴു​ന്ന ഒ​രു പു​തി​യ ത​ല​മു​റ​യെ​യും കൂ​ടി​യാ​ണ്. ത​ല​മു​റ​ക​ള്‍ മാ​റി​വ​ന്നാ​ലും മാ​റാ​ന്‍ പാ​ടി​ല്ലാ​ത്ത ചി​ല മൂ​ല്യ​ങ്ങ​ളു​ണ്ട്. അ​വ​യി​ല്‍ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ട്, ക്ലാ​സ് മു​റി​ക​ളി​ല്‍ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന നി​ഷ്‌​ക​ള​ങ്ക ബാ​ല്യ​ത്തെ തി​രി​കെ​പ്പി​ടി​ക്കാ​നും അ​റി​വി​നൊ​പ്പം അ​വ​രു​ടെ അ​ക​ക്ക​ണ്ണ് തു​റ​ക്കാ​നും ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ സൗ​ന്ദ​ര്യം തി​രി​ച്ച​റി​യാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കാ​നും എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും ക​ഴി​യ​ണം.

ബീ​നാ ജേ​ക്ക​ബ്,
പ്രി​ന്‍​സി​പ്പ​ല്‍,എം​ജി​എം ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍
സ്‌​കൂ​ള്‍, കി​ളി​മാ​നൂ​ര്‍.

അ​ധ്യാ​പ​ക​ന്‍ ഒ​രു പ​ദ​വി​യ​ല്ല, ഉത്തരവാദിത്തം
ഒ​രു കാ​ല​ത്ത് ഭ​യ​വും ബ​ഹു​മാ​ന​വും ഇ​ട​ക​ല​ര്‍​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍​നി​ന്ന് ഇ​ന്ന​ത് സ്‌​നേ​ഹ​വും വ​ഴി കാ​ട്ടി​യും ആ​യി മാ​റി. ഒ​രു കു​ട്ടി​യെ ത​ള​ര്‍​ത്തു​വാ​നും വ​ള​ര്‍​ത്തു​വാ​നും അ​ധ്യാ​പ​ക​നു ക​ഴി​യും. ഒ​രു കു​ട്ടി​യെ ത​ന്‍റെ കു​ട്ടി​യ​ല്ലാ​താ​യി തോ​ന്നു​ന്ന സ​മ​യ​ത്ത് അ​ധ്യാ​പ​നം മ​തി​യാ​ക്ക​ണം. കു​ട്ടി​യി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി അ​ത് വി​ക​സി​പ്പി​ച്ച് അ​വ​നെ ഒ​രു സാ​മൂ​ഹ്യ ജീ​വി​യാ​യി മാ​റ്റു​വാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ധ്യാ​പ​നം മ​ഹ​ത്ത​ര​മാ​കും. അ​ധ്യാ​പ​ക​ന്‍ ഒ​രു പ​ദ​വി​യ​ല്ല, ഓ​രോ കു​ട്ടി​യ്ക്കും മി​ക​ച്ച നാ​ളെ സ​മ്മാ​നി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ധ്യാ​പ​ക ദി​നാ​ശം​സ​ക​ള്‍.

ദി​ലീ​പ് കു​മാ​ര്‍,
ഹെ​ഡ്മാ​സ്റ്റ​ര്‍
ഗ​വ​ണ്‍​മെ​ന്‍റ് യു​പി
സ്‌​കൂ​ള്‍, ക​ട​യ്ക്ക​ല്‍

