ബാബു ജോർജ്
പുനലൂർ: 2026 ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് നരിക്കൽ എംടിഎസ്എസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോർജ് അർഹനായി. അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷനാണ് പുരസ്കാരം നൽകുന്നത്. അക്കാദമിക രംഗത്തെ നൂതന പ്രവർത്തനങ്ങൾ ഉൾപ്പെടെ സ്കൂളിന്റെ സമഗ്ര വികസനത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് അവാർഡ് നൽകുന്നതാണെന്ന് ഫെഡറേഷൻ അറിയിച്ചു.
Tags : Guru Shreshtha Award for Babu George Award NattuVishesham DistrictNews