x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴാ​നി ഡാ​മി​നു​സ​മീ​പം അ​വ​ശ​നി​ല​യി​ൽ കാ​ട്ടാ​ന


Published: January 18, 2026 07:21 AM IST | Updated: January 18, 2026 07:21 AM IST

വ​ട​ക്കാ​ഞ്ചേ​രി: വാ​ഴാ​നി ഡാ​മി​നു​ സ​മീ​പ​ം അ​വ​ശ​നി​ല​യി​ൽ കാ​ട്ടാ​ന​യെ​ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ ര​ണ്ടു ദി​വ​സ​മാ​യി​ കൊ​മ്പ​ൻ ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ​യാ​ണ് ഡാ​മി​നു​സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ട്ടു​കാ​ർ ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​മ്പ​ന് കാ​ര്യ​മാ​യി എ​ന്തോ സം​ഭ​വി​ച്ചിട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.

എ​ന്നാ​ൽ സം​ഭ​വം ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടുകാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡാ​മി​ന​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​യെ കാ​ണാ​ൻ നി​ര​വ​ധി വി​നോ​ദസ​ഞ്ചാ​രി​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി​ വാ​ഴാ​നി ഡാ​മി​ലെ​ത്തു​ന്ന​ത്.

Tags : nattu vishesham Vazhani Dam wild elephant

Recent News

Corehub Up