x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ടു​കാ​ട് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണം:​ എം​എ​ൽ​എ

വെബ് ഡെസ്ക്
Published: July 20, 2026 03:36 AM IST | Updated: July 20, 2026 03:36 AM IST

വ​ട​ക്കാ​ഞ്ചേ​രി: മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി മേ​ഖ​ല​യു​ടെ വി​ക​സ ന​ത്തു​ട​ർ​ച്ച​യ്ക്കാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ. മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് സ​മ​ഗ്ര പ്ര​പ്പോ​സ​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വ​ട​ക്കാ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ബ്‌​ഡി​വി​ഷ​നി​ൽ പു​ന്നം​പ​റ​മ്പ് സെ​ക്ഷ​നു കീ​ഴി​ൽ കു​ണ്ടു​കാ​ട് ഭാ​ഗ​ത്ത് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ക​രു​മ​ത്ര, ക​ട്ടി​ല​പ്പൂ​വം 11കെ​വി ഫീ​ഡ​റു​ക​ളി​ൽ നി​ന്നു​മാ​ണ് പു​ന്നം​പ​റ​മ്പ് സെ​ക്ഷ​നി​ലേ​ക്ക് ഫീ​ഡ് ചെ​യ്യു​ന്ന​ത്.
വ​ട​ക്കാ​ഞ്ചേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ക​രു​മ​ത്ര ഫീ​ഡ​ർ 16കി.​മീ​റ്റ​ർ നീ​ള​ത്തി​ലും മാ​ട​ക്ക​ത്ത​റ-​സ​ബ്സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ക​ട്ടി​ല​പ്പൂ​വം ഫീ​ഡ​ർ 17 കി.​മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണു​ള്ള​ത്. എ​ങ്ക​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 220 കെ​വി സ​ബ്സ്റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പു​ന്നം​പ​റ​മ്പ്, വ​ട​ക്കാ​ഞ്ചേ​രി, കു​ണ്ട​ന്നൂ​ർ, ചെ​റു​തു​രു​ത്തി എ​ന്നീ സെ​ക്ഷ​നു​ക​ളി​ലേ​ക്ക് 11 കെ​വി.​ഫീ​ഡ് ചെ​യ്യു​ന്ന​ത് വ​ട​ക്കാ​ഞ്ചേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി നി​ല​വി​ലെ 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 220 കെ​വി സ​ബ്സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.
പൂ​മ​ല - വ​ട​ക്കാ​ഞ്ചേ​രി വ ​രെ 33 കെ​വി ലൈ​ൻ സ്ഥാ​പി​ക്ക​ണം. കു​റാ​ഞ്ചേ​രി ടേ​ക്ക് എ ​ബ്രേ​ക്കി​നോ​ട് ചേ​ർ​ന്ന് ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണം.

എ​ളു​പ്പ​ത്തി​ൽ ഫീ​സി​ബി​ലി​റ്റി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ഡി​സ്ട്രി​ബൂ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up