x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​നെ​​ഹ്റു ട്രോ​​ഫി: കു​​മ​​ര​​ക​​ത്ത് ആ​​വേ​​ശ​​ത്തി​​ര​​ക​​ളു​​യ​​ര്‍​ന്നു


Published: July 20, 2026 11:06 PM IST | Updated: July 20, 2026 11:06 PM IST

കു​​മ​​ര​​കം: ഈ ​​വ​​ര്‍​ഷ​​ത്തെ ജ​​ലോ​​ത്സ​​വ സീ​​സ​​ണി​​ന് മൂ​​ലം ജ​​ല​​മേ​​ള​​യോ​​ടെ തു​​ട​​ക്ക​​മാ​​യ​​തോ​​ടെ കു​​മ​​ര​​ക​​ത്ത് വീ​​ണ്ടും വ​​ള്ളം​​ക​​ളി ആ​​വേ​​ശ​​വും ആ​​ര​​വ​​വും ഉ​​യ​​ര്‍​ന്നു​​തു​​ട​​ങ്ങി. നാ​​ട്ടി​​ലെ പ്ര​​മു​​ഖ ക്ല​​ബ്ബു​​ക​​ളാ​​യ കു​​മ​​ര​​കം ടൗ​​ണ്‍ ബോ​​ട്ട് ക്ല​​ബും ഇ​​മ്മാ​​നു​​വേ​​ല്‍ ബോ​​ട്ട് ക്ല​​ബും പു​​ത്ത​​ന്‍ ചു​​ണ്ട​​നു​​ക​​ളി​​ലാ​​ണ് നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ലും സി​​ബി​​എ​​ല്ലി​​ലും തു​​ഴ​​യെ​​റി​​യു​​ക. ചി​​ട്ട​​യാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളോ​​ടെ ശ​​ക്ത​​രാ​​യ ടീ​​മു​​ക​​ളു​​മാ​​യി ഈ ​​സീ​​സ​​ണി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് അ​​ങ്കം കു​​റി​​ക്കാ​​ന്‍ ഇ​​രു ടീ​​മു​​ക​​ളും ഒ​​രു​​ക്കം തു​​ട​​ങ്ങി ക്ക​​ഴി​​ഞ്ഞു.
ക​​ഴി​​ഞ്ഞ ദി​​വ​​സം നീ​​ര​​ണി​​ഞ്ഞ നി​​ര​​ണം പു​​ണ്യാ​​ള​​ന്‍ ചു​​ണ്ട​​ന്‍ വ​​ള്ള​​ത്തി​​ലാ​​ണ് ഇ​​ത്ത​​വ​​ണ കു​​മ​​ര​​കം ടൗ​​ണ്‍ ബോ​​ട്ട് ക്ല​​ബ് നെ​​ഹ്റു ട്രോ​​ഫി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ക. ഇ​​മ്മാ​​നു​​വേ​​ല്‍ ബോ​​ട്ട് ക്ല​​ബ് കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​ന്തം ചു​​ണ്ട​​നാ​​യ ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​നി​​ലും. ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍ അ​​ടു​​ത്ത മാ​​സം ര​​ണ്ടി​​ന് നീ​​ര​​ണി​​യും.

സാ​​ബു നാ​​രാ​​യ​​ണ​​ന്‍ ആ​​ചാ​​രി​​യു​​ടെ ക​​ര​​വി​​രു​​തി​​ലാ​​ണ് നി​​ര​​ണം പു​​ണ്യാ​​ള​​ന്‍ ചു​​ണ്ട​​ന്‍റെ പി​​റ​​വി. നെ​​ഹ്റു​​വി​​ന്‍റെ കൈ​​യൊ​​പ്പ് പ​​തി​​ഞ്ഞ വെ​​ള്ളി​​ക്ക​​പ്പ് ആ​​ദ്യ അ​​ങ്ക​​ത്തി​​ല്‍​ത്ത​​ന്നെ നേ​​ടു​​ക എ​​ന്ന സ്വ​​പ്ന​​വു​​മാ​​യാ​​ണ് കെ​​ടി​​ബി​​സി​​യു​​ടെ കൈ​​ക്ക​​രു​​ത്തി​​ല്‍ നി​​ര​​ണം പു​​ണ്യാ​​ള​​ന്‍ പു​​ന്ന​​മ​​ട​​യി​​ലെ​​ത്തു​​ക.
കെ​​ടി​​ബി​​സി

1999ല്‍ ​​ആ​​ല​​പ്പാ​​ട് ചു​​ണ്ട​​നി​​ലും 2004ല്‍ ​​ചെ​​റു​​ത​​ന ചു​​ണ്ട​​നി​​ലും നെ​​ഹ്റു ട്രോ​​ഫി നേ​​ടി​​യ ക്ല​​ബ് പി​​ന്നീ​​ട് പാ​​യി​​പ്പാ​​ട​​ന്‍ ചു​​ണ്ട​​നി​​ല്‍ മൂ​​ന്നു​​വ​​ര്‍​ഷം തു​​ട​​ര്‍​ച്ച​​യാ​​യി വി​​ജ​​യി​​ച്ച് ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കി. 2010ല്‍ ​​ജ​​വാ​​ഹ​​ര്‍ താ​​യ​​ങ്ക​​രി ചു​​ണ്ട​​നി​​ലൂ​​ടെ​​യാ​​ണ് അ​​വ​​സാ​​ന​​മാ​​യി നെ​​ഹ്റു ട്രോ​​ഫി ഉ​​യ​​ര്‍​ത്തി​​യ​​ത്. തു​​ട​​ര്‍​ന്ന് നി​​ര​​വ​​ധി ഫൈ​​ന​​ലു​​ക​​ളി​​ല്‍ എ​​ത്തി​​യെ​​ങ്കി​​ലും കി​​രീ​​ടം വീ​​ണ്ടും സ്വ​​ന്ത​​മാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2023ല്‍ ​​ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​നി​​ല്‍ നേ​​ടി​​യ ര​​ണ്ടാം സ്ഥാ​​ന​​മാ​​ണ് സ​​മീ​​പ​​കാ​​ല​​ത്തെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.
ഇ​​മ്മാ​​നു​​വേ​​ല്‍ ബോ​​ട്ട് ക്ല​​ബ്

