വൈക്കത്തഷ്ടമി ഉത്സവം മൂന്നാം ദിനമായ ഇന്നല നടന്ന എഴുന്നള്ളിപ്പ്.
വൈക്കം: വൈക്കത്തഷ്ടമി ഉത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ എഴുന്നള്ളിപ്പുകളുടെ ഗരിമയേറി. ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് മൂന്നാം ഉത്സവം മുതൽ കിഴക്കേ ആന പന്തലിലാണ് നടക്കുന്നത്. കിഴക്കേ ആന പന്തലിൽ എഴുന്നള്ളിപ്പ് എത്തുമ്പോൾ കൊട്ടിപ്പാടിസേവയും നാദസ്വര മേളവും നടക്കും. ഇന്ന് മുതൽ നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ച് പ്രദക്ഷിണമുണ്ടാകും. രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിക്കും.
Tags : Vaikathashtami festival Vaikathashtami NattuVishesham DistrictNews