x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ അ​​വി​​ശ്വാ​​സം ഇ​​ന്ന്; വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ വി​​പ്പ് ന​​ൽ​​കി യു​​ഡി​​എ​​ഫ്


Published: July 20, 2026 11:10 PM IST | Updated: July 20, 2026 11:10 PM IST

പാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ യു​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ ഭ​​രി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യി​​ലെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​നെ​​തി​​രേ പ്ര​​തി​​പ​​ക്ഷം കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​ച​​ര്‍​ച്ച​​യ്‌​​ക്കെ​​ടു​​ക്കും. ആ​​റ് അം​​ഗ​​ങ്ങ​​ളു​​ള്ള കോ​​ണ്‍​ഗ്ര​​സും മൂ​​ന്ന് അം​​ഗ​​ങ്ങ​​ളു​​ള്ള സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യും ത​​മ്മി​​ല്‍ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​വ​​സ​​രം മു​​ത​​ലാ​​ക്കാ​​ന്‍ പ്ര​​തി​​പ​​ക്ഷം അ​​വി​​ശ്വാ​​സ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രും മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യും ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​ല്‍ അ​​വി​​ശ്വാ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി പ്ര​​മേ​​യം പാ​​സാ​​ക്കി യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തി​​ന് അ​​യ​​ച്ചി​​രു​​ന്നു. അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ര്‍​ച്ച​​യി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ല്‍​ക്കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍​ഗ്ര​​സ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്, കെ​​ഡി​​പി നേ​​തൃ​​ത്വം കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍​ക്ക് വി​​പ്പ് ന​​ല്‍​കി.
ഒ​​റ്റ​​യ്ക്ക് ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല

26 അം​​ഗ​​ങ്ങ​​ളു​​ള്ള ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ യു​​ഡി​​എ​​ഫി​​നോ എ​​ല്‍​ഡി​​എ​​ഫി​​നോ ഒ​​റ്റ​​യ്ക്ക് ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല. നി​​ല​​വി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ന​​യി​​ക്കു​​ന്ന എ​​ല്‍​ഡി​​എ​​ഫ് മു​​ന്ന​​ണി​​ക്ക് 12 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യു​​ണ്ട്. യു​​ഡി​​എ​​ഫി​​ല്‍ കോ​​ണ്‍​ഗ്ര​​സ് -ആ​​റ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -മൂ​​ന്ന്, സ്വ​​ത​​ന്ത്ര മു​​ന്ന​​ണി -മൂ​​ന്ന്, കെ​​ഡി​​പി- ഒ​​ന്ന്, സ്വ​​ത​​ന്ത്ര- ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ 14 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. മൂ​​ന്ന് അം​​ഗ​​ങ്ങ​​ളു​​ള്ള സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് യു​​ഡി​​എ​​ഫ് ഭ​​ര​​ണ സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച​​ത്. ധാ​​ര​​ണ പ്ര​​കാ​​രം സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യി​​ലെ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം ആ​​ദ്യ ര​​ണ്ടു വ​​ര്‍​ഷ​​ത്തേ​​ക്ക് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​ന​​മേ​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു.

എ​​ന്തി​​നും ത​​യാ​​ര്‍: സ്വ​​ത​​ന്ത്ര മു​​ന്ന​​ണി

സ്വ​​ത​​ന്ത്ര മു​​ന്ന​​ണി അം​​ഗ​​ങ്ങ​​ളാ​​യ ത​​ങ്ങ​​ൾ എ​​ന്തി​​നും ത​​യാ​​റാ​​ണെ​​ന്നും പ​​ന്ത് ഇ​​പ്പോ​​ള്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ക​​ള​​ത്തി​​ലാ​​ണെന്നും സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യി​​ലെ കൗ​​ണ്‍​സി​​ല​​ര്‍ ബി​​ജു പു​​ളി​​ക്ക​​ക്ക​​ണ്ടം പ​​റ​​ഞ്ഞു. അ​​വി​​ശ്വാ​​സം ക​​ഴി​​യു​​ന്ന​​തു വ​​രെ ത​​ങ്ങ​​ള്‍ രാ​​ഷ്‌​​ട്രീ​​യം പ​​റ​​യി​​ല്ല. അ​​വി​​ശ്വാ​​സം ഇ​​ന്ന് ച​​ര്‍​ച്ച ചെ​​യ്യാ​​നി​​രി​​ക്കെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം ഇ​​ന്ന​​ലെ ന​​ഗ​​ര​​സ​​ഭ​​യി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു ചേ​​ര്‍​ത്തു. യോ​​ഗ​​ത്തി​​ല്‍ ചി​​ല വൈ​​കാ​​രി​​ക രം​​ഗ​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യ​​ത്. പ​​ല ജീ​​വ​​ന​​ക്കാ​​രും പ്ര​​സം​​ഗി​​ച്ച​​ത് ദി​​യ​​യെ ഏ​​റെ പ്ര​​ശം​​സി​​ച്ചാ​​ണ്.

