x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി ന​വീ​ക​ര​ണ​ത്തി​ന് സ്ഥ​ലം കി​ട്ടാ​നു​ണ്ട്; അ​ധി​കൃ​ത​ര്‍ക്ക് അനക്കമില്ല

വെബ് ഡെസ്ക്
Published: September 24, 2026 12:10 AM IST | Updated: September 24, 2026 12:10 AM IST

വ​ടു​കു​ന്ന​പ്പു​ഴ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ംവിധം ത​ള്ളി​നി​ല്‍​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം.

പെ​രു​വ: വ​ഴി ന​വീ​ക​ര​ണ​ത്തി​ന് വ​ള​വു​ക​ളി​ലും വീ​തി​കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ലം കി​ട്ടാ​നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ഉ​യ​ര്‍​ത്തി പ​ണി​യു​ന്ന പെ​രു​വ-​പെ​രു​വ​ണ്ണാ​മു​ഴി റോ​ഡി​ല്‍ മു​ള​ക്കു​ളം മു​ത​ല്‍ പെ​രു​വ വ​രെ​യു​ള്ള വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​യാ​റാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യി​ല്ലാ​ത്ത​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

കെ​എ​സ്ടി​പി​യാ​ണ് നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. റോ​ഡി​ന് വീ​തി കൂ​ട്ടി​യ​പ്പോ​ള്‍ വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.

വ​ടു​കു​ന്ന​പ്പു​ഴ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ള​വി​ലും പെ​രു​വ അ​മ്പ​ല​ത്തി​ന് മു​ന്‍​വ​ശ​ത്തും ഇ​രു​വ​ശ​ത്തും ഓ​ട​ക​ള്‍ വ​ന്നാ​ല്‍ വ​ഴി​ക്ക് വീ​തി​കു​റ​യും. ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച വ​ള​വി​ല്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന ഭാ​ഗം വി​ട്ടു ന​ല്‍​കാ​ന്‍ ഉ​ട​മ​ക​ള്‍ ത​യാ​റാ​ണെ​ന്ന് കെ​എ​സ്ടി​പി അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ആ​ദ്യം ക​രാ​ര്‍ എ​ടു​ത്ത ക​മ്പ​നി ഇ​തേ​പോ​ലെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൈ​ലാ​സ്നാ​ഥ് ഇ​ട​പെ​ട്ട് പ​ണി​ക​ള്‍ നി​ര്‍​ത്തി വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും അ​തേ​പോ​ലെ​ത​ന്നെ നി​ര്‍​മാ​ണം തു​ട​രു​ക​യാ​ണ്.

കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചാ​ണ് പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ഷ് പ​റ​ഞ്ഞു.

പ്രതികരണം

പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി കെ​എ​സ്ടി​പി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക ളു​ടെ സം​യു​ക്ത​യോ​ഗം ഇ​ന്നു വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു ബ​ഞ്ച​മി​ന്‍ പ​റ​ഞ്ഞു.

വ​ഴി വീ​തി കൂ​ട്ടി നി​ര്‍​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെട്ടി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെടു​ന്ന​വി​ധ​ത്തി​ലാ​വ​ണം റോ​ഡ് നി​ര്‍​മാ​ണം ന​ട​പ്പാ​ക്കേണ്ടതെന്നും മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ കൈ​ലാ​സ്‌​നാ​ഥ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews road

Recent News

Corehub Up