ഇടക്കൊച്ചി സെന്റ് മേരീസ് ഇടവകയില്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത വൈദികര്‍ നയിക്കുന്ന പരമ്പരാഗത മിഷന് ധ്യാനത്തിന് തുടക്കം കുറിച്ച് ഫാ. ജോണ്സണ് കുറുപ്പശേരി പത
കൊച്ചി: ഇടക്കൊച്ചി സെന്റ് മേരീസ് ഇടവകയില്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത വൈദികര്‍ നയിക്കുന്ന ഏഴു ദിവസങ്ങളിലായി നടക്കുന്ന പരമ്പരാഗത മിഷന് ധ്യാനത്തിന് തുടക്കമായി. വൈകുന്നേരം ഇടവക ജനങ്ങള്‍ ഒന്നുചേര്‍ന്ന് വികാരി ഫാ. ഇമ്മാനുവല്‍ പൊള്ളയില്, സഹവികാരി ഫാ. വര്‍ഗീസ് ജിതിന് പാലക്കല്തറ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാന ഗുരുക്കന്മാരെ സ്വീകരിച്ചു. തുടര്‍ന്ന് ഇടവക കൊടിമരത്തില്‍ ഫാ. ജോണ്സണ് കുറുപ്പശേരി പതാക ഉയര്‍ത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ ആമുഖ വചന സന്ദേശം നല്കി.
ഫാ. ജോണ്സണ് കുറുപ്പശേരി, ഫാ. ബാബു പോള്‍,ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍, ഫാ. സിബി ജോണ്‍ ചന്ദ്രോത്ത് എന്നിവരാണ് ധ്യാന ഗുരുക്കൻമാർ. 28 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണ് ഇടവക ദേവാലയത്തില്‍ മിഷന് ധ്യാനം നടക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് ഭവന ആശിര്‍വാദം, കൈക്കുഞ്ഞുങ്ങളുടെ ആശിര്‍വാദം, ഗര്‍ഭിണികള്‍ക്കുള്ള പ്രാര്‍ഥന, ലീഡേഴ്സ് മീറ്റ്, വിദ്യാരംഭം, വിവാഹ വാഗ്ദാന നവീകരണം, ദമ്പതി കൂട്ടായ്മ, യുവജന സമ്മേളനം, പരിഹാര പ്രദക്ഷിണം, പാഴായ വിശുദ്ധ വസ്തുക്കളുടെ സമാഹരണം, കൗണ്‍സിലിംഗ്, പരേത സ്മരണ തുടങ്ങിയവ ഉണ്ടായിരിക്കും.
Tags : Traditional Mission Retreat Begins Nattuvishesham DistrictNews