x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​പു​റം–​എ​ര​മ​ല്ലൂ​ർ ഫെ​റി പാ​ലം: 40 കോ​ടി അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: August 9, 2026 11:58 PM IST | Updated: August 9, 2026 11:58 PM IST

പ്രതീകാത്മക ചിത്രം

പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​രൂ​ക്കു​റ്റി, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ട​പു​റം-​എ​ര​മ​ല്ലൂ​ർ പാ​ലം നി​ർ​മ്മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ 40 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കൈ​ത​പ്പു​ഴ കാ​യ​ലി​നു കു​റു​കെ​യാ​ണ് ഈ ​പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.

തൃ​ച്ചാ​റ്റു​കു​ളം, കു​ട​പു​റം, അ​രൂ​ക്കു​റ്റി, പെ​രു​മ്പ​ളം പ്ര​ദേ​ശ​വാ​സി​ക​ൾ നി​ല​വി​ൽ ഇ​രു​ക​ര​ക​ളി​ലേ​ക്കും ക​ട​ക്കാ​ൻ ജ​ങ്കാ​റി​നെ​യും ക​ട​ത്തു​തോ​ണി​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ജ​ങ്കാ​ർ യ​ന്ത്ര​ത്ത​ക​രാ​റി​ലാ​കു​മ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പൂ​ച്ചാ​ക്ക​ൽ, തൃ​ച്ചാ​റ്റു​കു​ളം, അ​രൂ​ക്കു​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​രൂ​ക്കു​റ്റി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ദേ​ശീ​യ​പാ​ത 66ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും.

അ​രൂ​ർ മേ​ഖ​ല​യി​ലെ സ​മു​ദ്രോ​ത്പ​ന്ന (ചെ​മ്മീ​ൻ) സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​റ​ണാ​കു​ളം, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന യാ​ത്ര​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ ഈ ​പാ​ത ഉ​പ​ക​രി​ക്കും.

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യാ​ണ് നാ​ട്ടു​കാ​രു​ടെ പാ​ലം എ​ന്ന ചി​ര​കാ​ല സ്വ​പ്ന​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്. പ​ത്തു​വ​ർ​ഷം മു​മ്പാ​ണ് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ കു​ട​പു​റം ഫെ​റി​യി​ൽ നി​ന്നും എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ലെ എ​ര​മ​ല്ലൂ​ർ ഫെ​റി​യി​ലേ​ക്ക് പാ​ല​ത്തി​ന് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി അ​നു​കൂ​ല ഫ​ല​മു​ണ്ടാ​യി​ട്ടും പാ​ലം നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​യി​ല്ല. ഒ​രു കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ഫെ​റി​യു​ടെ ദൂ​രം. ഫ​ണ്ടി​ന്‍റെ കു​റ​വും തു​റ​വൂ​ർ– തൈ​ക്കാ​ട്ടു​ശേ​രി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തു​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. പാ​ലം വ​ന്നാ​ൽ യാ​ത്രാ സൗ​ക​ര്യ​ത്തി​ന് പു​റ​മെ പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ഗു​ണം ചെ​യ്യും.

Tags : Nattuvishesham DistrictNews DeepikaNews 40 crore

Recent News

Corehub Up