കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം എച്ച്. സുനിൽകുമാർ നിർവഹിക്കുന്നു.
റാന്നി: ഓണത്തിനു പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെഎൽജികളിൽ കൃഷി ചെയ്ത പൂക്കൾ വിപണിയിലേക്കെത്തുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുരുമ്പൻമൂഴി ഉന്നതിയിലെ ട്രൈബൽ ജെഎൽജിയിൽ നടന്നു.
സിഡിഎസ് ചെയർപേഴ്സൺ ബിന്ദു നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ രവി, ആതിര, അനിത കെ. നായർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ശാരീകൃഷ്ണ, സിഡിഎസ് വൈസ് ചെയർപേഴ്സൺ കലാ സന്തോഷ്, മണി അമ്പിളി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയ്സൺ കുര്യാക്കോസ്, എം. അശ്വതി, പെരുനാട് സിഡിഎസ് ചെയർപേഴ്സൺ ശശികല തുടങ്ങിയവർ പങ്കെടുത്തു.
ഓണവിപണിയിൽ നാടൻ പൂക്കൾ ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാർഷിക സംരംഭങ്ങൾക്ക് വരുമാനവും വിപണന സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡൻന്റ് സുനിൽകുമാർ അറിയിച്ചു.
Tags : Nattuvishesham Local News Kudumbashree flowers Onam flowers