സീബ്രാ ക്രോസിംഗ് ബോധവത്കരണത്തിന്റെ ഭാഗമായി യാത്രക്കാരെ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ പോലീസ് സഹായിക്കുന്നു.
കൊച്ചി: റോഡ് സുരക്ഷയും കാല്‍നടയാത്രക്കാരുടെ സുരക്ഷിതമായ റോഡ് മുറിച്ചുകടക്കലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് സീബ്രാ ക്രോസിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
നഗരത്തിലെ പ്രധാന ജംഗ്ഷനില്‍ നടന്ന പരിപാടി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
സിറ്റി പോലീസിലെ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും ചേര്‍ന്ന് കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam