x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ത്തൂ​ർ പ്രചാരണ ചൂടിൽ


Published: March 18, 2026 07:39 AM IST | Updated: March 18, 2026 07:39 AM IST

ശാ​സ്താം​കോ​ട്ട: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കു​ന്ന​ത്തൂ​രി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്പി​യി​ലെ ഉ​ല്ലാ​സ് കോ​വൂ​രും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റി​ലെ കോ​വൂ​ർ കു​ഞ്ഞു​മോ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യു​ടെ രാ​ജി പ്ര​സാ​ദും മ​ത്സ​രി​ക്കും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം മാ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ എം​എ​ൽ​എ ആ​യ കോ​വൂ​ർ കു​ഞ്ഞു​മോ​നെ ഒ​ഴി​വാ​ക്കി സി​പി​എം സീ​റ്റ് ഏ​റ്റെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കു​ന്ന​ത്തൂ​രി​ലെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നി​ല്ല.തി​ങ്ക​ളാ​ഴ​ച ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് നേ​താ​ക്ക​ൾ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു ത​വ​ണ​യാ​യി കു​ന്ന​ത്തൂ​ർ എം​എ​ൽ​എ ആ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ.ആ​റാം ത​വ​ണ​യാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ കു​ന്ന​ത്തൂ​രി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​

ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ മൂ​ന്നാ​മ​ത്തെ അ​ങ്ക​മാ​ണി​ത്.ര​ണ്ടു ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​വൂ​ർ കു​ഞ്ഞു​മോ​നോ​ട് ത​ന്നെ​യാ​ണ്. ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കൂ​ടി​യാ​ണ് ഉ​ല്ലാ​സ് കോ​വൂ​ർ.

ബി​ജെ​പി കൊ​ല്ലം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കൂ​ടി​യാ​യ രാ​ജി പ്ര​സാ​ദി​​ന്‍റെ കു​ന്ന​ത്തൂ​രി​ലെ ര​ണ്ടാം അ​ങ്ക​മാ​ണി​ത്. 2021 ൽ ​ഇ​വി​ടെ മ​ത്സ​രി​ച്ചി​രു​ന്നു.

2016 ൽ ​ആ​റ്റി​ങ്ങ​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും 2020 ൽ ​ക​ല്ലു​വാ​തു​ക്ക​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ച്ചി​രു​ന്നു. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ പി​ഡി​പി, എ​സ്ഡി​പി​ഐ, ബി​എ​സ്പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

 

Tags : nattu vishesham Kunnathur heat of the campaign

Recent News

Corehub Up