x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 11:06 PM IST | Updated: July 20, 2026 11:06 PM IST

പ​രീ​ത്

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല​ക്കോ​ട് ച​വ​ര്‍​ണ തൈ​പ്പ​റ​മ്പി​ല്‍ പ​രീ​ത് (58) മ​രി​ച്ചു.

തൊ​ടു​പു​ഴ മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ബി​ല്‍​മോ​ന്‍ ബ​സാ​ണ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന പൂ​ച്ച​പ്ര സ്വ​ദേ​ശി സ​തീ​ഷി​നും (45) പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് നാ​ലി​ന് കൊ​ന്താ​ല​പ്പ​ള്ളി​യി​ല്‍.
ഭാ​ര്യ ന​സീ​മ വ​ണ്ണ​പ്പു​റം ആ​ലു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ന​ജീ​മ, സു​ലു​മോ​ള്‍. മ​രു​മ​ക്ക​ള്‍: ന​ജീ​ബ്, അ​ന്‍​സ​ല്‍.

Tags : dies Nattuvishesham DistrictNews

Recent News

Corehub Up