മനസറിഞ്ഞ് നയിക്കുന്ന ഗുരുക്കന്മാർ വേണം
ഇ​ന്നി​ന്‍റെ ആ​വ​ശ്യം അ​റി​വു പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന അ​ധ്യാ​പ​ക​രെ​ക്കാ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ന​സ​റി​ഞ്ഞു ന​യി​ക്കു​ന്ന ഗു​രു​ക്ക​ന്മാ​രെ​യാ​ണ്. ഇ​ന്ന​ത്തെ ബാ​ല​ത​ല​മു​റ​യ്ക്ക് അ​റി​വും വി​വ​ര​ങ്ങ​ളും സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി അ​ന​വ​ധി സ്രോ​ത​സു​ക​ള്‍ ല​ഭ്യ​മാ​ണ്. ആ ​വി​ശാ​ല​മാ​യ വി​ജ്ഞാ​ന​ലോ​ക​ത്തി​ലെ അ​നേ​കം സ്രോ​ത​സു​ക​ളി​ല്‍ ഒ​ന്നു​മാ​ത്ര​മാ​ണ് അ​ധ്യാ​പ​ക​ന്‍. പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​തെ, വി​ദ്യാ​ര്‍​ഥി​ക​ളെ ശ്ര​ദ്ധാ​പൂ​ര്‍​വം നി​രീ​ക്ഷി​ക്കു​ക​യും അ​വ​രു​ടെ മ​ന​സ​റി​ഞ്ഞു മ​ന​സ്സി​ലാ​ക്കു​ക​യും ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ക​യും ചെ​യ്യു​ന്ന ഗു​രു​ക്ക​ന്മാ​രെ​യാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഏ​റെ ആ​വ​ശ്യം. വി​ദ്യാ​ര്‍​ഥി​യു​ടെ വാ​ക്കു​ക​ള്‍ മാ​ത്ര​മ​ല്ല, അ​വ​ന്‍റെ മൗ​ന​വും കേ​ള്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​നാ​ക​ണം ഗു​രു. ഇ​ന്ന​ത്തെ ത​ല​മു​റ​ ഹൃ​ദ​യം തു​റ​ന്ന് സം​സാ​രി​ക്കാ​നും സ്വ​ന്തം ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും പ​ങ്കു​വെ​ക്കാ​നും ക​ഴി​യു​ന്ന വി​ശ്വ​സ്ത​രാ​യ ഗു​രു​ക്ക​ന്മാ​രെ​യാ​ണ് അ​വ​ര്‍ തേ​ടു​ന്ന​ത്.

മേ​രി​ക്കു​ട്ടി ജോ​സ്,
പ്രി​ന്‍​സി​പ്പ​ല്‍
എ ​ജി പ​ബ്ലി​ക് സ്‌​കൂ​ള്‍
പു​ലി​പ്പാ​റ, ക​ട​യ്ക്ക​ല്‍

കാ​ലം മാ​റി​യാ​ലും അ​ധ്യാ​പ​ക​രു​ടെ ദൗ​ത്യം മാ​റു​ന്നി​ല്ല
സാ​ങ്കേ​തി​ക​വി​ദ്യ​യും കൃ​ത്രി​മ​ബു​ദ്ധി​യും അ​റി​വി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ഒ​രു വി​ര​ല്‍​ത്തു​മ്പി​ല്‍ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ധ്യാ​പ​ക​രു​ടെ പ്ര​സ​ക്തി കു​റ​ഞ്ഞി​ട്ടി​ല്ല. മ​റി​ച്ച് കൂ​ടു​ത​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക എ​ന്ന​തി​ലു​പ​രി, ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ല്‍ നി​ന്ന് ശ​രി​യും തെ​റ്റും തി​രി​ച്ച​റി​യാ​നും ചി​ന്തി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കാ​നും വി​ദ്യാ​ര്‍​ഥിക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ഇ​ന്ന​ത്തെ അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ദൗ​ത്യം. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് അ​റി​വ് ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ങ്കി​ലും ഒ​രു മ​നു​ഷ്യ​നെ മ​ന​സിലാ​ക്കാ​നും പ്ര​ചോ​ദി​പ്പി​ക്കാ​നും ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കാ​നും ഒ​രു ന​ല്ല അ​ധ്യാ​പ​ക​ര്‍​ക്ക് മാ​ത്ര​മേ ക​ഴി​യൂ. കാ​ലം മാ​റി​യാ​ലും അ​ധ്യാ​പ​ക​രു​ടെ ദൗ​ത്യം മാ​റു​ന്നി​ല്ല-​അ​റി​വു​ള്ള ത​ല​മു​റ​യെ മാ​ത്ര​മ​ല്ല, ന​ല്ല മ​നു​ഷ്യ​രെ​യും സൃ​ഷ്ടി​ക്കു​ക എ​ന്ന​ത്.

ബി​ജി ജോ​ര്‍​ജ്,
എ​ച്ച്എം
എം​എ​ന്‍​യു​പി​എ​സ്
നെ​ടു​മ്പാ​യി​ക്കു​ളം

കുട്ടികളുടെ ഭാവി അധ്യാപകരുടെ ഉത്തരവാദിത്തം
ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗ​വും മൊ​ബൈ​ല്‍ അ​ഡി​ക്‌ഷനും വ​ലി​യ സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍ ന​ല്ല ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ത് അ​ക്ര​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​തെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. ല​ഹ​രി​യി​ല്‍​നി​ന്നും അ​മി​ത മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്നും കു​ട്ടി​ക​ളെ സം​ര​ക്ഷി​ച്ചു ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ഭാ​വി ഒ​രു​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

എ​സ്. ബാ​ബു,
പ്രി​ന്‍​സി​പ്പ​ല്‍, കാ​ര്‍​മ​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍
ക​ര​വാ​ളൂ​ര്‍

