x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് ന​ട​ത്തി​യ സ​മ​രം രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മെ​ന്ന് എ​ൽ​ഡി​എ​ഫ്


Published: June 4, 2026 05:58 AM IST | Updated: June 4, 2026 05:58 AM IST

പു​ൽ​പ്പ​ള്ളി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് ന​ട​ത്തി​യ സ​മ​രം രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഭ​ര​ണ​പ​രാ​ജ​യം ഇ​പ്പോ​ഴ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പൂ​താ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ശ്ര​ദ്ധ​കാ​ണി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള ആ​ക്ഷേ​പം വ​സ്തു​താ വി​രു​ദ്ധ​മാ​ണ്.

എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നോ ഡോ​ക്ട​ർ​മാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ചോ​ർ​ച്ച ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 29 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ഒ​ഴി​ഞ്ഞു​കി​ട​ന്ന മു​ഴു​വ​ൻ ത​സ്തി​ക​ക​ളി​ലും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി. നി​ല​വി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മേ ഒ​രു ഡോ​ക്ട​റെ​ക്കൂ​ടി ല​ഭി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റോ​ടും ഡി​എം​ഒ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളെ എ​ഗ്രി​മെ​ന്‍റ് വ​യ്പ്പി​ക്കു​ന്ന​തി​നാ​യി പ​ണം ന​ൽ​കി. ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ 3.53 കോ​ടി രൂ​പ കു​ടി​ശി​ക​യാ​ക്കി ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ​ത​ന്നെ എ​സ്എ​ൽ​ഇ​സി​യെ പു​നഃ​സം​ഘ​ടി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ക്ഷേ​മ​കാ​ര്യ, ആ​രോ​ഗ്യ​കാ​ര്യ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​ർ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ്. ഈ ​സ​മി​തി​ക​ളു​ടെ കീ​ഴി​ൽ നാ​ട്ടി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട​വ​രാ​ണി​പ്പോ​ൾ സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ബു, എ.​ഡി. പാ​ർ​ഥ​ൻ, ഷി​ജി ഷി​ബു, കെ.​കെ. ഷി​ബു​കു​മാ​ർ, നി​ഷി​ത സു​രേ​ന്ദ്ര​ൻ, ബി​ന്ദു ഷി​ബു, കെ. ​വി​നോ​ദ്, ടി.​സി. ഗോ​പാ​ല​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up