x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ട​ത്ത് കെ​എ​സ്‌യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു


Published: May 18, 2026 10:46 PM IST | Updated: May 18, 2026 10:46 PM IST

കെ​എ​സ്‌യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് കെ​എ​സ്‌യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എ​ഫ്ഐ, ​ഡിവൈ ​എ​ഫ്ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രിക്കേ​റ്റു. ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റ് ഗ്രൗ​ണ്ടി​ലാ​ണ് ആ​ക്ര​മ​ണമു​ണ്ടാ​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ അ​മ്മ​ഞ്ചേ​രി, കെഎ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ന്‍ സ​ജി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി അ​ല​ന്‍റ് ജോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​ന്‍റ് ജോ​സി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു ​പേ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​വും കേ​സെ​ടു​ക്കാ​നോ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്പി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞ​ത്.

ഡി​സിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന്‍, കെ​എ​സ്‌യു ​സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ജി​തി​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌യു ​നേ​താ​ക്ക​ളാ​യ അ​ന​ന്ദ് തോ​മ​സ്, അ​നന്ത​കൃ​ഷ്ണ​ന്‍, അ​ഫ്‌​സ​ല്‍, റോ​ബി​ന്‍, ജ​സ്റ്റി​ന്‍, അ​നി​ല്‍ ക​ട്ടൂ​പ്പാ​റ, ജു​ബി എ​ന്നി​വ​ര്‍ മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : KSU Youth Congress nattuvishesham local news

Recent News

Corehub Up