നിലന്പൂർ:ചാലിയാറിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. എരഞ്ഞിമങ്ങാട് നിന്ന് അകന്പാടത്തെ സമ്മേളന നഗരിയിലേക്ക് നടത്തിയ റാലിയിൽ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 16 സ്ഥാനാർഥികളും നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും നൂറുക്കണക്കിന് പ്രവർത്തകരും അണിനിരന്നു.
വാദ്യമേളങ്ങളുടെ അകന്പടിയോടെ സംഘടിപ്പിച്ച റാലി അകന്പാടം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാക്ഷൻ ഉദ്ഘടനം ചെയ്തു. ചാലിയാർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം ഉറപ്പുവരുത്തുന്ന ജനപങ്കാളിത്തമാണ് റാലിയിൽ പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നിഷിദ് അകന്പാടം അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻദാസ്, എൻസിപി ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് പൂഴിത്തറ, കേരളാ കോണ്ഗ്രസ്-എം മണ്ഡലം പ്രസിഡന്റ് സണ്ണി കട്ടക്കയം, ഐഎൻഎൽ മണ്ഡലം പ്രസിഡന്റ് സമദ് കല്ലട, സിപിഎം ചാലിയാർ ലോക്കൽ സെക്രട്ടറി എം.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
Tags : Chaliyar