x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു 


Published: June 25, 2026 06:20 AM IST | Updated: June 25, 2026 06:20 AM IST

നെ​ടു​വ​ത്തൂ​ര്‍ കി​ള്ളൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും.

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര കി​ള്ളൂ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു, യാ​ത്ര​ക്കാ​രാ​യ ര​ണ്ടു സ്ത്രീ​ക​ള്‍​ക്ക് പ​രി​ക്ക്. ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി റോ​സ​മ്മ(63), കൊ​ട്ടി​യം സ്വ​ദേ​ശി ബി​ന്ദു(47) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.50നാ​ണ് സം​ഭ​വം. കി​ള്ളൂ​ര്‍ നാ​ട​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു റോ​ഡി​ലേ​ക്ക് ലോ​റി പി​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ലി​ങ്ക് ബ​സ് ലോ​റി​യു​ടെ പി​ന്‍​ഭാ​ഗ​ത്താ​യി വ​ന്നി​ടി​ച്ചു. വേ​ഗ​ത കു​റ​വാ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. പ​രി​ക്കേ​റ്റ റോ​സ​മ്മ​യെ​യും ബി​ന്ദു​വി​നെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​റെ​നേ​രം ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up