x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ചി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 25, 2026 01:36 AM IST | Updated: November 25, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​നം. ബീ​ച്ചി​ൽ വെ​ളി​ച്ച​വും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് പൊ​ലി​സ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. ഓ​പ്പ​ൺ സ്റ്റേ​ജ് മു​ത​ൽ മു​ഖ​ദാ​ർ ബീ​ച്ച് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വെ​ളി​ച്ച​വും സു​ര​ക്ഷ​യു​മു​ണ്ടെ​ങ്കി​ലും ഭ​ട്ട് റോ​ഡ്, കോ​തി, കോ​ന്നാ​ട് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ളി​ച്ച​ക്കു​റ​വും കാ​ടു​പി​ടി​ച്ച സാ​ഹ​ച​ര്യ​വു​മാ​ണ്. ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ താ​വ​ള​മാ​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി 11.30 മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ച്ച് വെ​ളി​ച്ച​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കും.

നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ​യാ​യ തെ​ക്കേ​പ്പു​റം ജാ​ഗ്ര​താ സ​മി​തി​യും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി. രാ​ത്രി 10നും ​രാ​വി​ലെ ആ​റി​നും ഇ​ട​യി​ൽ ബീ​ച്ചി​ലും കു​റ്റി​ച്ചി​റ പൈ​തൃ​ക പ​ദ്ധ​തി പ്ര​ദേ​ശ​ത്തും സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ര്‍​ക്കും സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

അ​തേ​സ​മ​യം നൈ​റ്റ് ലൈ​ഫി​നെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നം. പു​ല​ർ​ച്ചെ വ​രെ ആ​ളു​ക​ൾ ത​ങ്ങു​ന്ന​ത് ബീ​ച്ച് ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. നൈ​റ്റ് ലൈ​ഫി​ൽ കൃ​ത്യ​മാ​യ ഒ​രു ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. ക​ള​ക്ട​റു​മാ​യും പൊ​ലി​സ് ക​മ്മി​ഷ​ണ​റു​മാ​യും ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഫു​ഡ്‌​സ്ട്രീ​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ശേ​ഷം പ​ല​ത​ര​ത്തി​ലു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍ ബീ​ച്ചി​ല്‍ പ​തി​വാ​ണ്. മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​രും ക​ട​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും തെ​റി​വ​ളി​യും സ്ഥി​രം കാ​ഴ്ച​യാ​ണ്.

Tags : Police call for restrictions on the beach at night. beach NattuVishesham DistrictNews

Recent News

Corehub Up