ഇ​​പ്പോ​​ഴും വ്യ​​ക്ത​​ത​​യി​​ല്ല

ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​ന് എ​​തി​​രാ​​യി ഇ​​ട​​തു​​പ​​ക്ഷം കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യം വി​​ജ​​യി​​ക്കു​​മോ ഇ​​ല്ല​​യോ എ​​ന്ന കാ​​ര്യ​​ത്തി​​ല്‍ ഇ​​നി​​യും വ്യ​​ക്ത​​ത വ​​ന്നി​​ട്ടി​​ല്ല. സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​മാ​​യി ക​​ടു​​ത്ത അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം നി​​ല​​നി​​ല്‍​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സ കൗ​​ണ്സി​​ല​​ര്‍​മാ​​രി​​ല്‍ ആ​​രെ​​ങ്കി​​ലും ര​​ണ്ടു പേ​​ര്‍ വി​​പ്പ് ലം​​ഘി​​ച്ചാ​​ല്‍ അ​​വി​​ശ്വാ​​സം വി​​ജ​​യി​​ക്കും.

കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ലി​​ന്‍റെ​​യും സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​മാ​​യി പോ​​ലീ​​സ് കേ​​സു​​ക​​ളു​​ള്ള കോ​​ണ്‍​ഗ്ര​​സി​​ലെ ബി​​ജു മാ​​ത്യൂ​​സി​​ന്‍റെ​​യും നി​​ല​​പാ​​ട് നി​​ര്‍​ണാ​​യ​​ക​​മാ​​കും. മാ​​യാ രാ​​ഹു​​ലി​​നെ കോ​​ണ്‍​ഗ്ര​​സി​​ല്‍ തി​​രി​​ച്ചെ​​ടു​​ത്തെ​​ങ്കി​​ലും സ്വ​​ത​​ന്ത്ര​​യാ​​യി വി​​ജ​​യി​​ച്ച ഇ​​വ​​ര്‍​ക്ക് വി​​പ്പ് ബാ​​ധ​​ക​​മ​​ല്ല.

അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യ​​ത്തെ യു​​ഡി​​എ​​ഫി​​ന്‍റെ നി​​ര്‍​ദേ​​ശ​​മ​​നു​​സ​​രി​​ച്ച് നേ​​രി​​ടാ​​നാ​​ണ് സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ഷ​​യ​​ത്തി​​ല്‍ ഒ​​രു തീ​​രു​​മാ​​നം എ​​ടു​​ക്ക​​ട്ടെ എ​​ന്ന നി​​ല​​പാ​​ടി​​ല്‍ ഉ​​റ​​ച്ചു നി​​ല്‍​ക്കു​​ക​​യാ​​ണ് സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ. അ​​തേ​​സ​​മ​​യം അ​​വി​​ശ്വാ​​സം വി​​ജ​​യി​​ച്ചാ​​ല്‍ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് ഭ​​ര​​ണം കി​​ട്ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​വി​​ശ്വാ​​സം വി​​ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ അ​​ത് പ്രാ​​ദേ​​ശി​​ക​​മാ​​യി കോ​​ണ്‍​ഗ്ര​​സി​​നെ​​തി​​രേ​​യു​​ള്ള ആ​​യു​​ധ​​മാ​​ക്കാ​​നും ഇ​​ട​​തു​​പ​​ക്ഷം ല​​ക്ഷ്യ​​മി​​ടു​​ന്നു.

കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ നി​​ല​​പാ​​ട് നി​​ര്‍​ണാ​​യ​​കം

ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നെ​​തി​​രേ​​യു​​ള്ള അ​​വി​​ശ്വാ​​സം വി​​ജ​​യി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ 14 പേ​​രു​​ടെ പി​​ന്തു​​ണ വേ​​ണം. കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളി​​ല്‍ ചി​​ല​​രു​​ടെ പി​​ന്തു​​ണ ല​​ഭി​​ച്ചാ​​ല്‍ മാ​​ത്ര​​മേ അ​​വി​​ശ്വാ​​സം വി​​ജ​​യി​​ക്കു​​ക​​യു​​ള്ളൂ. എ​​ല്ലാ​​വ​​രും പി​​ന്തു​​ണ​​ച്ചി​​ല്ലെ​​ങ്കി​​ലും ര​​ണ്ടു പേ​​രു​​ടെ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണ്. കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം വി​​പ്പ് ന​​ല്‍​കി​​യ​​തി​​നാ​​ല്‍ അ​​ത് ലം​​ഘി​​ക്കു​​ന്ന​​ത് അം​​ഗ​​ങ്ങ​​ളു​​ടെ അ​​യോ​​ഗ്യ​​ത​​യ്ക്ക് കാ​​ര​​ണ​​മാ​​കും. വി​​പ്പ് ലം​​ഘി​​ച്ചാ​​ല്‍ കൗ​​ണ്‍​സി​​ല​​ർ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ക​​യും അ​​ടു​​ത്ത ആ​​റ് വ​​ര്‍​ഷ​​ത്തേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ അ​​യോ​​ഗ്യ​​നാ​​വു​​ക​​യും ചെ​​യ്യും.

അ​​തേ​​സ​​മ​​യം യു​​ഡി​​എ​​ഫ് ഭ​​ര​​ണം നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ന്നാ​​ണ് മൂ​​ന്ന് അം​​ഗ​​ങ്ങ​​ളു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നി​​ല​​പാ​​ട്. ഇ​​ക്കാ​​ര്യം പ​​ര​​സ്യ​​മാ​​യി​​ത്ത​​ന്നെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യും നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ടും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യും കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രും ത​​മ്മി​​ലു​​ണ്ടാ​​യ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ത്തി​​ന് ആ​​ക്കം കൂ​​ട്ടി​​യ​​ത് ഇ​​രു​​കൂ​​ട്ട​​രും ത​​മ്മി​​ലു​​ണ്ടാ​​യ ര​​ണ്ട് പോ​​ലീ​​സ് കേ​​സു​​ക​​ളാ​​ണ്. ആ​​ദ്യ പോ​​ലീ​​സ് കേ​​സി​​നു കാ​​ര​​ണ​​മാ​​യ​​ത് കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തെ ഓ​​ട്ടോ​​റി​​ക്ഷാ സ്റ്റാ​​ന്‍​ഡ് വി​​ഷ​​യ​​മാ​​ണ്.

ഇ​​തു സം​​ബ​​ന്ധി​​ച്ച് ചേ​​ര്‍​ന്ന യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ല്‍ സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യി​​ലെ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​വും സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു പു​​ളി​​ക്ക​​ക്ക​​ണ്ട​​വും ബി​​ജു മാ​​ത്യൂ​​സി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും മ​​ര്‍​ദി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​താ​​യും കാ​​ണി​​ച്ച് ബി​​ജു പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി.

പി​​ന്നീ​​ട് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ന്‍റെ ചേ​​മ്പ​​റി​​ല്‍ നി​​ന്നും ഫ​​യ​​ല്‍ മോ​​ഷ​​ണം പോ​​യി എ​​ന്നു കാ​​ണി​​ച്ച് ബി​​ജു മാ​​ത്യൂ​​സി​​നെ​​തി​​രേ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നും ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി​​യും പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി. വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ ഇ​​ട​​പെ​​ട്ടെ​​ങ്കി​​ലും കൂ​​ടു​​ത​​ല്‍ സ​​ങ്കീ​​ര്‍​ണ​​മാ​​വു​​ക​​യാ​​യി​​രു​​ന്നു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up