ദൈ​വാം​ശ​മു​ള്ള ഒ​രു ശു​ശ്രൂ​ഷ​
അ​ധ്യാ​പ​നം ഒ​രു തൊ​ഴി​ല്‍ മാ​ത്ര​മ​ല്ല, ജീ​വി​തം രൂ​പ​പ്പെ​ടു​ത്തു​ന്ന ദൈ​വാം​ശ​മു​ള്ള ഒ​രു ശു​ശ്രൂ​ഷ​യു​മാ​ണ്. അ​തു​തി​രി​ച്ച​റി​യു​ന്ന അ​ധ്യാ​പ​ക​ന്‍ മൂ​ല്യ​ബോ​ധ​മു​ള്ള വ്യ​ക്തി​യെ വ​ള​ര്‍​ത്തി​യെ​ടു​ക്കും. അ​ങ്ങ​നെ സ​മൂ​ഹ നി​ര്‍​മ്മാ​ണ​പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​യാ​കും. പ​ഠി​പ്പി​ക്കു​ക എ​ന്ന​ത് മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​ധ​ര്‍​മം. തി​രി​ച്ച​റി​വി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണ് വ​ലി​യ ക​ട​മ്പ. ആ​ധു​നി​ക​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നീ​രാ​ളി​പ്പി​ടു​ത്ത​ത്തി​ല്‍ ലോ​കം ചെ​റു​താ​കു​മ്പോ​ള്‍ ന​ല്ല​തും ചീ​ഞ്ഞ​തും വേ​ര്‍​തി​രി​ച്ച​റി​ഞ്ഞു വ​ലി​യ മ​ന​സി​നു​ട​മ​ക​ളാ​ക്കി, മ​നു​ഷ്യ​രാ​ക്കി വി​ദ്യാ​ര്‍​ഥിക​ളെ വ​ളർതേ​ണ്ട​ത് അ​ധ്യാ​പ​ക​രാ​ണ്.

ഷാ​ജു തേ​ക്കി​ന്‍​കാ​ട്ടി​ല്‍
റി​ട്ട :ഹെ​ഡ്മാ​സ്റ്റ​ര്‍
ബി​എം​ജി എ​ച്ച്എ​സ് കു​ള​ത്തു​പ്പു​ഴ
(കെസിബിസി അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ്, ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര ജേ​താ​വ്)

അ​റി​വി​നൊ​പ്പം മാ​ന​വി​ക​ത​യും പകരണം
അ​ധ്യാ​പ​നം അ​റി​വ് പ​ക​ര്‍​ന്നു​ന​ല്‍​കു​ക മാ​ത്ര​മ​ല്ല, ഒ​രു കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം പ​ക​രു​ക കൂ​ടി​യാ​ണ്. ഓ​രോ കു​ട്ടി​യി​ലും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​ര്‍​ഗ​വാ​സ​ന​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ചി​ല അ​ക​ല​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ആ​ത്മാ​ര്‍​ഥ​മാ​യ സ്‌​നേ​ഹ​വും വി​ശ്വാ​സ​വും നി​ല​നി​ല്‍​ക്കു​ന്നി​ട​ത്ത് ആ ​ബ​ന്ധ​ത്തി​ന് ഇ​ന്നും വ​ലി​യ ശ​ക്തി​യു​ണ്ട്.

സോ​ഫി​യ മ​രി​യ
ജോ​സ​ഫ്,സെ​ന്‍റ്്
മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍, ആ​ര്യ​ങ്കാ​വ്

മൂ​ല്യ​വു​മു​ള്ള ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കണം
അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ര്‍​ന്ന് സ​മൂ​ഹ​ത്തെ ന​യി​ക്കു​ന്ന വി​ശു​ദ്ധ​മാ​യ ദൗ​ത്യ​മാ​ണ് അ​ധ്യാ​പ​ക​വൃ​ത്തി. പു​തി​യ കാ​ല​ത്ത് കു​ട്ടി​ക​ളി​ല്‍ മൂ​ല്യ​ങ്ങ​ളും സ​ന്മാ​ര്‍​ഗ​ബോ​ധ​വും വ​ള​ര്‍​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. പു​തി​യ ത​ല​മു​റ​യു​ടെ ചി​ന്താ​ഗ​തി​ക​ള്‍ ഉ​ള്‍​ക്കൊ​ണ്ട് അ​വ​രോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ക​ഴി​യ​ണം. അ​റി​വും മൂ​ല്യ​വു​മു​ള്ള മി​ക​ച്ചൊ​രു ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​ധ്യാ​പ​ക​ദി​ന​ത്തി​ന്‍റെ ല​ക്ഷ്യം. പ്ര

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up