x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ ജ​ന​. ആ​ശു​പ​ത്രി​ക്കു ഭൂ​മി: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി


Published: January 19, 2026 03:12 AM IST | Updated: January 19, 2026 03:12 AM IST

ക​ൽ​പ്പ​റ്റ: ടൗ​ണ്‍​ഷി​പ്പ് നി​ർ​മാ​ണ​ത്തി​നു എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ​നി​ന്നു ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ 10 ഏ​ക്ക​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു അ​നു​വ​ദി​ക്കു​ന്ന​തി​ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

നി​യോ​ജ​ക ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഇ​തി​ൽ​പ്പെ​ടും. സ്ഥ​ല​പ​രി​മി​തി​മൂ​ലം ആ​ശു​പ​ത്രി​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ പ​ല​തും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ്കീ​മി​ൽ 23.75 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ല പ​രി​മി​തി പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു ത​ട​സ​മാ​കു​ക​യാ​ണ്. ഈ ​ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്ന​തി​നു സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.

എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​ൽ 10 ഏ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ചാ​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​കും.

ഇ​ത് അ​നേ​കം ആ​ളു​ക​ൾ​ക്ക് ഗു​ണം ചെ​യ്യും. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2024 മാ​ർ​ച്ച് അ​ഞ്ചി​നും ഡി​സം​ബ​ർ 27നും 2025 ​ജൂ​ണ്‍ 24 നും ​ക​ള​ക്ട​റേ​റ്റി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും യോ​ഗം ചേ​ർ​ന്നി​രു​ന്ന​താ​യി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Wayanad T. Siddique MLA

Recent News

Corehub Up