രാമങ്കരി 7ാം നന്പർ ശാഖായോഗം നേതൃത്തിൽ നടന്ന സമാധി പ്രാർഥന.
രാമങ്കരി: യൂണിയന് കീഴിലെ 35 ശാഖകളുടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ 99ാമത് ഗുരുദേവ സമാധി ദിനാചരണം നടത്തി. ഗുരുപൂജ, ശാന്തിഹവനം, ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം, ഉപവാസ യജ്ഞം, സമൂഹപ്രാർഥന കഞ്ഞി വീഴ്ത്തൽ, മഹാപ്രസാദവിതരണം തുടങ്ങിയവയും നടന്നു.
മണലാടി 4145-ാം നന്പർ ശാഖയിലെ ഉപവാസ യജ്ഞം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിനി മോഹൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. പ്രദീപ് കുമാർ, എം.പി. പ്രമോദ്, എ.കെ.ഗോപിദാസ്,കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ് അഡ്വ. എസ് അജേഷ്കുമാർ എന്നിവർ വിവിധ ശാഖയിലെ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്തു
കണ്ണാടി കിഴക്ക് 2349-ാം നന്പർ ശ്രീ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ശാഖായോഗം പ്രസിഡന്റ് ആർ. സജീവിന്റെ നേതൃത്വത്തിൽ ശാന്തി യാത്രയും ഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തിൽ ഷിജി സജി പ്രഭാഷണവും നടത്തി. തുടർന്ന് ചികിത്സാ സഹായവിതരണവും അന്നദാനവും കൂട്ട പ്രാർഥനയും നടന്നു. രാമങ്കരി 7-ാം നന്പർ ശാഖായോഗം നേതൃത്വത്തിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി, സെക്രട്ടറി സുഗുണമ്മ ധർമ്മാംഗദൻ എന്നിവർ നേതൃത്വം നല്കി. മോൾജി അജി മുഖ്യപ്രഭാണം നടത്തി.
Tags : Nattuvishesham DistrictNews