പാലക്കാട്: ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ജില്ലാ നേതാക്കളായ അധ്യാപകർക്ക് കെപിഎസ്ടിഎ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
റവന്യൂ ജില്ലാ പ്രസിഡന്റ് വി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി. ഹരിഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി. കെപിഎസ്ടിഎ സംസ്ഥാന ജനറൽസെക്രട്ടറി ബി. സുനിൽകുമാർ മുഖ്യപ്രഭാഷണവും സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യാതിഥിയുമായിരുന്നു.
കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ഇ.എസ്. സുകുമാരൻ, പ്രഭുൽകുമാർ, കെ. ഭാസ്കരൻ, റവന്യൂ ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, ഖജാൻജി കെ. സുമേഷ്കുമാർ, സംസ്ഥാന സെക്രട്ടറി ഇ. ഉമേഷ് കുമാർ, ജി. രാജലക്ഷ്മി, കെ. ശ്രീജേഷ്, ബിജു ജോസ്, രമേശ് പാറപ്പുറം, സി.എസ്. സതീഷ്, ആർ. സതീഷ്, എം. മനോജ്, സി. സജീവ് എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, ജില്ലാ പ്രസിഡന്റായിരുന്ന ഷാജി എസ്. തെക്കേതിൽ, എസ്. നസീർ ഹുസൈൻ, കെ. ഷംസുദ്ദീൻ, കെ. ശശി, കെ. സുരേഷ്, കെ.രാമദാസൻ, കെ. രാമനാഥൻ, എം.സി. മനോജ്, പോൾ വർഗീസ്, ഡോ.എൻ.വി. ജയരാജ്, ടി. രാധിക, കെ.ജി. അനിൽകുമാർ, എസ്. സുമ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
Tags : nattu vishesham KPSTA gave tour