x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക 140-ാം വാ​ർ​ഷി​കം: ക​ണ്ണൂ​രി​ൽ കു​ടും​ബോ​ത്സ​വം 20ന്


Published: June 18, 2026 01:33 AM IST | Updated: June 18, 2026 01:33 AM IST

​ക​ണ്ണൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ഥ​മ ദി​ന​പ​ത്രം ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. 20ന് ​വൈ​കു​ന്നേ​രം 5.30ന് ​ധ​ർ​മ​ശാ​ല ല​ക്സോ​ട്ടി​ക്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ പ്രൗ​ഢ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യ​ത്തി​ന്‍റെ കൈ​യൊ​പ്പു ചാ​ർ​ത്തി​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ആ​ദ​രം ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​ഹി​ക്കും. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, പി. ​സ​ന്തോ​ഷ്കു​മാ​ർ, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി, എം​എ​ൽ​എ​മാ​യ എം.​വി​ജി​ൻ, കെ.​വി.​സു​മേ​ഷ്, സ​ജീ​വ് ജോ​സ​ഫ്, ടി.​കെ.​ഗോ​വി​ന്ദ​ൻ, ടി.​ഒ. മോ​ഹ​ന​ൻ, സ​ന്ദീ​പ് വാ​ര്യ​ർ, ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​കെ.​സാ​ജു, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ബെ​ന്നി മാ​ത്യു വാ​ഴ​പ്പി​ള്ളി​ൽ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ്
റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ഡ്‌​വി​ൻ കോ​യി​പ്പു​റം ന​ന്ദി​യും പ​റ​യും. സ​ർ​ക്കു​ലേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.

സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ദീ​പി​ക​യു​ടെ പു​ര​സ്കാ​രം വി​വി​ധ​മേ​ഖ​ല​ക​ളി​ലെ 12 പേ​ർ ഏ​റ്റു​വാ​ങ്ങും. ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​ർ: ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ സി​എ​സ്ടി ( ദീ​പി​ക എ​ഡ്യു​ക്കേ​ഷ​ണ​ൽ ലീ​ഡ​ർ​ഷി​പ്പ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്), ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഡോ. ​അ​നൂ​പ് ന​ന്പ്യാ​ർ ( ദീ​പി​ക ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്), മ​യ്യി​ൽ ഏ​ബി​ൾ വി​ല്ലേ​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​പ്ര​തീ​ഷ് ( ദീ​പി​ക ടൂ​റി​സം ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്), കു​ന്നോ​ത്ത് ന​സ്ര​ത്ത് നാ​ച്വ​ർ ക്യൂ​ർ സെ​ന്‍റ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ന​സ്ര​ത്ത് സി​സ്റ്റേ​ഴ്സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ജ​സീ​ന്ത എ​ൻ​എ​സ് (ദീ​പി​ക ഔ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ടു ​നാ​ച്വ​റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ അ​വാ​ർ‌​ഡ്), കേ​ര​ള ദി​നേ​ശ് ചെ​യ​ർ​മാ​ൻ എം. ​കെ. ദി​നേ​ശ്ബാ​ബു (മ​ൾ​ട്ടി സെ​ക്ട​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ്), കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ഹ​രി​ദാ​സ് ( ദീ​പി​ക ഔ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് ബി​സി​ന​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മ്മി​റ്റ്മെ​ന്‍റ് അ​വാ​ർ​ഡ്), ഉ​ജ്ജീ​വ​ൻ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് ( ദീ​പി​ക ഇ​ന്ത്യാ​സ് ബെ​സ്റ്റ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് അ​വാ​ർ​ഡ് ), ഡി​സൈ​ന​ർ ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​വാ​സ് റ​ഹ്‌​മാ​ൻ ( ദീ​പി​ക ബി​ൽ​ഡ് ടെ​ക് അ​വാ​ർ​ഡ്), ബാ​സ് സ​ലൊ​ൺ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​പി. ബി​നോ​യ് ( ദീ​പി​ക ക്രി​യേ​റ്റീ​വ് മേ​ക്ക് ഓ​വ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്), ബി​ഹാ​ർ ന​ള​ന്ദ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ സ്ഥാ​പ​ക​ൻ ജോ​ർ​ജ് ജോ​സ​ഫ് പാ​യി​ക്കാ​ട്ട് ( ദീ​പി​ക നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്), ജോ​ർ​ജ് പ​യ്യ​ന്പ​ള്ളി​ൽ (ദീ​പി​ക ക​ർ​ഷ​കോ​ത്ത​മ പു​ര​സ്കാ​രം), 916 കോ​കോ ബ്രാ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സാ​ന്‍റി അ​ഗ​സ്റ്റി​ൻ (ദീ​പി​ക മോ​സ്റ്റ് പോ​പ്പു​ല​ർ ബ്രാ​ൻ​ഡ് അ​വാ​ർ​ഡ്).

ത​ല​ശേ​രി സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രെ​യ​ർ ഡാ​ൻ​സോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കും. പ്ര​വേ​ശ​നം പാ​സ്മൂ​ലം.

Tags : Deepika Nattuvishesham District News

Recent News

Corehub Up