ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം എന്നിവയുടെ വിതരണോദ്ഘാടനം
ഇരിട്ടി: നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും കൈമാറുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ ചെലവിലാണ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ്, ഉളിയിൽ ഗവ. യുപി സ്കൂളിന് ലാപ് ടോപ്പ് എന്നിവ വിതരണം ചെയ്തത്.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി. രജീഷ്, പി. സീനത്ത്, വി. രാജീവൻ, ഷബ്നാസ് അഷ്റഫ്, കെ. അനിത, സെക്രട്ടറി ഇൻ ചാർജ് എൻ. രമേശ്കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ എന്നിവർ പ്രസംഗിച്ചു.
Tags : Laptops NattuVishasham DistrictNews