x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യി ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്ത​ല​വ​ന്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: November 23, 2026 05:33 AM IST | Updated: November 23, 2026 05:33 AM IST

​ദി​ല്‍​ബാ​ഗ്

കാ​സ​ര്‍​ഗോ​ഡ്: സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന പ്ലാ​റ്റ്ഫോ​മി​ല്‍ കാ​ത്തി​രു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന കു​പ്ര​സി​ദ്ധ ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ സം​ഘ​ത്ത​ല​വ​നെ ത​ന്ത്ര​പ​ര​മാ​യി വ​ല​യി​ലാ​ക്കി കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പൊ​ലി​സ്. ഹ​രി​യാ​ന ഹി​സാ​ര്‍ ഭ​ട്ടോ​ള്‍​ര​ങ്ക​ര​ന്‍ സ്വ​ദേ​ശി ദി​ല്‍​ബാ​ഗ് (63) ആ​ണ് ഏ​ക​ദേ​ശം 15 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം 13.74 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ റെ​യി​ല്‍​വേ പൊ​ലി​സും ആ​ര്‍​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ബെ​ഞ്ചി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ഗു​മാ​യി ഇ​രു​ന്ന പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബാ​ഗി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യു​ടെ ബാ​ഗ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ, വ​സ്ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വെ​ള്ള​ത്തു​ണി​യി​ല്‍ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മൂ​ന്നു സ്വ​ര്‍​ണ​വ​ള​ക​ള്‍, ര​ണ്ടു മാ​ല​ക​ള്‍, ക​മ്മ​ലു​ക​ള്‍, മോ​തി​രം, മം​ഗ​ല്യ​സൂ​ത്രം എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്ര​തി​ക്ക് സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന​ത്. 2025 ന​വം​ബ​റി​ല്‍ ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ലി​ല്‍ യാ​ത്ര​ക്കാ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സു​ക​ളി​ല്‍ ഷൊ​ര്‍​ണൂ​ര്‍, കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ക​ണ്ടെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണ​മു​ത​ലു​ക​ളാ​ണെ​ന്ന് ഉ​റ​പ്പി​ച്ച പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
എ​സ്‌​ഐ സി.​എ​സ്. സ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സ​നൂ​പ്, ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : robbery gang arrested Nattuvishesham DistrictNews

Recent News

Corehub Up