x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​വി​പ​ണി​യി​ൽ രു​ചി​വൈ​വി​ധ്യ​വു​മാ​യി ലക്ഷ്മി കു​ടും​ബ​ശ്രീ

വെബ് ഡെസ്ക്
Published: August 22, 2026 10:19 PM IST | Updated: August 22, 2026 10:19 PM IST

ലക്ഷ്മി കുടുംബശ്രീയുടെ കട.

നെ​ടു​ങ്ക​ണ്ടം: ഓ​ണ​വി​പ​ണി​യി​ൽ രു​ചി​വൈ​വി​ധ്യ​ങ്ങ​ളൊ​രു​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ. ഗു​ണ​മേ​ന്മ​യേ​റി​യ ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി, ച​ക്ക​വ​റു​ത്ത​ത് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വ​ർ. ഓ​ണ​ക്കാ​ലം കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം നേ​ടാ​നു​ള്ള അ​വ​സ​രംകൂ​ടി​യാ​ണ്.

നെ​ടു​ങ്ക​ണ്ട​ത്തെ ല​ക്ഷ്മി കു​ടും​ബ​ശ്രീ സം​രം​ഭ​ത്തി​ന്‍റെ രു​ചി​പ്പെ​രു​മ ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ര​ഥി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന എ​ക്‌​സി​ബി​ഷ​നു​ക​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഞ്ച് വ​നി​ത​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സം​രം​ഭം നി​ര​വ​ധിത്തവ​ണ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണ​ക്കി​റ്റി​ലേ​ക്ക് ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും ത​യാ​റാ​ക്കി ഇ​വ​ർ സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും നാ​ട്ടു​കാ​രി​ൽ​നി​ന്ന് നി​ര​വ​ധി ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ഏ​ത്ത​ക്കാ​യ, ച​ക്ക, മാ​ങ്ങ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ തയാ​റാ​ക്കു​ന്ന​ത്.​ഓ​ണ​ക്കാ​ല​ത്ത് പ​ത്തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നും സം​രം​ഭ​ത്തി​ന് സാ​ധി​ച്ചു.

ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ളി​യ​ട​ക്ക, ച​ക്ക​വ​റു​ത്ത​ത് എ​ന്നി​വ​യ്ക്ക് പു​റ​മേ വി​വി​ധ​ത​രം അ​ച്ചാ​റു​ക​ൾ, ധാ​ന്യ​പ്പൊ​ടി​ക​ൾ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇ​വി​ടെ ത​യ്യാ​റാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​വ​ണ വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്മി കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ.

Tags : Nattuvishesham District News Kudumbashree Onam market

Recent News

Corehub Up