കു​​മ​​ര​​ക​​ത്തു​​നി​​ന്നു പു​​തു​​താ​​യി ഉ​​യ​​ര്‍​ന്നു​​വ​​ന്ന ഇ​​മ്മാ​​നു​​വേ​​ല്‍ ബോ​​ട്ട് ക്ല​​ബ്ബും മി​​ക​​ച്ച ത​​യാ​​റെ​​ടു​​പ്പാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം നെ​​ഹ്റു ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ല്‍ ന​​ടു​​വി​​ലെ​​പ്പ​​റ​​മ്പ​​ന്‍ ചു​​ണ്ട​​നി​​ല്‍ പ​​ങ്കെ​​ടു​​ത്ത് ആ​​റാം സ്ഥാ​​നം നേ​​ടി​​യ ടീം ​​ഇ​​ത്ത​​വ​​ണ കോ​​ട്ട​​യ​​ത്തി​​ന്‍റെ മ​​ണ്ണി​​ല്‍ പി​​റ​​വി കൊ​​ണ്ട ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍ എ​​ന്ന പു​​ത്ത​​ന്‍ വ​​ള്ള​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ത്തി​​ന് എ​​ത്തു​​ന്ന​​ത്. ചു​​രു​​ങ്ങി​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍​ത്ത​​ന്നെ ശ്ര​​ദ്ധ നേ​​ടി​​യ ക്ല​​ബ് ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു.
പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി

കു​​മ​​ര​​കം ടൗ​​ണ്‍​ബോ​​ട്ട് ക്ല​​ബ് നെ​​ഹ്‌​​റു ട്രോ​​ഫി​​ക്കാ​​യി പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. ശ്രീ​​വി​​നാ​​യ​​ക​​ന്‍ ചു​​ണ്ട​​നി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്. 150 തു​​ഴ​​ച്ചി​​ല്‍​കാ​​ര്‍​ക്കാ​​ണ് പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ക. ദി​​നം​​പ്ര​​തി ര​​ണ്ടു നേ​​ര​​മാ​​ണ് പ​​രി​​ശീ​​ല​​നം. കു​​മ​​ര​​കം സെ​​ന്‍റ് ജോ​​ണ്‍​സ് പു​​ത്ത​​ന്‍​പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ലാ​​ണു താ​​ര​​ങ്ങ​​ളു​​ടെ താ​​മ​​സ​​വും ഭ​​ക്ഷ​​ണ​​വും ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ത്തേ​​രി​​മ​​ട​​യാ​​റ്റി​​ലാ​​ണു പ​​രി​​ശീ​​ല​​നം. തു​​ഴ​​ച്ചി​​ല്‍ പ​​രി​​ശീ​​ല​​നം കൂ​​ടാ​​തെ കാ​​യി​​ക പ​​രി​​ശീ​​ല​​ന​​വും താ​​ര​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കി​​വ​​രു​​ന്നു.

ഇ​​മ്മാ​​നു​​വ​​ല്‍ ബോ​​ട്ട് ക്ല​​ബ് 26നാ​​ണ് പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ക. ഫൈ​​ബ​​ര്‍ ചു​​ണ്ട​​ന്‍ വ​​ള്ള​​ങ്ങ​​ളി​​ലാ​​ണ് ആ​​ദ്യം പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ക. അ​​ടു​​ത്ത മാ​​സം ര​​ണ്ടി​​ന് ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍ നീ​​ര​​ണി​​യു​​മ്പോ​​ള്‍ ടീം ​​മ​​ണി​​യാ​​പ​​റ​​മ്പി​​ല്‍ എ​​ത്തി പ്ര​​ദ​​ര്‍​ശ​​ന തു​​ഴ​​ച്ചി​​ല്‍ ന​​ട​​ത്തും. 16ന് ​​മു​​ത്തേ​​രി​​മ​​ട പൂ​​രം വ​​രെ മു​​ത്തേ​​രി​​മ​​ട​​യാ​​റ്റി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​തി​​നു​​ശേ​​ഷം ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍ വീ​​ണ്ടും ക​​ര​​യ്ക്ക് ക​​യ​​റ്റും. തു​​ട​​ര്‍​ന്ന് 21 വ​​രെ ന​​ടു​​വി​​ലേ​​പ്പ​​റ​​മ്പ​​ന്‍ ചു​​ണ്ട​​നി​​ല്‍ പ​​രി​​ശീ​​ല​​നം തു​​ട​​രും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up